ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളിൽ താൽപര്യമുണ്ടാക്കുന്ന ഓഫറായിരുന്നു കോംപ്ലിമെന്ററിയായി ലഭിച്ചിരുന്ന ലോഞ്ച് ആക്സസുകൾ. ചെറിയ തുക ചെലവാക്കുന്നവരും സൗജന്യ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളുമടക്കം ലോഞ്ച് ആക്സസുകൾ നന്നായി ഉപയോഗിക്കാൻ തുടങ്ങിയതോടെ ക്രെഡിറ്റ് കാർഡ് കമ്പനികൾക്ക് അധിക ചെലവായി. നേരത്തെ ലോഞ്ച് ആക്സസ് എന്നത് മൊത്തെ ഉത്പ്പന്ന വിലയുടെ 0.10 ശതമാനമായിരുന്നത് ഇപ്പോൾ 0.25 ശതമാനമായി വർധിച്ചു.
ഇതോടെ കഴിഞ്ഞ 2-3 മാസങ്ങളിലായി എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ കാർഡ്സ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ ലോഞ്ച് ആക്സസ് അടക്കമുള്ള ക്രെഡിറ്റ് കാർഡ് ആനുകൂല്യങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടു വന്നു. ക്രെഡിറ്റ് കാർഡ് ഉപഭോക്താവാണെങ്കിൽ അറിയേണ്ട മാറ്റങ്ങൾ ഇതാ.

എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ്
എച്ച്ഡിഎഫ്സി ബാങ്കിന്റെ ജനപ്രിയമായ രണ്ട് ക്രെഡിറ്റ് കാർഡുകളുടെ ഓഫറുകളിലാണ് ബാങ്ക് മാറ്റം വരുത്തിയിട്ടുള്ളത്. റെഗാലിയ, മില്ലേനിയ ക്രെഡിറ്റ് കാർഡുകളിലെ ലോഞ്ച് ആക്സസ് പ്രോഗ്രാം 2023 ഡിസംബർ 1 മുതൽ ചെലവാക്കലിനെ അടിസ്ഥാനമാക്കിയാണ്. ഒരു കലണ്ടർ പാദത്തിൽ ഒരു ലക്ഷം രൂപയോ അതിൽ കൂടുതലോ ചെലവഴിക്കുന്നവർക്കാണ് ലോഞ്ച് ആക്സസ് ലഭിക്കുക.
ചെലവാക്കൽ മാനദണ്ഡങ്ങൾ പാലിച്ചാൽ റെഗാലിയ കാർഡ് ഉടമകൾ റെഗാലിയ സ്മാർട്ട് ബൈ പേജ് സന്ദർശിക്കണം. ഇതിൽ ലോഞ്ച് ആനുകൂല്യങ്ങൾ > ലോഞ്ച് ആക്‌സസ് വൗച്ചർ എന്ന ഭാഗത്ത് വൗച്ചറുകൾ ലഭിക്കും. ത്രൈമാസത്തിൽ ചെലവാക്കൽ മാനദണ്ഡം പാലിക്കുന്നവർക്ക് 2 കോംപ്ലിമെന്ററി ലോഞ്ച് ആക്‌സസ് വൗച്ചറുകൾ ലഭിക്കും.
മില്ലേനിയ കാർഡ് ഉടമകൾക്ക് മില്ലേനിയ മൈൽസ്റ്റോൺ പേജിനുള്ള ലിങ്ക് എസ്എംഎസ് വഴി ലഭിക്കും. ഇതിൽ ലോഞ്ച് ആക്‌സസ് വൗച്ചർ തിരഞ്ഞെടുക്കാം. ഒരു കോംപ്ലിമെന്ററി ലോഞ്ച് ആക്‌സസ് വൗച്ചറാണ് ത്രൈമാസത്തിൽ ലഭിക്കുക.
എസ്ബിഐ ക്രെഡിറ്റ് കാർഡ്
2024 ജനുവരി ഒന്ന് മുതൽ പേടിഎം എസ്ബിഐ ക്രെഡിറ്റ് കാർഡിലെ വാടക അടയ്ക്കുന്ന ഇടപാടുകൾക്ക് ലഭിക്കുന്ന ക്യാഷ്ബാക്ക് സൗകര്യം കമ്പനി അവസാനിപ്പിച്ചിട്ടുണ്ട്. 2023 നവംബർ 1 മുതൽ സിംപ്ലിക്ലിക്ക്,സിംപ്ലിക്ലിക്ക് അഡ്വാന്റേജ് എസ്ബിഐ കാർഡ് ഉപയോഗിച്ച് ഈസിഡൈനർ വഴിയുള്ള ഓൺലൈൻ വാങ്ങലുകൾക്ക് ലഭിക്കുന്ന റിവാർഡ് പോയിന്റ് 10X ൽ നിന്ന് 5X റിവാർഡ് പോയിന്റുകളായി കുറച്ചു.
