പുതിയ കാലത്ത് ഉത്സവ കാലത്ത് മാത്രം നടക്കുന്ന ഒന്നല്ല ഷോപ്പിംഗ്. ഓൺലൈൻ ഷോപ്പിംഗ് സംവിധാനങ്ങൾ കൂടി സജീവമായതോടെ ഇ-കോമേഴ്സ് കമ്പനികൾ പർച്ചേസുകൾക്കായി പ്രത്യേക ക്യാമ്പയിനുകളും ആരംഭിച്ചിട്ടുണ്ട്. ഷോപ്പിംഗിൽ വലിയ തോതിൽ ചെലവ് വരുമെന്നതിനാൽ ചെലവാക്കുന്ന ഓരോ തുകയിലും പരമാവധി ക്യാഷ്ബാക്കുകൾ ലഭിക്കുന്ന ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കണം. ഓരോ ചെലവാക്കലുകൾക്കും വ്യത്യസ്ത ക്രെഡിറ്റ് കാർഡുകൾ വ്യത്യസ്ത നിരക്കിലാണ് ക്യാഷ്ബാക്ക് നൽകുന്നത്. മികച്ച നാല് ക്യാഷ്ബാക്ക് കാർഡുകളും ആനുകൂല്യങ്ങളും വിശദമായി നോക്കാം.
ഫ്ളിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ്
ഇ-കൊമേഴ്സ് രംഗത്തെ പ്രമുഖ കമ്പനിയായ ഫ്ളിപ്കാർട്ട് ആക്സിസ് ബാങ്കുമായി ചേർന്ന് പുറത്തിറക്കുന്ന ക്രെഡിറ്റ് കാർഡാണ് ഫ്ളിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ്. 500 രൂപ വാർഷിക ഫീസ് വരുന്ന ക്രെഡിറ്റ് കാർഡിൽ വർഷത്തിൽ 3.5 ലക്ഷം രൂപ ചെലവഴിക്കുകയാണെങ്കിൽ വാർഷിക ഫീസ് ഒഴിവാക്കപ്പെടും.
ഫ്ളിപ്കാർട്ടിൽ ഷോപ്പിംഗ് നടത്തുമ്പോൾ 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ക്ലിയർട്രിപ്, കൾട്.ഫിറ്റ്, പിവിആർ, സ്വിഗ്ഗി, ടാറ്റ പ്ലേ, യൂബർ എന്നിവയിൽ 4 ശതമാനം ക്യാഷ്ബാക്കും ഫ്ളിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിലൂടെ ലഭിക്കും. മറ്റ് ഷോപ്പിംഗുകൾക്ക് 1.5 ശതമാനം ക്യാഷ്ബാക്കാണ് കാർഡ് നൽകുന്നത്.

ആമസോൺ ഐസിഐസിഐ ക്രെഡിറ്റ് കാർഡ്
ആമസോൺ ഐസിഐസിഐയുമായി സഹകരിച്ച് പുറത്തിറക്കിയ കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡാണിത്. വാർഷിക ഫീസില്ലാത്ത സൗജന്യ ക്രെഡിറ്റ് കാർഡാണിത്. ആമസോൺ പ്രൈം അംഗങ്ങൾ കാർഡ് ഉപയോഗിച്ച് ആമസോണിൽ നിന്ന് ഷോപ്പിംഗ് നടത്തുമ്പോൾ 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും.
നോൺ പ്രൈം അംഗങ്ങൾക്ക് 3 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ഫ്ലൈറ്റ് ബുക്കിംഗ്, മൊബൈൽ റീചാർജ്, ഗിഫ്റ്റ് കാർഡ് വാങ്ങൽ തുടങ്ങിയവയ്ക്കായി ആമസോൺ പേ പാർട്ണർ വ്യാപാരികളിൽ കാർഡ് ഉപയോഗിക്കുമ്പോൾ 2 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. മറ്റെല്ലാ ചെലവുകൾക്കും 1 ശതമാനം ക്യാഷ്ബാക്കും ലഭിക്കും.
സ്വിഗ്ഗി എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ്
എച്ച്‌ഡിഎഫ്‌സി ബാങ്കും സ്വിഗ്ഗിയും സംയുക്തമായി പുറത്തിറക്കിയ ക്രെഡിറ്റ് കാർഡിന് 500 രൂപ വാർഷിക ഫീസ് വരുന്നുണ്ട്. വർഷത്തിൽ 2 ലക്ഷം രൂപ ചെലവഴിച്ചാൽ ഈ ഫീസ് ഒഴിവാക്കപ്പെടും. സ്വിഗ്ഗി, ഇൻസ്റ്റമാർട്ട്, ഡൈൻഔട്ട്, ജീനി എന്നിവയിൽ നിന്ന് ഷോപ്പിംഗ് നടത്തുമ്പോൾ 10 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും.
പാർട്ണേഡ് വ്യാപാരികളിൽ നിന്ന് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് നടത്തുമ്പോൾ 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. മറ്റെല്ലാ ചെലവുകൾക്കും 1 ശതമാനം ക്യാഷ്ബാക്കും നേടാം.
എയർടെൽ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ്
എയർടെലും ആക്‌സിസ് ബാങ്കും സംയുക്തമായി അവതരിപ്പിച്ച ക്രെഡിറ്റ് കാർഡ് എയർടെൽ വരിക്കാർക്ക് വലിയ ആനുകൂല്യങ്ങൾ നൽകുന്നതാണ്. 500 രൂപ വാർഷിക ഫീസ് ഈടാക്കുന്ന കാർഡിൽ പ്രതിവർഷം 2 ലക്ഷം രൂപ ചെലവഴിക്കുമ്പോൾ വാർഷിക ഫീസ് ഒഴിവാക്കപ്പെടും.
കാർഡ് ഉപയോഗിച്ച് എയർടെൽ താങ്ക്സ് വഴി എയർടെൽ മൊബൈൽ, ബ്രോഡ്ബാൻഡ്, വൈ-ഫൈ, ഡിടിഎച്ച് ബില്ലുകൾ അടയ്ക്കുമ്പോൾ 25 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. എയർടെൽ താങ്ക്സ് ആപ്പ് വഴി യൂട്ടിലിറ്റി ബില്ല് അടയ്ക്കുമ്പോൽ 10 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും.
സൊമാറ്റോ, സ്വിഗ്ഗി, ബിഗ്ബാസ്‌ക്കറ്റ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഈ കാർഡ് ഉപയോഗിച്ച് ഷോപ്പിംഗ് നടത്തിയാലും 10 ശതമാനം ക്യാഷ്ബാക്ക് നേടാം. മറ്റിടങ്ങളിൽ 1 ശതമാനമാണ് ക്യാഷ്ബാക്ക്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications