ഇന്ത്യയിൽ വ്യാപകമായി ക്രെഡിറ്റ് കാർഡ് ഉപയോഗം വർദ്ധിച്ചിട്ടുണ്ട്. എല്ലാവരും തങ്ങളുടെ സാമ്പത്തിക വളർച്ചക്കും ഉയർന്ന ജീവിത സാഹചര്യത്തിനും വേണ്ടി ക്രെഡിറ്റ് കാർഡുകൾ പരമാവധി ഉപയോഗിക്കാൻ തുടങ്ങി. ഇന്ത്യയിൽ ഒട്ടനവധി ക്രെഡിറ്റ് കാർഡുകൾ നിലവിലുണ്ട്. പ്രമുഖ ബാങ്കുകളിലെല്ലാം ഈ സൗകര്യം ലഭ്യമാണ്. ചിലവുകൾ കൃത്യമായി മാനേജ് ചെയ്യാനും ക്രെഡിറ്റ് കാർഡ് ഉപയോഗത്തിലൂടെ സാധിക്കും.
ശരിയായ സമയത്ത് കൃത്യമായ തിരിച്ചടവുകൾ ഉണ്ടെങ്കിൽ നിങ്ങൾ വമ്പൻ നേട്ടങ്ങൾ ഉണ്ടാവുന്നു. ക്രെഡിറ്റ് സ്കോർ വർദ്ധിക്കാനും അതുവഴി നിരവധി വായ്പ സൗകര്യങ്ങൾ ഉറപ്പാക്കാനും സാധിക്കും. എന്നാൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ സാധാരണയായി പണം പിൻവലിക്കാൻ ആരും തയ്യാറാവാറില്ല. അതായത്, ഡെബിറ്റ് കാർഡുകൾ പൊതുവേ എ.ടി.എം മാർഗം ഒരു നിശ്ചിത തുക പിൻവലിക്കാൻ കഴിയും. ക്രെഡിറ്റ് കാർഡുകൾക്ക് അങ്ങനെയൊരു ഓപ്ഷൻ ഉണ്ടോ?
ക്രെഡിറ്റ് കാർഡ് വഴി പണം പിൻവലിക്കാം...
എല്ലാ ക്രെഡിറ്റ് കാർഡുകളിലൂടെയും പണം പിൻവലിക്കാം. എന്നാൽ അതിനു ചില നിബന്ധനകൾ ഉണ്ട്. അതായത് നിങ്ങൾക്ക് പിൻവലിക്കാൻ സാധിക്കുന്ന തുക എത്രയാണെന്ന് നിങ്ങളുടെ കാർഡിൻ്റെ പരിധിയെ ആശ്രയിച്ചാണ്. അതിനാൽ എല്ലാവർക്കും ഒരുപോലെ പണം പിൻവലിക്കാൻ സാധ്യമല്ല. മിക്ക ബാങ്കുകളും നിങ്ങളുടെ മൊത്തം ക്രെഡിറ്റ് പരിധിയുടെ 20 മുതൽ 40 ശതമാനം വരെ പണം പിൻവലിക്കാൻ അനുവദിക്കുന്നു.
ഒരുപക്ഷേ നിങ്ങളുടെ ക്രെഡിറ്റ് പരിധി 5 ലക്ഷം രൂപയാണെങ്കിൽ നിങ്ങൾക്ക് ഒരു ലക്ഷം മുതൽ 2 ലക്ഷം രൂപ വരെ പണമായി പിൻവലിക്കാം. ഇത്തരത്തിൽ നിങ്ങളുടെ ക്രെഡിറ്റ് പരിധി എത്രയെന്ന് മനസിലാക്കുക. അതിനു ശേഷം മാത്രം പണം പിൻവലിക്കാൻ ശ്രമിക്കുക.
പണം പിൻവലിക്കുന്നതിനു പിന്നിൽ എന്തെല്ലാം പ്രശ്നങ്ങളുണ്ട്?
- ക്രെഡിറ്റ് കാർഡ് വഴി പണം പിൻവലിക്കുമ്പോൾ ഉയർന്ന നിരക്കുകൾ ഈടാക്കുന്നു. നിങ്ങൾ പണം പിൻവലിക്കുമ്പോൾ ഇതിന് 2.5 ശതമാനം മുതൽ 3 ശതമാനം വരെ ഫീസ് വരുന്നു. അതായത് ഒരു ലക്ഷം രൂപ പിൻവലിച്ചാൽ, നിങ്ങൾക്ക് 2,500 രൂപയ്ക്കും 3,000 രൂപയ്ക്കും ഇടയിൽ ഫീസ് അടയ്‌ക്കേണ്ടി വന്നേക്കാം. ക്രെഡിറ്റ് കാർഡ് വഴി പിൻവലിക്കുമ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഇതാണ്.
- സാധാരണയായി ഇതിന് പലിശ രഹിത കാലയളവ് ഇല്ല. സാധാരണയായി ക്രെഡിറ്റ് കാർഡിലൂടെ നിങ്ങൾ എന്തെല്ലാം പർച്ചേസ് ചെയ്താലും അതിനെല്ലാം പലിശ രഹിത കാലയളവ് ലഭിക്കും. എന്നാൽ പണം പിൻവലിച്ചാൽ മാത്രം അത്തരം സൗകര്യം ലഭ്യമല്ല. അതായത് പിൻവലിച്ച തുകയുടെ പലിശ അന്നു മുതൽ ആരംഭിക്കുമെന്ന് അർത്ഥം.

- ക്രെഡിറ്റ് കാർഡ് വഴി പണം പിൻവലിച്ചാൽ അത് ക്രെഡിറ്റ് സ്കോറിനെ സാരമായി ബാധിക്കും. ഇത് സ്ഥിരമായി പിൻവലിച്ചാൽ നിങ്ങളുടെ സിബിൽ സ്‌കോറിനെ പ്രതികൂലമായി ബാധിക്കും. അതിനാൽ അത്രയും അതായവശ്യമായ ഘട്ടത്തിൽ മാത്രം ഇത്തരം മാർഗം ഉപയോഗിക്കുക.
10,000 രൂപ വരെ ഇനി മുതൽ ട്രാൻസ്ഫർ ചെയ്യാം; യു.പി.ഐ ഇടപാടിൽ അടിമുടി മാറ്റം
എ.ടി.എം വഴി എങ്ങനെ പണം പിൻവലിക്കാം?
- അടുത്തുള്ള എ.ടി.എം സന്ദർശിക്കുക
- നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഇൻസേർട്ട് ചെയ്യുക
- നിങ്ങളുടെ ക്രെഡിറ്റ് കാർഡ് പിൻ എന്റർ ചെയ്യുക
- അതിനു ശേഷം വിത്ഡ്രോവൽ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
- എന്നിട്ട് ക്രെഡിറ്റ് ഓപ്ഷൻ തിരഞ്ഞെടുക്കുക
- ഇനി ആവശ്യമായ തുക ടൈപ്പ് ചെയ്ത് എന്റർ ചെയ്യുക.
- ഒരു ട്രാൻസാക്ഷൻ ഫീസ് ഈടാക്കുന്നതാണ്. അതിനെ കുറിച്ച് മനസിലാക്കുക.
- എല്ലാം പരിശോധിച്ച ശേഷം എ.ടി.എം വഴി പണം ഉറപ്പാക്കാം.
- നിങ്ങൾ എന്റർ ചെയ്ത തുക തന്നെയാണ് എ.ടി.എം ലൂടെ കൈവശം എത്തിയതെന്ന് ഉറപ്പാക്കുക
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications