സൂക്ഷിക്കുക!ഈ അഞ്ച് പണ കൈമാറ്റങ്ങള്‍ ആദായ നികുതി നോട്ടീസിനെ ക്ഷണിച്ചുവരുത്തിയേക്കാം

കൂടുതല്‍ കര്‍ശനമായ നിബന്ധനകള്‍ നടപ്പിലാക്കിക്കൊണ്ട് പണ ഇടപാടുകള്‍ക്ക് നിയന്ത്രണം വരുത്തുകയാണ് ആദായ നികുതി വകുപ്പും, മറ്റ് വ്യത്യസ്ത നിക്ഷേപ പ്ലാറ്റ്‌ഫോമുകളായ ബാങ്കുകള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൂടുതല്‍ കര്‍ശനമായ നിബന്ധനകള്‍ നടപ്പിലാക്കിക്കൊണ്ട് പണ ഇടപാടുകള്‍ക്ക് നിയന്ത്രണം വരുത്തുകയാണ് ആദായ നികുതി വകുപ്പും, മറ്റ് വ്യത്യസ്ത നിക്ഷേപ പ്ലാറ്റ്‌ഫോമുകളായ ബാങ്കുകള്‍, മ്യൂച്വല്‍ ഫണ്ട് ഹൗസുകള്‍, ബ്രോക്കര്‍ പ്ലാറ്റ്‌ഫോമുകളും കഴിഞ്ഞ കുറച്ച് വര്‍ങ്ങളായി ചെയ്ത് പോരുന്നത്. ഇന്ന് ഒരു നിശ്ചിത തുക വരെ മാത്രമാണ് കൈമാറ്റം ചെയ്യാന്‍ സാധിക്കുക. ആ പരിധി ലംഘിക്കുകയാണെങ്കില്‍ നിങ്ങളെ തേടി ആദായ നികുതി വകുപ്പിന്റെ നോട്ടീസെത്തും.

 

വലിയ തുകകള്‍ കൈമാറ്റം ചെയ്യുമ്പോള്‍

വലിയ തുകകള്‍ കൈമാറ്റം ചെയ്യുമ്പോള്‍

ഏതൊരു വ്യക്തിയും വലിയ തുകകള്‍ കൈമാറ്റം ചെയ്യുമ്പോള്‍ ഏറെ ശ്രദ്ധാലുവാകേണ്ടതുണ്ട്. ആദായ നികുതി വകുപ്പ് നിങ്ങളുടെ പണ ഇടപാടുകളെല്ലാം എപ്പോഴും നിരീക്ഷിക്കുന്നുണ്ട് എന്ന ഓര്‍മ എപ്പോഴുമുണ്ടായിരിക്കണം. ഉയര്‍ന്ന തുക കൈമാറ്റം നടത്തിയാല്‍ അത് കണ്ടെത്തുവാനുള്ള പല തരത്തിലുള്ള മാര്‍ഗങ്ങള്‍ ഇന്ന് ആദായ നികുതി വകുപ്പിനുണ്ട്. 

ആദായ നികുതി വകുപ്പിന്റെ നോട്ടീസ് എത്തുന്ന ഇടപാടുകള്‍

ആദായ നികുതി വകുപ്പിന്റെ നോട്ടീസ് എത്തുന്ന ഇടപാടുകള്‍

ഉദാഹരണത്തിന് പണം ഉപയോഗിച്ച് ഡിമാന്‍ഡ് ഡ്രാഫ്റ്റ് വഴി ഒരു വ്യക്തി ഓഹരി വിപണിയില്‍ നിക്ഷേപം നടത്തിയാല്‍ ബ്രോക്കറുടെ ബാലന്‍സ് ഷീറ്റില്‍ അത് രേഖപ്പെടുത്തും. അതിനാല്‍ തന്നെ ഒരു വ്യക്തി ചെയ്യാന്‍ സാധിക്കുന്ന പണ ഇടപാടുകളുടെ പരിധി അറിഞ്ഞിരിക്കുകയും അതിനകത്ത് നിന്ന് ഇടപാടുകള്‍ നടത്തുകയുമാണ് അഭികാമ്യം. എങ്കില്‍ ആദായ നികുതി നോട്ടീസുകള്‍ സ്വീകരിക്കേണ്ടുന്ന അവസ്ഥ ഒഴിവാക്കാം. ആദായ നികുതി വകുപ്പിന്റെ നോട്ടീസിനെ വിളിച്ചു വരുത്തുന്ന 5 ഇടപാടുകള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

സേവിംഗ്‌സ് / കറന്റ് അക്കൗണ്ട്

സേവിംഗ്‌സ് / കറന്റ് അക്കൗണ്ട്

ഒരു വ്യക്തിയ്ക്ക് സേവിംഗ്‌സ് അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്ന തുകയുടെ പരമാവധി അളവ് 1 ലക്ഷം രൂപ വരെയാണ്. അതിനാല്‍ തന്നെ സേവിംഗ്‌സ് അക്കൗണ്ടുകളില്‍ 1 ലക്ഷം രൂപയ്ക്ക് മുകളില്‍ പണം നിക്ഷേപിക്കുന്നവരെ തേടി ആദായ നികുതി നോട്ടീസെത്തും. അതേ രീതിയില്‍ കറന്റ് അക്കൗണ്ട് ഉടമകള്‍ക്ക് നിക്ഷേപിക്കാവുന്ന പരമാവധി തുക 50 ലക്ഷം രൂപയാണ്. ഈ പരിധി ലംഘിക്കുന്ന നിക്ഷേപകര്‍ക്കും ആദായ നികുതി വകുപ്പിന്റെ നോട്ടാസ് കൈപ്പറ്റേണ്ടതായി വരും.

