ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കും മുൻപ് ഓരോരുത്തരും സ്വയം ചോദിക്കേണ്ടതാണ് എന്തിനാണ് ക്രെഡിറ്റ് കാർഡ് എന്നത്. പണം തോന്നിയ പോലെ ഉപയോഗിക്കാനാണെങ്കിൽ ക്രെഡിറ്റ് കാർഡ് പാരയാകും എന്നതാണ് ഭൂരിഭാഗം പേരുടെയും അനുഭവം. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരാണെങ്കില്‍ ചെലവുകളില്‍ നിന്ന് വലിയൊരു തുക ലാഭിക്കാനും സാധിക്കും. പക്ഷേ, മികച്ച കാർഡ് മികച്ച രീതിയിൽ ഉപയോഗിക്കുന്നവർക്കാണെന്ന് മാത്രം.
ഒരു ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ എയര്‍ മൈല്‍, ഹോട്ടല്‍ പോയിന്റ്, ഗിഫ്റ്റ് വൗച്ചര്‍, ക്യാഷ് ബാക്ക് എന്നിങ്ങനെ എണ്ണം പറഞ്ഞ ആനുകൂല്യങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കും. ഇവ ഉപയോഗിച്ച് അടുത്ത തവണ ചെലവുകൾ നടത്തുമ്പോൾ ലാഭിക്കുന്നതാണ് ക്രെഡിറ്റ് കാർഡിൽ നിന്നുള്ള നേട്ടം.
24-ാം വയസില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നൊരു വ്യക്തിക്ക് 2 മില്യണ്‍ എയര്‍ മൈലുകളും ഹോട്ടല്‍ പോയിന്റുകളുമാണ് 7 വർഷത്തിനിടെ ലഭിച്ചത്. ഇതോടൊപ്പം ഗിഫ്റ്റ് വൗച്ചറുകളും ക്യാഷ് ബാക്കുകളും അനവധി. ലഭിച്ച 2 മില്യൺ എയർമൈലുകൾ ഉപയോഗിച്ചാൽ ഏഴ് തവണ ന്യൂ ഡല്‍ഹി-ന്യൂയോര്‍ക്ക് ബിസിനസ് ക്ലാസ് റൗണ്ട് ട്രിപ്പ് ടിക്കറ്റ് ലഭിക്കുമെന്നറിയുമ്പോഴാണ് ആനുകൂല്യങ്ങളുടെ വലിപ്പം മനസിലാകുന്നത്.

ഒരു ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുമ്പോൾ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുകളിൽ പറഞ്ഞ ആനുകൂല്യങ്ങൾ ലഭിക്കാനും ചെലവുകൾ ലാഭകരമാക്കാൻ സാധിക്കും.
ആനുകൂല്യങ്ങള്‍ക്കുള്ള നിബന്ധന
വ്യത്യസ്ത ചെലവാക്കലുകൾക്ക് വ്യത്യസ്ത തരത്തിൽ ഇളവുകൾ നൽകുന്ന ക്രെഡിറ്റ് കാര്‍ഡുകളാണ് വിപണിയിലുള്ളത്. ഉദാഹരണത്തിന്, പതിവായി ആഭ്യന്തര യാത്ര ചെയ്യുന്ന ആളാണെങ്കില്‍ ആഭ്യന്തര എയര്‍പോര്‍ട്ട് ലോഞ്ചുകളിലേക്ക് സൗജന്യ ആക്‌സസ് ലഭിക്കുന്ന ക്രെഡിറ്റ് കാര്‍ഡ് തിരഞ്ഞെടുക്കുക. വിദേശ യാത്ര ചെയ്യുന്നവരാണെങ്കിൽ അന്താരാഷ്ട്ര എയര്‍പോര്‍ട്ട് ലോഞ്ചുകളിലേക്ക് പ്രവേശനം ലഭിക്കുന്ന കാർഡുകളാണ് തിരഞ്ഞെടുക്കേണ്ടത്.
