മാതാപിതാക്കളുടെയും ഏറ്റവും വലിയ സാമ്പത്തിക ആശങ്കകളിലൊന്നാണ് മക്കളുടെ ഭാവി. ഉയർന്ന വിദ്യാഭ്യാസ ചെലവുകളുടെ കാലത്ത് വലിയതുക ഇതിനായി മാറ്റിവെയ്ക്കേണ്ടി വരുന്നു. വിദ്യാഭ്യാസ വായ്പയുടെ ബാധ്യതകൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് നിക്ഷേപം മാത്രമാണ് മുന്നിലുള്ള വഴി. വിദ്യാഭ്യാസത്തിന് ശേഷം വിവാഹവുമായി ബന്ധപ്പെട്ട ചെലവുകളും കാത്തിരിക്കുന്നതിനാൽ വലിയൊരു തുക കണ്ടെത്തണം. ദീർഘകാല നിക്ഷേപം ഇതിനുള്ള അവസരമാണ്. റിയൽ എസ്റ്റേറ്റ്, സ്വർണം, സ്ഥിര നിക്ഷേപങ്ങൾ, മ്യൂച്വൽ ഫണ്ട് എന്നിവയിലൂടെ എങ്ങനെ വലിയ സമ്പാദ്യം ഉണ്ടാക്കാമെന്ന് നോക്കാം.
റിയൽ എസ്റ്റേറ്റ്
ഉയർന്ന വരുമാനം നേടുന്നതിന് സുരക്ഷിതമായി പരിഗണിക്കുന്നൊരു പരമ്പരാഗത നിക്ഷേപ മാർഗമാണ് റിയൽ എസ്റ്റേറ്റ്. മികച്ചതും ദീർഘകാല സാധ്യതയുള്ളതുമായ നിക്ഷേപം എന്നതിനാൽ റിയൽ എസ്റ്റേറ്റിൽ റിസ്ക് കുറവാണ്. അതേസമയം ഒറ്റത്തവണ വലിയ തുക നിക്ഷേപിച്ചാൽ മാത്രമാണ് റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്താൻ സാധിക്കുക.
ഒരു വസ്തുവിൽ 25-30 ലക്ഷം രൂപ ഒറ്റത്തവണ നിക്ഷേപം നടത്തുന്നതിലൂടെ 10 ശതമാനം വാർഷിക വളർച്ച കൈവരിക്കുമ്പോൾ 15 വർഷത്തിനുള്ളിൽ മൂല്യം ഒരു കോടി രൂപയായി ഉയർത്താൻ സാധിക്കും.

സ്വർണം
സുരക്ഷിതമായൊരു നിക്ഷേപമാർഗമാണ് സ്വർണം. ലിക്വിഡിറ്റി നൽകുന്ന, മികച്ച റിട്ടേൺ നൽകുന്ന സ്വർണത്തിൽ നിക്ഷേപിക്കാൻ പലരും തിരഞ്ഞെടുക്കുന്നൊരു മാർഗം ആഭരണങ്ങളോ സ്വർണ നാണയങ്ങളോ ആണ്. ഇതിന് ബദലമായി ഗോൾഡ് ഇടിഎഫ്, സോവറിൻ ഗോൾഡ് ബോണ്ടുകൾ, ഡിജിറ്റൽ ഗോൾഡ് എന്നിങ്ങനെയുള്ള മാർഗങ്ങളും നിക്ഷേപത്തിന് തിരഞ്ഞെടുക്കാം.
എല്ലാ മാസവും കുറഞ്ഞത് 30,000-40,000 രൂപ സ്വർണത്തിൽ നിക്ഷേപിച്ചാൽ സ്വർണ വിലയിൽ 7-8 ശതമാനം വാർഷിക വർധനവുണ്ടായാൽ പതിനഞ്ച് വർഷത്തിനുള്ളിൽ നിക്ഷേപം ഒരു കോടി രൂപയിലെത്തിക്കാം.
സ്ഥിര നിക്ഷേപങ്ങൾ
ഏറ്റവും സുരക്ഷിതവും ഭൂരിഭാഗം പേർക്കും സ്വീകാര്യമായ നിക്ഷേപമാണ് സ്ഥിര നിക്ഷേപങ്ങൾ. ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ കൂടാതെ, നാഷണ സേവിംഗ്സ് സർട്ടിഫിക്കറ്റ്, നികുതി രഹിത ബോണ്ടുകൾ, പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, ബാങ്ക് ആവർത്തന നിക്ഷേപങ്ങൾ എന്നിവ ഇതേ സുരക്ഷയും റിട്ടേണും നൽകുന്നവയാണ്. ഇവ ശരാശരി 6 മുതൽ 10 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
ഉദാഹരണത്തിന് 8 ശതമാനം പലിശ നൽകുന്നൊരു ആവർത്ത നിക്ഷേപത്തിൽ നിന്ന് 15 വർഷം കൊണ്ട് ഒരു കോടി രൂപ നേടാൻ പ്രതിമാസം 30,000 രൂപയെങ്കിലും നിക്ഷേപിക്കണം.
മ്യൂച്വൽ ഫണ്ട്
ദീർഘകാലാത്തേക്ക് സമ്പത്തുണ്ടാക്കാൻ ഏറ്റവും സൗകര്യപ്രദമായൊരു നിക്ഷേപ ഓപ്ഷനുകളിലൊന്നാണ് മ്യൂച്വൽ ഫണ്ട്. ഉയർന്ന ആഗ്രഹിക്കുന്ന എന്നാൽ വലിയ തുക നിക്ഷേപിക്കാൻ സാധിക്കാത്തവർക്ക് മ്യൂച്വൽ ഫണ്ടിലേക്ക് എസ്ഐപി വഴിയുള്ള നിക്ഷേപം തിരഞ്ഞെടുക്കാം.
സ്മോൾകാപ് മിഡ്പ്കാപ്, ലാർജ്കാപ്, ഹൈബ്രിഡ്, ഡെബ്റ്റ് ഫണ്ടുകൾ എന്നിങ്ങനെ നിരവധി നിക്ഷേപ ഓപ്ഷനുകൾ മ്യൂച്വൽ ഫണ്ടിലുണ്ട്. ഉയർന്ന റിട്ടേൺ നൽകുന്ന സ്മോൾകാപ് ഫണ്ടുകളിൽ 15 വർഷത്തേക്ക് പ്രതിമാസം 12,656 രൂപ വീതം എസ്ഐപി വഴി നിക്ഷേപിക്കുമ്പോൾ ശരാശരി 18 ശതമാനം റിട്ടേൺ കണക്കാക്കിയാൽ ഒരു കോടി രൂപ നേടാനാകും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
