പ്രാദേശിക ലോക്ക്ഡൗണുകള്‍ തുടരുന്നു; ഭയം ഒഴിയാതെ ജനങ്ങളും - സാമ്പത്തിക മേഖലയില്‍ എന്തൊക്കെ മാറ്റങ്ങള്‍?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജൂണ്‍ മാസത്തിന്റെ തുടക്കത്തോടുകൂടി സംസ്ഥാനങ്ങള്‍ ശ്രദ്ധയോടെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മയപ്പെടുത്തുവാനോ ഒഴിവാക്കുവാനോ തയ്യാറെടുക്കുമ്പോള്‍ അവര്‍ക്ക് മുന്നിലുള്ളത് ഇരട്ട പ്രതിസന്ധികളാണ്. സാമ്പത്തിക മേഖലയും ബിസിനസ് പ്രവര്‍ത്തനങ്ങളും ഈ രണ്ടാം കോവിഡ് തരംഗത്തില്‍ വലിയ അളവില്‍ ബാധിക്കപ്പെട്ടിട്ടില്ല എന്നാണ് പ്രധാന ഘടകങ്ങള്‍ വിലയിരുന്നതിലൂടെ മനസ്സിലാക്കുവാന്‍ സാധിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം അഖിലേന്ത്യാ തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ പോലെ അത്രയും രൂക്ഷമായ പ്രതിസന്ധി മേഖലയില്‍ ഈ രണ്ടാം തരംഗ കാലത്ത് ഉണ്ടായിട്ടില്ല എന്ന് വേണം പറയാന്‍. എന്നാല്‍ അതേ സമയം തന്നെ മഹാഭൂരിപക്ഷം വരുന്ന യുവജനങ്ങള്‍ക്കിടയിലെ വളരെ കുറഞ്ഞ വാക്‌സിനേഷന്‍ നിരക്ക് ഇപ്പോഴും അനിശ്ചിതാവസ്ഥ സൃഷ്ടിക്കുന്നുണ്ട്.

 

എല്ലാ മേഖലകളിലും തിരിച്ചടി

എല്ലാ മേഖലകളിലും തിരിച്ചടി

വ്യക്തികളിലും കുടുംബങ്ങളിലും പൊതുസ്ഥലങ്ങളോടുള്ള ഭയവും ഉത്കണ്ഠകളും വളരെയധികം അളവിലുണ്ട്. അത് പലരീതിയിലും കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ഉപഭോഗത്തിലും ആവശ്യകതയിലും തിരിച്ചടികള്‍ ഉണ്ടാക്കുകയും ചെയ്തു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളെക്കാള്‍ റീട്ടെയില്‍, പലവ്യഞ്ജനം, സഞ്ചാരം, ടോള്‍ പിരിവ് തുടങ്ങിയ മേഖലകളിലെല്ലാം മെയ് മാസത്തില്‍ കുറവ് വന്നിരിക്കുന്നുവെന്ന് ഗൂഗിള്‍ മൊബിലിറ്റിയിലും മറ്റ് ഡാറ്റ റിപ്പോര്‍ട്ടുകളിലും വ്യക്തമാകുന്നു.

