കൊടുക്കുന്ന കാശിനൊത്ത മൂല്യം; കുറഞ്ഞ വാർഷിക ഫീസിൽ കിടിലം ആനുകൂല്യങ്ങളുള്ള 5 ക്രെഡിറ്റ് കാർഡുകളിതാ

ക്രെഡിറ്റ് കാർഡിൽ തുടക്കകാരാണെങ്കിൽ കുറഞ്ഞ വാർഷിക ഫീസിൽ മാന്യമായ ആനുകൂല്യങ്ങൾ ലഭിക്കുന്ന കാർഡുകളെയാണ് തേടുക. നേട്ടങ്ങൾ നോക്കുമ്പോൾ ഉപഭോക്താക്കൾക്ക് ക്യാഷ്ബാക്ക്, റിവാർഡ് പോയിന്റുകൾ, കിഴിവ്, ബ്രാൻഡഡ് ആനുകൂല്യങ്ങൾ എന്നിവ ക്രെഡിറ്റ് കാർഡുകളിലൂടെ നേടാൻ സാധിക്കും. അധികം നേട്ടം ലഭിക്കുന്നത് വാർഷിക ഫീസ് ഈടാക്കുന്ന കാർഡുകൾക്കാകും. എന്നാൽ തുടക്കകാർക്ക് അധികം ഫീസ് ഈടാക്കത്തവയാണ് ആദ്യ ഉപയോ​ഗത്തിന് നല്ലത്.

ഇത്തരക്കാർക്ക് വാർഷിക ഫീസ് ഇല്ലാത്ത സൗജന്യ ക്രെ‍ഡിറ്റ് കാർഡുകൾ വിപണിയിലുണ്ട്. എന്നാൽ ഓഫറുകൾ കുറവാകും. ഇതോടൊപ്പം നിശ്ചിത പരിധി കഴിഞ്ഞുള്ള ക്രെഡിറ്റ് കാർഡ് ഉപയോ​ഗത്തിന് വാർഷിക ഫീസ് ഒഴിവാക്കുന്ന ക്രെഡിറ്റ് കാർഡുകളുമുണ്ട്. മികച്ച ആനുകൂല്യങ്ങൾ നൽകുന്ന മികച്ച കുറഞ്ഞ വാർഷിക ഫീസ് ഈടാക്കുന്ന ക്രെഡിറ്റ് കാർഡുകൾ ചുവടെ വിശദമാക്കാം.

കൊടുക്കുന്ന കാശിനൊത്ത മൂല്യം; കുറഞ്ഞ വാർഷിക ഫീസിൽ കിടിലം ആനുകൂല്യങ്ങളുള്ള 5 ക്രെഡിറ്റ് കാർഡുകളിതാ

സ്റ്റാൻഡേർഡ് ചാർട്ടേഡ് ഈസിമെെട്രിപ്പ് ക്രെഡിറ്റ് കാർഡ്

യാത്ര തല്പരരായവർക്ക് തിരഞ്ഞെടുക്കാവുന്ന കാർഡാണിത്. ഈസിമൈട്രിപ്പ് വെബ്‌സൈറ്റിലും ആപ്പിലും ഹോട്ടൽ ബുക്കിം​ഗിന് 20 ശതമാനവും വിമാന ടിക്കറ്റ് ബുക്കിംഗിന് 20 ശതമാനം കിഴിവും കാർഡ് നൽകുന്നുണ്ട്. ബസ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ 125 രൂപ കിഴിവ് ലഭിക്കും.

എയർലൈൻ വെബ്‌സൈറ്റുകൾ, ആപ്പുകൾ എന്നിവയിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ചെലവാക്കുന്ന ഓരോ 100 രൂപയ്ക്കും 10X റിവാർഡ് ലഭിക്കും. സാമ്പത്തിക വർഷത്തിന്റെ ഓരോ പാദങ്ങളിലും ഒരു കോപ്ലിംമെന്ററി ആഭ്യന്തര ലോഞ്ച് ആക്‌സസ് ലഭിക്കും. അന്താരാഷ്ട്ര ലോഞ്ച് ആക്‌സസ് പ്രതിവർഷം 2 എന്ന തോതിലാണ്. 350 രൂപയാണ് വാർഷിക ഫീസ്.