ക്രെഡിറ്റ് കാര്‍ഡ് ബില്‍ തിരിച്ചടവ്, ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍

ക്രെഡിറ്റ് കാര്‍ഡ് ബില്‍ തിരിച്ചടവ്, ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍

ക്രെഡിറ്റ് കാര്‍ഡ് ബില്‍ തുക തിരിച്ചടയ്ക്കുമ്പോള്‍ ഒരു വ്യക്തി 1 ലക്ഷം രൂപയുടെ പരിധി മറികടക്കുവാന്‍ പാടില്ല. ക്രെഡിറ്റ് കാര്‍ഡ് ബില്‍ തിരിച്ചടവിലെ ഈ നിശ്ചിത പരിധി ലംഘിക്കുന്നവര്‍ക്കും ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിക്കും. സ്ഥിര നിക്ഷേപങ്ങളില്‍ പണമടയ്ക്കുന്നതിന് നിയമപരമായി തടസ്സങ്ങളൊന്നുമില്ല. എന്നാല്‍ ഇതും 10 ലക്ഷമെന്ന നിശ്ചിത പരിധിയ്ക്ക് അപ്പുറത്തേക്ക് കടക്കുവാന്‍ പാടില്ല. ഈ 10 ലക്ഷമെന്ന പരിധി ലംഘിക്കുന്നതും ആദായ നികുതി വകുപ്പിന്റെ നോട്ടീസിനെ ആകര്‍ഷിക്കും.

മ്യൂച്വല്‍ ഫണ്ട്/ ഓഹരി വിപണി/ ബോണ്ട്/ കടപ്പത്രങ്ങള്‍

മ്യൂച്വല്‍ ഫണ്ട്/ ഓഹരി വിപണി/ ബോണ്ട്/ കടപ്പത്രങ്ങള്‍

മ്യൂച്വല്‍ ഫണ്ട്, ഓഹരി വിപണി, ബോണ്ട്, കടപ്പത്രങ്ങള്‍ എന്നിവയില്‍ നിക്ഷേപം നടത്തുന്ന നിക്ഷേപകര്‍ അറിഞ്ഞിരിക്കേണ്ടത് ഇവയില്‍ നടത്തിയിരിക്കുന്ന പണ നിക്ഷേപം 10 ലക്ഷമെന്ന തുകയുടെ പരിധിയ്ക്ക് മുകളിലാകരുത് എന്നതാണ്. ഇതില്‍ വീഴ്ച വരുത്തുന്നത് നിക്ഷേപകന്റെ കഴിഞ്ഞ ആദായ നികുതി റിട്ടേണ്‍ ആദായ നികുതി വകുപ്പ് പരിശോധിക്കുന്നതിന് കാരണമാകാം.

 റിയല്‍ എസ്‌റ്റേറ്റ്

റിയല്‍ എസ്‌റ്റേറ്റ്

നിങ്ങള്‍ ഓരു ആസ്തി വാങ്ങിക്കുമ്പോഴോ വില്‍ക്കുമ്പോഴോ പണ ഇടപാട് 30 ലക്ഷത്തിന് മുകളിലാകുന്നത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് സ്വീകരിക്കേണ്ടി വരുന്നതിന് കാരണമാകും. ഇത്തരം വസ്തു കൈമാറ്റം നടക്കുമ്പോള്‍ പണമായി നടത്തുന്ന ഇടപാടുകള്‍ 30 ലക്ഷത്തിന് താഴെയാകുന്നതാണ് അഭികാമ്യം.

ഓരോ സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോഴും പണമായി കൈമാറ്റം ചെയ്യാവുന്ന പരമാവധി തുക അറിഞ്ഞതിന് ശേഷം ആ പരിധിയ്ക്ക് അകത്ത് നിന്ന് ഇടപാടുകള്‍ നടത്തുന്നത് വഴി ആദായ നികുതി വകുപ്പിന്റെ ഇടപെടലുകള്‍ ഒഴിവാക്കുവാന്‍ നമുക്ക് സാധിക്കും.

1 ലക്ഷം രൂപ സമ്പാദ്യം 10 ലക്ഷം രൂപയാക്കി മാറ്റാം, വെറും 6 വര്‍ഷം കൊണ്ട് — അറിയേണ്ടതെല്ലാം1 ലക്ഷം രൂപ സമ്പാദ്യം 10 ലക്ഷം രൂപയാക്കി മാറ്റാം, വെറും 6 വര്‍ഷം കൊണ്ട് — അറിയേണ്ടതെല്ലാം

Read more about: income tax
English summary

credit card repayment, fixed deposits ; know the five cash transactions that attracts income tax notice|സൂക്ഷിക്കുക!ഈ അഞ്ച് പണ കൈമാറ്റങ്ങള്‍ ആദായ നികുതി നോട്ടീസിനെ ക്ഷണിച്ചുവരുത്തിയേക്കാം

credit card repayment, fixed deposits ; know the five cash transactions that attracts income tax notice
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X