പണം കയ്യില്‍ കൊണ്ടു നടക്കുന്നതിന്റെ ബുദ്ധിമുട്ട് ഇല്ലാതാക്കിയത് ഡിജിറ്റൽ പേയ്മെന്റുകളാണ്. ഷോപ്പിംഗുകൾക്ക് കാർഡ് ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് വലിയ ഇടപാടുകൾക്ക് പണം കയ്യിൽ കൊണ്ട് നടക്കേണ്ടതിന്റെ ബുദ്ധിമുട്ട് ഒഴിവായി തുടങ്ങിയത്. സുരക്ഷിതമായി കൂടതൽ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്നു എന്നതാണ് കാർഡ് പേയ്മെന്റുകളുടെ ഗുണം.
പൊതുവെ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിങ്ങനെ 2 തരത്തിൽ കാർഡുകൾ പേയ്മെന്റിന് ഉപയോഗിക്കുന്നുണ്ട്. ക്രെഡിറ്റ് കാർഡുകളുടെ പലിശ ചൂണ്ടിക്കാട്ടി പലരും ക്രെഡിറ്റ് കാർഡിനോട് നോ പറയുന്നുണ്ട്. എന്നാൽ ഡെബിറ്റ് കാർഡുകളെ അപേക്ഷിച്ച് എന്തൊക്കെ നേട്ടങ്ങളാണ് ഒരു ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നയാൾക്ക് ലഭിക്കുന്നതെന്ന് വിശദമായി നോക്കുകയാണ് ഈ ലേഖനത്തിൽ.
ഡെബിറ്റ് കാർഡ് vs ക്രെഡിറ്റ് കാർഡ്
ഡെബിറ്റ് കാര്‍ഡുകള്‍ കാര്‍ഡ് ഉടമയുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചവയായതിനാല്‍ എളുപ്പത്തില്‍ ഉപയോഗിക്കാവുന്നവയാണ്. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഓരോ ഇടപാടുകള്‍ക്കും സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്നാണ് പണം ഡെബിറ്റാകുന്നത്. അക്കൗണ്ടിലെ പണം ഉപയോഗിച്ച് ആവശ്യമുള്ളത്ര ചെലവാക്കാം എന്നതാണ് ഡെബിറ്റ് കാർഡ് രീതി.
ക്രെഡിറ്റ് കാര്‍ഡുകളില്‍ വേറെ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. കാര്‍ഡ് ഉടമയ്ക്ക് നിശ്ചിത ക്രെഡിറ്റ് ലൈന്‍ അനുവദിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഒരു അര്‍ഥത്തില്‍ വായ്പ നല്‍കുന്നു എന്ന് പറയാം. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ചെലവാക്കലുകള്‍ക്ക് ഉടനെ സ്വന്തം പോക്കറ്റില്‍ നിന്ന് പണം നല്‍കേണ്ടതില്ല. മാസത്തിൽ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിന് അനുസരിച്ച് തയ്യാറാക്കുന്ന ബില്ലടയ്ക്കുകയാണ് വേണ്ടത്.
ഡെബിറ്റ് കാർഡിലേക്ക് അടുപ്പിക്കുന്ന ഘടകങ്ങൾ
സൗകര്യപ്രദമായി ഉപയോഗിക്കാമെന്നതും സമ്മര്‍ദവും കുറവാണെന്നും ഭൂരിഭാഗം ഉപഭോക്താക്കളും ഡെബിറ്റ് കാർഡിനെയാണ് ആശ്രയിക്കുന്നത്. കടബാധ്യതയില്‍ നിന്നും അമിത ചെലവിളില്ലാതെയും മുന്നോട്ട് പോകാൻ ഡെബിറ്റ് കാർഡ് ഉപയോഗം പ്രാപ്തമാക്കുന്നതാണ് ഡെബിറ്റ് കാർഡിനോട് താൽപര്യം വരാനുള്ള കാരണം. എടിഎം വഴി ആവശ്യമുള്ള പണം പിൻവലിക്കാനും സാധിക്കുന്നു.
