ഉയർന്ന പലിശയും ഉറപ്പായ റിട്ടേൺസുമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ സമ്പാദ്യ പദ്ധതികളുടെ മുഖമുദ്ര. അതിനപ്പുറത്തേയ്ക്ക് ഇത്തരം പദ്ധതികൾക്ക് കൂടുതൽ ജനപ്രീതി നേടികൊടുക്കുന്നത് മറ്റൊരു കാര്യമാണ്. ഏതൊരാൾക്കും തങ്ങളുടെ സാമ്പത്തിക ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ ഉപകാരപ്പെടുത്താവുന്ന നിരവധി പദ്ധതികളാണ് പോസ്റ്റ് ഓഫീസ് രൂപകൽപ്പന ചെയ്ത് അവതരിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തങ്ങളായ സാമ്പത്തിക ലക്ഷ്യങ്ങൾക്ക് വ്യത്യസ്ത വരുമാനമുള്ളവർക്കും വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ നിന്ന് വരുന്നവർക്കും അവർക്ക് അനുയോജ്യമായ പദ്ധതി തിരഞ്ഞെടുക്കാൻ പോസ്റ്റ് ഓഫീസ് അവസരം നൽകുന്നു. അത്തരത്തിലുള്ള ഒരു പോസ്റ്റ് ഓഫീസ് പദ്ധതിയാണ് റെക്കറിംഗ് ഡെപ്പോസിറ്റ് അഥവ ആർഡി.
ശമ്പളം കുറവാണോ? എങ്കിലും നിങ്ങളുടെ സാമ്പത്തിക ലക്ഷ്യത്തിലെത്താൻ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ
നിശ്ചിത കാലത്തേയ്ക്ക് കൃത്യമായ ഇടവേളകളിൽ ഒരു നിശ്ചിത തുക അടയ്ക്കുകയും അത് സമ്പാദ്യമായി വളരാൻ അനുവിദിക്കുകയും ചെയ്യുന്ന നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ആർഡി. സമ്പാദ്യത്തിൽ സ്ഥിരമായ വളർച്ച ആഗ്രഹിക്കുന്നവർക്ക് പോസ്റ്റ് ഓഫീസ് ആർഡി സുരക്ഷിതവും വിശ്വസനീയവുമായ ഒരു തിരഞ്ഞെടുപ്പായിരിക്കും. പ്രതിവർഷം 6.7 ശതമാനം പലിശി നിരക്കാണ് ആർഡിയിൽ നിക്ഷേപിക്കുന്ന നിക്ഷേപകർക്ക് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്. ഇത് ത്രൈമാസ കണക്കിൽ നിക്ഷേപ മൂലധനത്തോടൊപ്പം കൂട്ടിച്ചേർക്കപ്പെടുന്നു. അപകട സാധ്യത കുറഞ്ഞ മികച്ച നിക്ഷേപ രീതികൾ തിരയുന്നവർക്കും പോസ്റ്റ് ഓഫീസ് ആർഡി തീർച്ചയായും ഉപകാരപ്പെടും.

പോസ്റ്റ് ഓഫീസ് ആഡിയിൽ 200 രൂപ നിക്ഷേപിച്ച് എങ്ങനെ 10 ലക്ഷത്തോളം രൂപയുടെ സമ്പാദ്യം സൃഷ്ടിക്കാമെന്ന് നോക്കാം. പ്രതിദിനം 200 അതായത് ഒരു മാസം 6000 രൂപ നിക്ഷേപിക്കുന്നവർക്ക് മൊത്തം 9,77,350 രൂപയുടെ സമ്പാദ്യമുണ്ടാക്കാം. അഞ്ച് വർഷമാണ് പോസ്റ്റ് ഓഫീസ് ആർഡിയുടെ നിക്ഷേപ കാലയളവ്. ആദ്യത്തെ അഞ്ച് വർഷത്തേയ്ക്ക് പ്രതിമാസം 6000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ ആകെ നിക്ഷേപ മൂലധനം 3,60,000 രൂപയായിരിക്കും. ഇതോടൊപ്പം 6.7 ശതമാനം പലിശ നിരക്കിൽ 56,921 രൂപയും ലഭിക്കുന്നു. ആകെ സമ്പാദ്യം 4,16,921 രൂപയായിരിക്കും.
9999 രൂപ നിക്ഷേപിച്ച് 4.37 കോടി രൂപ വരെ സമ്പാദിക്കാം; കോമ്പൗണ്ടിംഗിന്റെ കരുത്തിൽ...
നിങ്ങൾ അതേ നിക്ഷേപം മറ്റൊരു 5 വർഷത്തേക്ക് കൂടി നീട്ടി, 10 വർഷത്തെ നിക്ഷേപമാക്കി മാറ്റുകയാണെങ്കിൽ, നിങ്ങളുടെ വരുമാനം കൂടുതൽ ഉയർന്നതായിരിക്കും. മെച്യൂരിറ്റി തുക ഏകദേശം 9,77,350 രൂപയിൽ എത്തും. ഇത് ദീർഘകാല സമ്പത്ത് കെട്ടിപ്പടുക്കുന്നതിനുള്ള ഒരു മികച്ച മാർഗമാണ്. കുട്ടികളുടെ വിദ്യാഭ്യാസം, വീട് വാങ്ങൽ, അല്ലെങ്കിൽ വിരമിക്കൽ സമ്പാദ്യം സുരക്ഷിതമാക്കൽ തുടങ്ങിയ ഭാവി ലക്ഷ്യങ്ങൾക്കായി ആസൂത്രണം ചെയ്യുന്നവർക്ക് ഈ തന്ത്രം ഉപയോഗപ്രദമാണ്. നിക്ഷേപം കൂടുതൽ കാലം, കോമ്പൗണ്ടിംഗിൽ നിന്നുള്ള നേട്ടങ്ങൾ കൂടുതലാണ്.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications