ദീർഘകാല അടിസ്ഥാനത്തിൽ സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള ഏറ്റവും മികച്ച നിക്ഷേപ രീതികളിലൊന്നാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവ എസ്ഐപി. കോമ്പൗണ്ടിംഗ്, ലളിതമായി പറഞ്ഞാൽ കൂട്ടുപലിശയുടെ കരുത്തിൽ ഏറ്റവും ഉയർന്ന റിട്ടേൺസ് എസ്ഐപി നിക്ഷേപങ്ങൾ വാഗ്ദാനം ചെയ്യുന്നു. റിട്ടയർമെന്റ്, മക്കളുടെ വിവാഹം അല്ലെങ്കിൽ വിദ്യാഭ്യാസ ആവശ്യങ്ങൾ, വീട് നിർമ്മാണം പോലെയുള്ള നിങ്ങളുടെ ഏത് സാമ്പത്തിക ലക്ഷ്യങ്ങൾക്കും പണം കണ്ടെത്താൻ എസ്ഐപി നിക്ഷേപങ്ങളിലൂടെ സാധിക്കുന്നു. ഓഹരി വിപണിയിലെ അപകട സാധ്യതകളെ ഒഴിവാക്കി ഏതൊരു സാധാരണക്കാരനും നിക്ഷേപിക്കാനുള്ള അവസരമൊരുക്കുന്നു എന്നതാണ് എസ്ഐപിയെ കൂടുതൽ ജനപ്രിയമാക്കുന്നത്.
എ.ടി.എം ഇടപാടുകൾ നടത്തുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ കീശ കീറും: ഇനി മുതൽ അധിക ചാർജ് നൽകേണ്ടി വരും
കഴിഞ്ഞ കുറച്ച് കാലങ്ങളായി എസ്ഐപി നിക്ഷേപങ്ങൾ വാഗ്ദാനം ചെയ്യുന്ന റിട്ടേൺസ് ഏകദേശം 12 ശതമാനമാണ്. ഇത് 15 ശതമാനത്തിന് മുകളിൽ പോയ സാഹചര്യങ്ങളുമുണ്ട്. എന്നിരുന്നാലും 10 ശതമാനം വരെ താഴുന്ന സാഹചര്യങ്ങൾ താരതമ്യേന കുറവാണ്. ഈ പലിശ നിരക്ക് സ്ഥിര നിക്ഷേപം, ആർഡി പോലെയുള്ള പരമ്പരാഗത അപകട സാധ്യത കുറഞ്ഞ നിക്ഷേപങ്ങളേക്കാൾ കൂടുതൽ പലിശ നിരക്കും റിട്ടേൺസും വാഗ്ദാനം ചെയ്യുന്നു. അച്ചടക്കത്തോടെയുള്ള നിക്ഷേപവും കോമ്പൗണ്ടിംഗിന്റെ കരുത്തിൽ നിക്ഷേപം വളരാൻ അനുവദിക്കുന്നതും വലിയ സാമ്പത്തിക നേട്ടമുണ്ടാക്കാൻ സാധിക്കും. 9999 രൂപയുടെ നിക്ഷേപം വിവിധ കാലഘട്ടങ്ങളിൽ എത്ര രൂപയുടെ റിട്ടേൺസ് നൽകുമെന്ന് നോക്കാം.

രണ്ട് കോടി രൂപയിൽ കൂടതൽ സമ്പാദ്യം സൃഷ്ടിയ്ക്കാൻ പ്രതിമാസം 9999 രൂപ വെച്ച് എല്ലാ മാസവും എന്ന കണക്കിൽ 27 വർഷം നിക്ഷേപിക്കണം. ഇക്കാലയളവിൽ ആകെ നിക്ഷേപ തുക വരുന്നത് 32,39,676 രൂപ മാത്രമാണ്. അതേസമയം പലിശ ഇനത്തിൽ മാത്രം ലഭിക്കുക 1,83,81,291 രൂപയാണ്. അങ്ങനെ ആകെ റിട്ടേൺസ് 2,16,20,967 രൂപ. ഇവിടെ പ്രതീക്ഷിക്കുന്ന വാർഷിക റിട്ടേൺസ് 12 ശതമാനമാണ്.
12 ശതമാനം തന്നെ വാർഷിക റിട്ടേൺസ് കണക്കാക്കിയാൽ മൂന്ന് വർഷം കൂടെയുള്ള അധിക നിക്ഷേപ ഏകദേശം ഒരു കോടി രൂപ അധികമായി നിങ്ങളുടെ സമ്പാദ്യത്തോട് കൂട്ടിച്ചേർക്കപ്പെടും. 9999 രൂപ വെച്ച് 30 വർഷം എല്ലാ മാസവും നിക്ഷേപിക്കുകയാണെങ്കിൽ 3.08 കോടി രൂപ സമ്പാദിക്കാം. ഇക്കാലയളവിലെ ആകെ നിക്ഷേപം 35,99,640 രൂപയും പലിശ ഇനത്തിൽ ലഭിക്കുക 2,72,07,011 രൂപയുമാണ്. മൊത്തം റിട്ടേൺസ് 3,08,06,651 രൂപയുമായിരിക്കും.
ഒരു മൂന്ന് വർഷത്തേയ്ക്ക് കൂടി അതായത് 33 വർഷം ഇതേ രീതിയിൽ നിങ്ങളുടെ പ്രതിമാസ നിക്ഷേപം തുടർന്നാൽ സമ്പാദ്യം നാല് കോടിയ്ക്ക് മുകളിലാക്കാം. 9999 രൂപയുടെ. പ്രതിമാസ നിക്ഷേപം 33 വർഷത്തിൽ 39,59,604 രൂപയായിരിക്കും. അതേസമയം പലിശ ഇനത്തിൽ ലഭിക്കുന്ന റിട്ടേൺസ് 3,97,52,272 രൂപയാണ്. ആകെ നേട്ടം 4,37,11,876 രൂപ.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