ജനങ്ങളുടെ ആശങ്ക വര്‍ധിച്ചു

ജനങ്ങളുടെ ആശങ്ക വര്‍ധിച്ചു

ഉദാഹരണത്തിന് ഗൂഗിള്‍ മൊബിലിറ്റി ഡാറ്റ പ്രകാരം 2020 മെയ് 18ന് കോവിഡ് കാലത്തിനും മുമ്പ് ഉള്ളതിനേക്കാള്‍ പലവ്യഞ്ജന, ഫാര്‍മസി സ്റ്റോറുകളിലേക്കുള്ള സന്ദര്‍ശനം 21 ശതമാനം താഴ്ന്നിട്ടുണ്ട്. ഈ വര്‍ഷം 2021 മെയ് 17ല്‍ അത് 27.6 ശതമാനമായാണ് താഴ്ന്നിരിക്കുന്നത്. സമാനമായി ജോലി സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം കഴിഞ്ഞ മെയ് 18ന് 45 ശതമാനമാണ് കുറഞ്ഞത്. എന്നാല്‍ ഈ വര്‍ഷം അത് 51 ശതമാനമാണ്. ജനങ്ങള്‍ക്കുള്ളിലുണ്ടായ ഉയര്‍ന്ന തോതിലുള്ള ഉത്കണ്ഠയാണ് ഇതിന് കാരണമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. കോവിഡ് രണ്ടാം വ്യാപനത്തിന്റെ തീവ്രതയും, മരണ നിരക്കും വാക്‌സിനേഷന്‍ ലഭിക്കുന്നത് സംബന്ധിച്ചുള്ള ആശങ്കകളും ഇതിന് ആക്കം കൂട്ടി.

പ്രാദേശിക ലോക്ക്ഡൗണുകള്‍ ഗുണം ചെയ്തു

പ്രാദേശിക ലോക്ക്ഡൗണുകള്‍ ഗുണം ചെയ്തു

കോവിഡ് രണ്ടാം തരംഗ സമയത്ത് രാജ്യത്ത് എമ്പാടുമായി കര്‍ശനമായ ഒരു ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാത്തത് ഒരു തരത്തില്‍ ആശ്വാസവഹമായിരുന്നു എന്ന് വേണം വിലയിരുത്തുവാന്‍. പരിമിതമായ രീതിയില്‍ ആണെങ്കില്‍ പോലും വ്യാവസായിക സാമ്പത്തിക മേഖലകള്‍ പ്രവര്‍ത്തിക്കുവാന്‍ ഇതുവഴി സാധിച്ചു. മെയ് ആദ്യ വാരത്തില്‍ ചില വാഹന നിര്‍മാതാക്കളും അവരുടെ വില്‍പ്പനക്കാരും അവരുടെ പ്ലാന്റുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നുവെങ്കിലും പതിയെ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു തുടങ്ങിയിട്ടുണ്ട്. മിക്ക ഇടങ്ങളിലും ഒറ്റ ഷിഫ്റ്റ് മാത്രമായാണ് പ്രവര്‍ത്തനം നടക്കുന്നത്.

തിരിച്ച് വരവ് വേഗത്തില്‍

തിരിച്ച് വരവ് വേഗത്തില്‍

ഇത്തവണ ലോക്ക്ഡൗണുകള്‍ കൂടുതല്‍ പ്രാദേശികമായതിനാല്‍ അനുക്രമമായ വളര്‍ച്ചയ്ക്ക് ഏറ്റ തിരിച്ചടി 2020 ജൂണ്‍ പാദത്തിലേതിനേക്കാള്‍ കുറവാണ് എന്ന് സാമ്പത്തിക വിദഗ്ധനായ തന്‍വീ ഗുപ്ത ജെയിന്‍ പറയുന്നു. ചുരുക്കം ചില സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണില്‍ മിതമായ ഇളവുകള്‍ പ്രഖ്യാപിച്ച് തുടങ്ങിയിട്ടുണ്ട്. ജൂണ്‍ മാസം മുതല്‍ ഇത് സാമ്പത്തിക മേഖലയില്‍ കൂടുതല്‍ ഉണര്‍വുണ്ടാക്കുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. എങ്കിലും ജൂലൈ മാസാകുമ്പോള്‍ മാത്രമാകും സാധാരണ നിലയിലേക്ക് മടങ്ങിയെത്താനാവുക. എന്നാല്‍ ഇതുവരെയുള്ള വിവരങ്ങള്‍ അനുസരിച്ച് ഏപ്രില്‍ മെയ് മാസത്തില്‍ ഉണ്ടായിരിക്കുന്ന ഇടിവ് അത്ര ഗുരുതരമായ അളവിലായിട്ടില്ല. അതിനാല്‍ തന്നെ തിരിച്ചു വരവും വേഗത്തില്‍ സംഭവിച്ചേക്കാം.

