കോവിഡ് സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ ആര്‍ബിഐ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വായ്പാ പുനക്രമീകരണവും, മൊറട്ടോറിയവും വായ്പ എടുത്ത ധാരാളം വ്യക്തികള്‍ക്ക് ആശ്വാസമാകും.
കോവിഡ് സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ ആര്‍ബിഐ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വായ്പാ പുനക്രമീകരണവും, മൊറട്ടോറിയവും വായ്പ എടുത്ത ധാരാളം വ്യക്തികള്‍ക്ക് ആശ്വാസമാകും. കോവിഡിന്റെ ഒന്നാം തരംഗത്തില്‍ ആര്‍ബിഐ പ്രഖ്യാപിച്ച മോറട്ടോറിയം സ്വീകരിക്കാത്തവര്ക്കാര്ക്കാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ ആനുകൂല്യം ലഭ്യമാകുക.

25 കോടി രൂപ വരെ വായ്പ എടുത്തിരിക്കുന്ന വ്യക്തികള്‍ക്കും ബിസിനസുകാര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം. ആദ്യ ഘട്ടത്തില്‍ വായ്പാ ആനുകൂല്യങ്ങള്‍ സ്വീകരിച്ചവര്‍ക്ക് ഇപ്പോള്‍ മൊറട്ടോറിയം കാലാവധി നീട്ടിയെടുക്കാന്‍ സാധിക്കും.
ആദ്യത്തെ വായ്പാ പുനക്രമീകരണത്തിലൂടെ രണ്ട് വര്‍ഷക്കാലയളവിലേക്കാണ് എംഎസ്എംഇ വായ്പകള്‍ക്ക് മോറട്ടോറിയം അനുവദിച്ച് നല്‍കിയിരുന്നത്. 2020 ഡിസംബര്‍ വരെയായിരുന്നു ഇതിനായി അപേക്ഷിക്കുവാനുള്ള അവസാന സമയ പരിധി. ഈ കാലയളവില്‍ മോറട്ടോറിയം സ്വീകരിക്കാത്ത വായ്പകളെല്ലാം ഇപ്പോള്‍ തിരിച്ചടവ് സമ്മര്‍ദത്തിലാണ്. ഒപ്പം വായ്പയ്ക്ക് മേലുള്ള പലിശ ബാധ്യതയും ഉയര്‍ന്ന് വരികയാണ്. കൂടാതെ വായ്പ എടുത്തവരുടെ ക്രെഡിറ്റ് സ്കോറിനെയും ഇത് പ്രതികൂലമായി ബാധിക്കുന്നു. ഈ ഒരു സാഹചര്യത്തില്‍ പുതിയ മോറട്ടോറിയ പ്രഖ്യാപനം ഇത്തരക്കാര്‍ക്ക് ആശ്വാസമാകും. 2021 മാര്‍ച്ച് 31ന് കുടിശ്ശികയാകാത്ത വായ്പ്പകള്‍ക്ക് മാത്രമേ പുതിയ ആനുകൂല്യത്തിന്റെ ഗുണഫലം ലഭിക്കുകയുള്ളൂ.
കോവിഡ് വ്യാപനം ആരംഭിച്ച 2020ല്‍ രണ്ട് ഘട്ടങ്ങളിലായി മാര്‍ച്ച് മാസം മുതല്‍ ആഗസ്ത് വരെ മോറട്ടോറിയം അനുവദിച്ചിരുന്നു. പിന്നീട് ഇത് രണ്ട് വര്‍ഷത്തേക്കാക്കി ഉയര്‍ത്തുകയാണ് ചെയ്തത്. ആ സമയത്ത് ഈ ആനുകൂല്യം സ്വീകരിച്ചവര്‍ക്ക് ശേഷിക്കുന്ന കാലാവധി രണ്ട് വര്‍ഷമാക്കി നീട്ടി നല്‍കും.
പുതിയ മോറട്ടോറിയം ആനുകൂല്യം സ്വീകരിക്കുവാന്‍ താത്പര്യമുള്ള അര്‍ഹരായ വ്യക്തികള്‍ക്ക് 2021 സെപ്തംബര്‍ 30ന് മുമ്പായി ബാങ്കുകളില്‍ അപേക്ഷ നല്‍കാവുന്നതാണ്. അപേക്ഷയോടൊപ്പം സമര്‍പ്പിച്ചിരിക്കുന്ന രേഖകള്‍ പരിശോധിച്ച് സാധുത ഉറപ്പാക്കി 90 ദിവസത്തിനുള്ളില്‍ മോറട്ടോറിയം അനുവദിക്കണം എന്നതാണ് ആര്‍ബിഐ ബാങ്കുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