അപ്പോളോ 24x7, ബുക്ക്മൈഷോ, ക്ലിയർട്രിപ്പ്, ഡോമിനോസ്, മിന്ത്ര തുടങ്ങിയവയിലെ ഓൺലൈൻ ചെലവാക്കലുകൾക്ക് തുടർന്നു 10X റിവാർഡ് പോയിന്റുകൾ ലഭിക്കും.
ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ്
ആക്സിസ് ബാങ്കും ക്രെഡിറ്റ് കാർഡ് ഉടമകൾക്കായി ചില സുപ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ആക്‌സിസ് ബാങ്ക് മാഗ്നസ് ക്രെഡിറ്റ് കാർഡ് ആനുകൂല്യങ്ങളും വാർഷിക ഫീസും ജോയിനിംഗ് ബെനിഫിറ്റും ബാങ്ക് പരിഷ്‌ക്കരിച്ചു. ആക്‌സിസ് ബാങ്ക് റിസർവ് ക്രെഡിറ്റ് കാർഡിന്റെ നിബന്ധനകളും വ്യവസ്ഥകളും ബാങ്ക് പരിഷ്‌കരിച്ചിട്ടുണ്ട്.
2023 സെപ്റ്റംബർ 1 മുതൽ ആക്സിസ് ബാങ്ക് മാഗ്നസ് ക്രെഡിറ്റ് കാർഡിലെ തിരഞ്ഞെടുത്ത ഇടപാടുകൾ എഡ്ജി റിവാർഡുകൾക്കോ വാർഷിക ഫീസ് ഇളവുകൾക്കോ വേണ്ടി പരിഗണിക്കില്ല. വിവിധ യൂട്ടിലിറ്റി ഇടപാടുകളും സർക്കാർ സ്ഥാപനങ്ങളിൽ നടത്തുന്ന ഇടപാടുകളും ഉൾപ്പെടും. ഒരു ലക്ഷം രൂപയുടെ പ്രതിമാസ ചെലവുകൾക്ക് 25,000 എഡ്ജി റിവാർഡ് പോയിന്റുകൾ നൽകുന്നത് 2023 സെപ്റ്റംബർ 1 മുതൽ ബാങ്ക് അവസാനിപ്പിച്ചു.
ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ്
21 ക്രെഡിറ്റ് കാർഡുകൾക്കുള്ള എയർപോർട്ട് ലോഞ്ച് ആക്‌സസിലും മറ്റ് പല കാർഡുകളുടെയും റിവാർഡ് പോയിന്റ് നിയമങ്ങളിലും കാര്യമായ മാറ്റങ്ങളാണ് ഐസിഐസിഐ ബാങ്ക് പ്രഖ്യാപിച്ചത്. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ലോഞ്ച് ആക്സസ് ലഭിക്കാൻ മുൻ കലണ്ടർ പാദത്തിൽ 35,000 രൂപ ചെലവഴിക്കണം.
ഐസിഐസിഐ ബാങ്ക് കോറൽ ക്രെഡിറ്റ് കാർഡോ ഐസിഐസിഐ ബാങ്ക് എക്‌സ്‌പ്രഷൻസ് ക്രെഡിറ്റ് കാർഡോ ആണ് ഉപയോഗിക്കുന്നതെങ്കിൽ ഒരു പാദത്തിൽ കുറഞ്ഞത് 5,000 രൂപ ചെലവാക്കണം. ഏപ്രിൽ 1 മുതൽ ഇത് നിലവിൽ വരും.
വാടക പേയ്‌മെന്റുകൾക്കും ഇ-വാലറ്റ് ലോഡ് ചെയ്യുന്നതിനും ഫെബ്രുവരി ഒന്ന് മുതൽ റിവാർഡ് പോയിന്റുകൾ ലഭിക്കില്ല. ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡിന് മാത്രമാണ് ഇളവ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