റീട്ടെയില്‍ മേഖല

റീട്ടെയില്‍ മേഖല

'റീട്ടെയില്‍ മേഖലയെ എങ്ങനെ വീണ്ടും പുനരുജ്ജീവിപ്പിക്കാം എന്നതും നാമിപ്പോള്‍ ശ്രദ്ധയോടെ കാണെണ്ടതുണ്ട്. നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ചെറിയ ചെറിയ കടകള്‍ അവ അടഞ്ഞു കിടക്കുന്നത് തുടര്‍ന്നാല്‍ അവിടെ തൊഴിലെടുക്കുന്നവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുക മാത്രമല്ല സംഭവിക്കുക, ആള്‍ക്കാര്‍ സാധനങ്ങള്‍ വാങ്ങിക്കാതെ ആവശ്യകത കുറയുകയും അത് ആവശ്യകത-വിതരണ ശൃംഖലയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ' ഫോര്‍ബ്‌സ് മാര്‍്ഷല്‍ കോ ചെയര്‍മാന്‍ നൗഷാദ് ഫോബ്‌സ് പറയുന്നു.

വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം

വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം

വ്യക്തികള്‍ക്ക് ആത്മവിശ്വാസം വളരണമെങ്കില്‍ ഇനി വാക്‌സിനേഷന്‍ ലഭിച്ചെങ്കില്‍ മാത്രമേ സാധിക്കുകയുള്ളൂ. ഭയം എല്ലായിടത്തുമുണ്ട്. എത്ര വേഗത്തില്‍ നമുക്ക് വാക്‌സിനേഷന്‍ നടത്താന്‍ സാധിക്കുമോ അത്രയും വേഗത്തിലാണ് റിസ്‌ക് എടുക്കുവാനുള്ള നമ്മുടെ സാധ്യതകളും ഉയരുന്നത്. - ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എംഡി സി.ജെ ജോര്‍ജ് പറയുന്നു.

ചിലവഴിക്കല്‍ കുറച്ചു; ആ തുക സമ്പാദ്യത്തിലേക്ക്

ചിലവഴിക്കല്‍ കുറച്ചു; ആ തുക സമ്പാദ്യത്തിലേക്ക്

ഓരോ സംസ്ഥാനത്തും ലോക്ക് ഡൗണ്‍ കാലയളവ് വ്യത്യസ്തമായതിനാല്‍ അതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും വ്യത്യസ്തമായിരിക്കും. ആള്‍ക്കാരില്‍ മുഴുവന്‍ ഇപ്പോള്‍ ഭയവും ആശങ്കകളുമുണ്ട്. അതിനാല്‍ തന്നെ പണം ചിലവഴിക്കുന്ന കാര്യത്തിലും അവര്‍ അതീവ ശ്രദ്ധാലുക്കളാകുന്നു. കൂടുതല്‍ തുക സമ്പാദ്യമായി മാറ്റി വയ്ക്കുവാനാണ് ഭൂരിഭാഗം വ്യക്തികളും ഇപ്പോള്‍ ശ്രമിക്കുന്നത്. അത് അവരുടെ ഉപഭോക്തൃ സ്വഭാവത്തിലും മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. അതിനനുസരിച്ച് മാത്രമായിരിക്കും സാമ്പത്തിക മേഖലയുടെ തിരിച്ചുവരവും.

Read more about: economy
English summary

Covid second wave; local lockdown's impact on economy- people's fear-hits spending and demand | പ്രാദേശിക ലോക്ക്ഡൗണുകള്‍ തുടരുന്നു; ഭയം ഒഴിയാതെ ജനങ്ങളും - സാമ്പത്തിക മേഖലയില്‍ എന്തൊക്കെ മാറ്റങ്ങള്‍?

Covid second wave; local lockdown's impact on economy- people's fear-hits spending and demand
Story first published: Sunday, May 30, 2021, 21:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X