ക്രെഡിറ്റ് കാർഡ് മോഹത്തെ സിബിൽ സ്കോർ പിന്നോട്ട് വലിക്കുന്നുവോ? പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഈ കാര്‍ഡ് നോക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രെ‍ഡിറ്റ് കാർഡ് ആ​ഗ്രഹിക്കുന്നവരുടെ അപേക്ഷ തള്ളിപോകാനുള്ള ഒരു കാരണമാണ് സിബിൽ സ്കോർ. ഒപ്പം വരുമാന രേഖകൾ ഹാജരാക്കാൻ സാധിക്കാത്തവർക്കും ക്രെഡിറ്റ് കാർഡുകൾ ഇന്നും ആ​ഗ്രഹം മാത്രമാണ്. എന്നാൽ ഇത്തരക്കാർക്കും ഇനി ക്രെഡിറ്റ് കാർഡ് സ്വന്തമാക്കാം. മോശം ക്രെഡിറ്റ് സ്കോറും വരുമാന രേഖകൾ കാണിക്കാനില്ലാത്തവർക്കും ക്രെഡിറ്റ് കാർഡ് ലഭിക്കുന്നൊരു പദ്ധതിയാണ് പഞ്ചാബ് നാഷണൽ ബാങ്ക് ഈയിടെ അവതരിപ്പിച്ചത്. ബാങ്കിന്റെ സെക്യൂർഡ് ക്രെഡിറ്റ് കാ‌ർഡ് വഴി സ്വപ്നം സഫലമാക്കാം. ക്രെഡിറ്റ് കാര്‍ഡ് അപേക്ഷ നിരന്തരം തള്ളിപ്പോകുന്നവരാണെങ്കില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഈ പുതിയ ക്രെഡിറ്റ് കാര്‍ഡ് ഉപകാരപ്പെടും.

എന്താണ് സെക്യൂർഡ് ക്രെ‍ഡിറ്റ് കാർഡ്

സിബിൽ സ്കോർ കുറഞ്ഞവർക്ക് സ്ഥിര നിക്ഷേപത്തിന് മുകളിൽ നൽകുന്ന ക്രെഡിറ്റ് കാർഡുകളാണ് സെക്യൂർഡ് ക്രെ‍ഡിറ്റ് കാർഡുകൾ. ബാങ്കിലെ സ്ഥിര നിക്ഷേപം ഈടായി കാണിച്ച് ക്രെഡിറ്റ് കാർഡ് സ്വന്തമാക്കാം. ക്രെ‍ഡിറ്റ് കാർഡ് അനുവദിക്കാൻ ബാങ്കിൽ നിശ്ചിത തുക സ്ഥിര നിക്ഷേപം ഇടണമെന്ന് ഓരോ ബാങ്കുകളും നിഷ്കർഷിക്കാറുണ്ട്.

പൊതുവെ 10,000 രൂപ മുതൽ സ്ഥിര നിക്ഷേപമിടേണ്ടി വരാം. ഈ തുകയുടെ നിശ്ചിത ശതമാനമാണ് ക്രെ‍ഡിറ്റ് പരിധിയായി അനുവദിക്കുക. സ്ഥിര നിക്ഷേപത്തിന് പലിശ നിരക്ക് ലഭിക്കുന്നതിനൊപ്പം ക്രെഡിറ്റ് കാർഡ് സ്വന്തമാക്കുകയും ചെയ്യാം.

ക്രെഡിറ്റ് കാർഡ് മോഹത്തെ സിബിൽ സ്കോർ പിന്നോട്ട് വലിക്കുന്നുവോ? പിഎൻബിയുടെ ഈ കാര്‍ഡ് നോക്കാം

പഞ്ചാബ് നാഷണൽ ബാങ്ക് ക്രെ‍ഡിറ്റ് കാർഡ്

സ്ഥിര നിക്ഷേപത്തിന് എതിരെയാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് അനുവദിക്കുന്നത്. ലോഞ്ച് ആക്‌സസ്, റിവാര്‍ഡ് പോയിന്റ്, ക്യാഷ് അഡ്വാന്‍സ് തുടങ്ങിയ സേവനങ്ങള്‍ കാര്‍ഡിലൂടെ ലഭിക്കും. ആദ്യമായാണ് ഒരു പൊതുമേഖലാ ബാങ്ക് ഡിജിറ്റലായി സ്ഥിര നിക്ഷേപത്തിന് മുകളില്‍ ക്രെഡിറ്റ് കാര്‍ഡ് അനുവദിക്കുന്നത്. വിസ, റുപ്പോ വെരിയന്റുകളിൽ പഞ്ചാബ് നാഷണൽ ബാങ്ക് ക്രെഡിറ്റ് കാർഡ് അനുവദിക്കുന്നുണ്ട്. 

