ക്രെഡിറ്റ് കാർഡുകൾ പുതിയ കാലത്തെ സാമ്പത്തിക രംഗത്ത് ഒഴിച്ചു കൂടാനാവാത്ത ഘടകമാണ്. ഉപയോഗിക്കാനുള്ള സൗകര്യങ്ങളും വിവിധ റിവാർഡുകളും ക്രെഡിറ്റ് കാർഡിനെ ആകർഷകമാക്കുന്നുണ്ട്. ക്രെഡിറ്റ് കാർഡ് കയ്യിലുള്ളൊരു വ്യക്തിക്ക് മികച്ച ഉപയോഗത്തിലൂടെ ക്രെഡിറ്റ് കാർഡിന്റെ പരിധി ഉയർത്താനുള്ള ഓഫർ ബാങ്കുകളിൽ നിന്ന് ലഭിക്കാറുണ്ട്.
ഉയർന്ന ക്രെഡിറ്റ് പരിധി ലഭിക്കുന്നത് ആകർഷകമായി തോന്നാമെങ്കിലും അത്തരമൊരു ഓഫർ സ്വീകരിക്കുന്നതിന് മുൻപ് പല കാര്യങ്ങളും ശ്രദ്ധാപൂർവം വിലയിരുത്തേണ്ടതുണ്ട്. ഈ കാര്യങ്ങൾ വിശദമായി പരിശോധിക്കുകയാണ് ലേഖനത്തിൽ.
1. സാമ്പത്തിക അച്ചടക്കം
ഉയർന്ന ക്രെഡിറ്റ് കാർഡ് പരിധി ലഭിക്കുമ്പോൾ ഉണ്ടാവേണ്ട പ്രാഥമിക പരിഗണന സാമ്പത്തിക അച്ചടക്കമാണ്. ക്രെഡിറ്റ് കാർഡ് പരിധി എന്നത് സൗജന്യ പണമല്ല. ഒരു വ്യക്തിയുടെ കടമെടുക്കൽ ശേഷിയെയാണ് ക്രെഡിറ്റ് പരിധി കൊണ്ട് അർഥമാക്കുന്നത്. കൃത്യമായി തിരിച്ചടയ്ക്കേണ്ട തുകയായതിനാൽ സാമ്പത്തിക അച്ചടക്കമില്ലാതെ ക്രെഡിറ്റ് പരിധി വർധിപ്പിക്കുന്നത് അമിത ചെലവാക്കലിനും കടം ഉയരുന്നതിനും ഇടയാക്കും. അതിനാൽ, ഉയർന്ന ക്രെഡിറ്റ് പരിധി സ്വീകരിക്കുന്നതിന് മുൻപ് അച്ചടക്കത്തോടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാനുള്ള ശേഷി കൈവരിക്കുക.

2. ക്രെഡിറ്റ് ഉപയോഗ അനുപാതം
ക്രെഡിറ്റ് സ്കോറിനെ ബാധിക്കുന്നൊരു പ്രധാന ഘടകമാണ് ക്രെഡിറ്റ് ഉപയോഗ അനുപാതം. ക്രെഡിറ്റ് കാർഡുകളിലെ റിവോൾവിംഗ് ക്രെഡിറ്റ് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെയാണ് ക്രെഡിറ്റ് യൂട്ടിലൈസേഷൻ റേഷ്യോ സൂചിപ്പിക്കുന്നത്. ക്രെഡിറ്റ് കാർഡിൽ എത്രത്തോളം ചെലവഴിക്കുന്നുവോ അത്രത്തോളം ക്രെഡിറ്റ് വിനിയോഗം ഉയരും. ഉയർന്ന ക്രെഡിറ്റ് പരിധി ലഭിക്കുമ്പോൾ ഉപയോഗ അനുപാതം കുറയുകയും ക്രെഡിറ്റ് സ്‌കോറിന് ഗുണകരമാവുകയും ചെയ്യും.