റിവാര്‍ഡ് കാറ്റഗറി
ക്രെഡിറ്റ് കാർഡിൽ നിന്ന് ലഭിക്കുന്ന റിവാർഡ് പലവിധമുണ്ട്. ഏത് തരം റിവാര്‍ഡാണ് തിരയുന്നതെന്ന് പരിശോധിക്കണം. ക്യാഷ്ബാക്കാണ് ഉദ്യേശിക്കുന്നതെങ്കില്‍ ക്യാഷ് ബാക്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ നോക്കാം. എയര്‍മൈലുകള്‍ ആവശ്യമുള്ളവര്‍ എയര്‍മൈലുകള്‍ ലഭിക്കുന്നതോ റിവാര്‍ഡ് പോയിന്റുകള്‍ എയര്‍മൈലുകളാക്കി മാറ്റാൻ സാധിക്കുന്നതോവായ ക്രെഡിറ്റ് കാർഡുകൾ തിരഞ്ഞെടുക്കാം. റിവാര്‍ഡ് പോയിന്റുകള്‍ റിഡീം ചെയ്ത് ഗിഫ്റ്റ് വൗച്ചറുകള്‍ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെങ്കില്‍ റിവാര്‍ഡ് പോയിന്റ് ക്രെഡിറ്റ് കാര്‍ഡ് തിരഞ്ഞെടുക്കാം.
റിവാര്‍ഡ് നിരക്ക്
ചില ക്രെഡിറ്റ് കാര്‍ഡുകള്‍ എല്ലാ ചെലവാക്കലുകൾക്കും റിവാര്‍ഡ് പോയിന്റുകള്‍ നല്‍കണമെന്നില്ല. ഫ്യുവൽ ക്രെഡിറ്റ് കാർഡുകളിൽ റസ്റ്റോറന്റുകളിൽ റിവാർഡ് ലഭിക്കണമെന്ന് നിർബന്ധമില്ല. ഓരോ തരത്തിലുള്ള ചെലവാക്കലുകള്‍ക്കും എത്രത്തോളം റിവാർഡ് ലഭിക്കും എന്ന് കാർഡ് തിരഞ്ഞെടുക്കും മുൻപ് പരിശോധിക്കണം. മൊത്തത്തില്‍ ഉയര്‍ന്ന റിവാര്‍ഡ് നല്‍കുന്ന കാര്‍ഡുകള്‍ ഉപഭോക്താവിന് കൂടുതൽ ചെലവാക്കുന്ന ഇടത്ത് ഉയർന്ന നിരക്കിൽ റിവാർഡ് നൽകണമെന്നില്ല. ഇതിനാൽ മികച്ച റിസർച്ച് നടത്തി കാർഡ് തിരഞ്ഞെടുക്കാം.
ഓണ്‍ലൈന്‍, ഓഫ്ലൈന്‍ സ്റ്റോറുകള്‍
റിവാര്‍ഡ് സംവിധാനത്തിന് പുറമെ പരിഗണിക്കേണ്ട മറ്റൊരു പ്രധാന ഘടകം ഓണ്‍ലൈന്‍/ഓഫ്ലൈന്‍ സ്റ്റോറുകളിലെ ഡീലുകളുടെ ലഭ്യതയാണ്. ചില കാര്‍ഡുകള്‍ക്ക് ഉയര്‍ന്ന റിവാര്‍ഡ് നിരക്കുകള്‍ ഇല്ലെങ്കിലും ഓണ്‍ലൈന്‍ അല്ലെങ്കില്‍ ഓഫ്ലൈന്‍ വാങ്ങലുകള്‍ക്ക് ആകര്‍ഷകമായ കിഴിവുകളോ ക്യാഷ്ബാക്കുകളോ വാഗ്ദാനം ചെയ്‌തേക്കാം.
വാര്‍ഷിക ഫീസ്
കുറഞ്ഞ വാര്‍ഷിക ഫീസും മികച്ച ഓഫറുകളും റിവാര്‍ഡുകളും നല്‍കുന്ന ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വന്തമാക്കാൻ നോക്കാം. പല കാര്‍ഡുകളും ഒരു വര്‍ഷത്തിനുള്ളില്‍ നിശ്ചിത തുക ചെലവഴിച്ചാൽ വാര്‍ഷിക ഫീസ് റിവേഴ്സല്‍ വാഗ്ദാനം ചെയ്യുന്നവയാണ്. ഇത് പരിശോധിച്ച് അതനുസരിച്ച് ഒരു കാര്‍ഡ് തിരഞ്ഞെടുക്കുന്നതാണ് ലഭകരം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!



Click it and Unblock the Notifications