Also Read: എസ്ബിഐ കാര്‍ഡ് ഉടമകളാണോ? കാ‌ർഡ് എടുക്കാൻ ഉദ്യേശമുണ്ടോ? ഈടാക്കുന്ന നിരക്കുകളറിയാംAlso Read: എസ്ബിഐ കാര്‍ഡ് ഉടമകളാണോ? കാ‌ർഡ് എടുക്കാൻ ഉദ്യേശമുണ്ടോ? ഈടാക്കുന്ന നിരക്കുകളറിയാം

ഒന്നോ ഒന്നിലധികമോ സ്ഥിര നിക്ഷേപങ്ങള്‍ക്ക് മുകളില്‍ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കും സ്ഥിര നിക്ഷേപത്തിന്റെ 80 ശതമാനം വരെ ക്രെഡിറ്റ് ലിമിറ്റ് അനുവദിക്കുന്നത്. യാതൊരു രേഖകളും ഇല്ലാതെ ആരംഭിക്കാവുന്നൊരു ക്രെഡിറ്റ് കാർഡാണ് പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഈ കാർഡ്. ബ്രാഞ്ച് സന്ദര്‍ശിക്കാതെ ഡിജിറ്റലായി കാര്‍ഡ് ലഭിക്കും. ജോയിനിംഗ് ഫീസ് നല്‍കേണ്ടില്ല. കാർഡ് അനുവദിച്ചു കഴിഞ്ഞാൽ വെർച്വല്‍ ക്രെ‍ഡിറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിക്കും.

വിശദാംശങ്ങൾ

റൂപ്പേ കാര്‍ഡാണെങ്കില്‍ സമഗ്ര ഇന്‍ഷൂറന്‍സ് പരിക്ഷ ലഭിക്കും. റൂപ്പേ ക്രെഡിറ്റ് കാര്‍ഡില്‍ യുപിഐ ബന്ധിപ്പിക്കാന്‍ സാധിക്കും. പഞ്ചാബ് നാഷണല്‍ ബാങ്ക് റൂപ്പെ പ്ലാറ്‌റിന് ക്രെഡിറ്റ് കാര്‍ഡില്‍ ആദ്യ ഉപയോഗത്തിന് 300ലധിം റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കും. യൂട്ടിലിറ്റി ബില്‍, റസ്റ്ററന്റ് എന്നിവിടങ്ങളിലെ ചെലവാക്കലുകള്‍ക്ക് ക്യാഷ്ബാക്ക് ലഭിക്കും. ആഭ്യന്തര, അന്താരാഷ്ട്ര ലോഞ്ച് സൗകര്യം എന്നിവ ലഭിക്കും. പ്രതിമാസം 1.50 ശതമാനാണ് പലിശ നിരക്ക്. ഓവർ ലിമിറ്റിന് 2.50 ശതമാനമാണ് ചാർജ്. ലേറ്റ് പേയ്മെന്റ് ഫീസ് തുകയുടെ 30 ശതാനമായിരിക്കും. 

Also Read: ക്രെഡിറ്റ് കാർഡ് ചെലവാക്കലുകൾക്ക് മുകളിൽ ആദായ നികുതി റഡാർ; ചെലവാക്കാൻ പരിധിയെത്രAlso Read: ക്രെഡിറ്റ് കാർഡ് ചെലവാക്കലുകൾക്ക് മുകളിൽ ആദായ നികുതി റഡാർ; ചെലവാക്കാൻ പരിധിയെത്ര

മറ്റു സെക്യൂർഡ് ക്രെ‍ഡിറ്റ് കാർഡുകൾ നോക്കാം

സ്ഥിര നിക്ഷേപത്തിന് മുകളിൽ ലഭിക്കുന്ന എസ്ബിഐ ഉന്നതി ക്രെഡിറ്റ് കാര്‍ഡ് ആദ്യ നാല് വര്‍ഷം വാര്‍ഷിക ഫീസ് സൗജന്യമാണ്. സ്ഥിര നിക്ഷേപമായി ചുരുങ്ങിയത് 25,000 രൂപ നിക്ഷേപിക്കണം. എല്ലാ 100 രൂപ ചെലവാക്കുമ്പോഴും 1 റിവാര്‍ഡ് ലഭിക്കും. വര്‍ഷത്തില്‍ 50,000 രൂപ ചെലവാക്കിയാല്‍ 500 രൂപയുടെ ക്യാഷ് ബാക്ക് ലഭിക്കും.

25,000 രൂപയുടെ സ്ഥിര നിക്ഷേപം വഴി ആക്‌സിസ് ഇൻസ്റ്റ ഈസി ക്രെഡിറ്റ് കാര്‍ഡ് നേടാം. നിക്ഷേപത്തിന്റെ 80% ക്രെഡിറ്റ് ലിമിറ്റ് ലഭിക്കും. ക്രെ‍ഡിറ്റ് ലിമിറ്റിന്റെ 100% തുക പണമായി പിൻവലിക്കാം.

Read more about: credit card
English summary

Credit Card Rejected By Low CIBIL Score And No Income Prof; This PNB Credit Card Helps You; Details

Credit Card Rejected By Low CIBIL Score And No Income Prof; This PNB Credit Card Helps You; Details, Read In Malayalam
Story first published: Monday, January 23, 2023, 19:04 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X