ബിപിസിഎൽ എസ്ബിഐ ക്രെഡിറ്റ് കാർഡ്

ഭാരത് പെട്രോളിയത്തിന്റെ പമ്പുകളിൽ നിന്ന് 4.25 ശതമാനം ഇന്ധന സർചാർജ് ഒഴിവാക്കുന്നതിന് തുല്യമായ 13X റിവാർഡ് പോയിന്റുകളാണ് ബിപിസിഎൽ എസ്ബിഐ ക്രെഡിറ്റ് കാർഡിന്റെ പ്രത്യേകത. പലചരക്ക്, ഡിപ്പാർട്ട്‌മെന്റൽ സ്റ്റോറുകൾ, സിനിമകൾ, ഡൈനിംഗ് എന്നിവിടങ്ങളിൽ ചെലവാക്കുന്ന ഓരോ 100 രൂപയ്ക്കും 5X റിവാർഡ് പോയിന്റാണ് കമ്പനി നൽകുന്നത്. വാർഷിക ഫീസ് 499 രൂപയാണ്.

കൊടുക്കുന്ന കാശിനൊത്ത മൂല്യം; കുറഞ്ഞ വാർഷിക ഫീസിൽ കിടിലം ആനുകൂല്യങ്ങളുള്ള 5 ക്രെഡിറ്റ് കാർഡുകളിതാ

ആക്സിസ് ബാങ്ക് എയിസ് ക്രെഡിറ്റ് കാർഡ്

ക്യാഷ്ബാക്ക് വാ​ഗ്ദാനം ചെയ്യുന്നൊരു ക്രെഡിറ്റ് കാർഡാണ് ആക്സിസ് ബാങ്ക് എയിസ് ക്രെഡിറ്റ് കാർഡ്. ​ഗൂ​ഗിൾ പേയിൽയൂട്ടിലിറ്റി ബിൽ പേയ്‌മെന്റുകൾക്ക് 5 ശതമാനമാണ് ക്യാഷ്ബാക്ക്. സ്വി​ഗ്​ഗി, സമോറ്റോ, ഒല എന്നിവയിൽ 4 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും.

മറ്റ് ചെലവുകൾക്ക് 2 ശതമാനം ഫ്ലാറ്റ് ക്യാഷ്ബാക്കും ലഭിക്കുന്നു. ക്യാഷ്ബാക്ക് കൂടാതെ വർഷത്തിൽ 4 ആഭ്യന്തര ലോഞ്ച് ആക്സസും 4000ത്തിലധികം റെസ്റ്റോറന്റുകളിൽ 20 ശതമാനം ഇളവും ആക്സിസ് ബാങ്ക് എയിസ് ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് ലഭിക്കും. വാർഷിക ഫീസ് 499 രൂപ.

കൊടുക്കുന്ന കാശിനൊത്ത മൂല്യം; കുറഞ്ഞ വാർഷിക ഫീസിൽ കിടിലം ആനുകൂല്യങ്ങളുള്ള 5 ക്രെഡിറ്റ് കാർഡുകളിതാ

ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ്

1,100 രൂപയുടെ വെൽക്കം ബെനഫിറ്റിലാണ് ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ ഓഫറുകൾ തുടങ്ങുന്നത്. ഫ്ലിപ്പ്കാർട്ടിലും മിന്ത്രയിലും ഷോപ്പിംഗ് നടത്തുമ്പോൾ 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമയ്ക്ക് വർഷത്തിൽ നാല് ആഭ്യന്തക ലോഞ്ച് ആക്‌സസും കമ്പനിയുമായി സഹകരിക്കുന്ന റെസ്റ്റോറന്റുകളിൽ ഭക്ഷണത്തിന് 20 ശതമാനം വരെ കിഴിവും ലഭിക്കും. 500 രൂപയാണ് വാർഷിക ഫീസ്. 

എച്ച്ഡിഎഫ്സി മണിബാക്ക്+ ക്രെഡിറ്റ് കാർഡ്

ഫ്ളിപ്കാർട്ട്, ആമസോൺ, ബി​ഗ്ബാസ്ക്കറ്റ്, റിലയൻസ് സ്മാർട്ട് സൂപ്പർ സ്റ്റോർ, സ്വി​ഗ്​ഗി എന്നിവയിൽ 10X ക്യാഷ്‌പോയിന്റുകളും, ഇഎംഐയിൽ 5X ക്യാഷ്‌പോയിന്റുകളും എച്ച്ഡിഎഫ്സി മണിബാക്ക്+ ക്രെഡിറ്റ് കാർഡ് നൽകുന്നു. മറ്റ് വിഭാഗങ്ങളിൽ ചെലവഴിക്കുന്ന 150 രൂപയ്ക്ക് രണ്ട് ക്യാഷ്‌പോയിന്റുകളും നേടാം. ഒരു പാദത്തിൽ 50,000 രൂപ ചെലവഴിച്ചാൽ ഉപയോക്താവിന് 500 രൂപ വൗച്ചർ ലഭിക്കും. 500 രൂപയാണ് വാർഷിക ഫീസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X