മികച്ച സാമ്പത്തിക അച്ചടക്കം പുലർത്തുന്നൊരാൾക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗം വഴി ഓരോ ഇടപാടിലും ലാഭം നേടാൻ സാധിക്കും. ഓൺലൈൻ പർച്ചേസ്, വലിയ ഇടപാടുകൾ എന്നിവയ്ക്ക് ഇളവുകൾ കൂടുതൽ ക്രെഡിറ്റ് കാർഡിലാണ്.
ക്രെഡിറ്റ് കാർഡ് മാത്രം തരുന്ന സേവനങ്ങൾ
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തെ ഡെബിറ്റ് കാര്‍ഡില്‍ നിന്നും വ്യത്യസ്തമാക്കുന്നതിലെ പ്രധാന കാര്യം ക്രെഡിറ്റ് സ്‌കോറാണ്. ഭാവിയില്‍ വരാനിരിക്കുന്ന ഭവന വായ്പ, വാഹന വായ്പകള്‍ക്ക് ഏറ്റവും പ്രധാനം മികച്ച ക്രെഡിറ്റ് സ്‌കോറാണ്. ക്രെഡിറ്റ് സ്‌കോര്‍ മികച്ച നിലവാരത്തിലേക്ക് എത്തിക്കാന്‍ അനുയോജ്യമായ വഴിയാണ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം.
ആസൂത്രണത്തോടെ ഉപയോഗിക്കുകയും കുടിശ്ശിക വരുത്താതെ തിരിച്ചടവ് വരുത്തുകയും ചെയ്യുന്നവര്‍ക്ക് മികച്ച ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്താനാകുന്നു. ഇത് ഭാവിയിലെ വായ്പകളിലേക്കുള്ള സൗകര്യം എളുപ്പമാക്കുന്നു. സ്വന്തം അക്കൗണ്ടിലെ പണം ഉപയോഗിക്കുന്നതിനാല്‍ ഡെബിറ്റ് കാര്‍ഡുകള്‍ക്ക് ക്രെഡിറ്റ് സ്‌കോറുമായി ബന്ധപ്പെടുന്നില്ല.
റിവാർഡ്
ക്രെഡിറ്റ് സ്‌കോറിനെ മികവുറ്റതാക്കുന്നത് റിവാര്‍ഡുകളാണ്. ഡെബിറ്റ് കാര്‍ഡുകളില്‍ ബാങ്കുകള്‍ പേരിന് മാത്രമാണ് റിവാര്‍ഡുകള്‍ നല്‍കുന്നത്. ക്രെഡിറ്റ് കാര്‍ഡുകളില്‍ പ്രധാന പ്രത്യേകത തന്നെ റിവാര്‍ഡും ക്യാഷ് ബാക്കുകളുമാണ്. റിവാര്‍ഡുകളും ക്യാഷ് ബാക്കുകും റഡീം ചെയ്ത് കൂപ്പണുകളാക്കി അടുത്ത വാങ്ങലുകള്‍ക്ക് ഉപയോഗിക്കാം. ഇതോടൊപ്പം ഓരോ കാര്‍ഡ് തരത്തിനും അനുസരിച്ച് അതാത് മേഖലയില്‍ പ്രത്യേക പരിഗണനകള്‍ ലഭിക്കും. ഉദാഹരണത്തിന് ട്രാവല്‍ കാര്‍ഡുകളില്‍ ലോഞ്ച് സൗകര്യം സൗജന്യമായി ലഭിക്കും.
സുരക്ഷ
തട്ടിപ്പുകൾ കൂടുതൽ വരുന്ന കാലത്ത് സുരക്ഷ കൂടുതൽ ക്രെഡിറ്റ് കാർഡുകൾക്കാണ്. മിക്ക ക്രെഡിറ്റ് കാര്‍ഡുകളിലും 100 ശതമാനം ലയബിലിറ്റി പ്രൊട്ടക്ഷന്‍ ലഭിക്കുന്നുണ്ട്. ഇതിനാല്‍ അനധികൃത ഇടപാടിുകള്‍ക്ക് കാര്‍ഡ് ഉടമ ബാധ്യതയില്ല. ഡെബിറ്റ്കാര്‍ഡുകളില്‍ തട്ടിപ്പ് സംരക്ഷണമില്ല. ഇതോടൊപ്പം സാധ്യത കൂടുതലാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