അതേസമയം, ക്രെഡിറ്റ് പരിധി ഉയർന്ന ശേഷം ചെലവാക്കലും ഉയർന്നാൽ ക്രെഡിറ്റ് സ്കോറിനെ ബാധിച്ചേക്കാം. ഉയർന്ന പരിധി ലഭിക്കുമ്പോൽ നേട്ടങ്ങളുണ്ടാക്കാൻ ഉത്തരവാദിത്വത്തോടെ ക്രെഡിറ്റ് കാർഡ് വിനിയോഗിക്കണം.
3. ഉപയോഗം, തിരിച്ചടവ്
ഉയർന്ന ക്രെഡിറ്റ് പരിധി സ്വീകരിക്കുന്നത് ഗുണകരമാണോ എന്ന് തീരമാനിക്കുന്നത് ചെലവാക്കൽ രീതി, തിരിച്ചടവ് ശീലങ്ങൾ എന്നിവയാണ്. സ്ഥിരമായി ക്രെഡിറ്റ് കാർഡ് ചെലവഴിക്കുകയും ക്രെഡിറ്റ് കാർഡ് ബാലൻസ് മുഴുവനായി മാസത്തിൽ അടച്ച് തീർക്കുകയും ചെയ്യുന്നവരാണെങ്കിൽ ഉയർന്ന പരിധി സാമ്പത്തിക സ്ഥിരതയെ അപകടപ്പെടുത്താതെ ഉപയോഗിക്കാനാകും.
മാസന്തോറും അമിതമായി ചെലവാക്കുകയും ക്രെഡിറ്റ് പരിധി ഉയരുന്നതിന് അനുസരിച്ച് കൂടുതൽ വാങ്ങുകയും ചെയ്താൽ ഇത് സാമ്പ്ത്തികമായി ദോഷം ചെയ്യും.
4. ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ
ഉയർന്ന ക്രെഡിറ്റ് കാർഡ് പരിധി തിരഞ്ഞെടുക്കും മുൻപ് ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ പരിഗണിക്കണം. വീടിന്റെ വായ്പയ്ക്കായി ഡൗൺ പേയ്‌മെന്റ് തുക കണ്ടെത്താനിരിക്കുകയോ, നിലവിലുള്ള കടങ്ങൾ വീട്ടികൊണ്ടിരിക്കുകയോ ചെയ്യുന്നൊരാളാണെങ്കിൽ ക്രെഡിറ്റ് പരിധി വർധിപ്പിക്കുന്നത് ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടില്ല.
ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾക്കായി മാറ്റിവെയ്ക്കേണ്ട തുകയിൽ നിന്ന് വലിയൊരു ഭാഗം വഴിതിരിച്ചുവിടാൻ ഉയർന്ന ക്രെഡിറ്റ് പരിധി പ്രേരിപ്പിച്ചേക്കാം. പരിധി ഉയരുന്നതിന് അനുസരിച്ച് ചെലവ് കൂടുകയാണെങ്കിൽ സാമ്പത്തിക ലക്ഷ്യങ്ങളെ ബാധിക്കും.
5. കടം നിയന്ത്രിക്കാനുള്ള ശേഷി
അടിയന്തര ഘട്ടങ്ങളിലോ അപ്രതീക്ഷിത ചെലവുകൾ വരുന്ന ഘട്ടത്തിലോ ഉയർന്ന ക്രെഡിറ്റ് കാർഡ് പരിധി സാമ്പത്തിക സഹായമായി പ്രവർത്തിക്കും. എന്നാൽ വായ്പകളെ ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള കഴിവ് വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. ക്രെഡിറ്റ് കാർഡിൽ തിരിച്ചടവ് അവശേഷിക്കുകയും വായ്പ തിരിച്ചടവിൽ ബുദ്ധിമുട്ടുകയും ചെയ്യുകയാണെങ്കിൽ ക്രെഡിറ്റ് പരിധി വർധിപ്പിക്കുന്നത് സാമ്പത്തിക സ്ഥിതി കൂടുതൽ വഷളാക്കും.
ഉയർന്ന പരിധികൾ തെറ്റായ സുരക്ഷിതത്വ ബോധത്തിലേക്ക് നയിക്കുകയും കൂടുതൽ കടം കുമിഞ്ഞുകൂടാൻ കാരണമാവുകയും ചെയ്യും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
