നിങ്ങളുടെ ക്രെഡിറ്റ് സ്കോർ എത്രയാണ്? മെച്ചപ്പെട്ട ക്രെഡിറ്റ് സ്കോർ വേണമെന്ന് നിങ്ങൾക്ക് ആഗ്രഹമില്ലേ..? സത്യത്തിൽ 600 ൽ താഴെയുള്ള ക്രെഡിറ്റ് സ്കോർ ഇന്ത്യയിൽ മോശം സ്കോറായി കണക്കാക്കപ്പെടുന്നു. ഒരു വായ്പയ്ക്ക് അപേക്ഷികുമ്പോൾ ഈ കുറഞ്ഞ ക്രെഡിറ്റ് സ്കോർ കാരണം ചിലപ്പോൾ വായ്പ ലഭിക്കാതിരിക്കാനും സാധ്യതയുണ്ട്. ക്രെഡിറ്റ് സ്കോർ കുറവാണ് എന്നതിന് അർത്ഥം നിങ്ങളുടെ സാമ്പത്തിക സ്ഥിരത ശക്തമല്ല എന്നാണ്.
നിങ്ങൾക്ക് 750 ന് മുകളിൽ സ്കോറുണ്ടെങ്കിൽ തീർച്ചയായും ഉയർന്ന വായ്പാ അംഗീകാര ലഭിക്കും. മാത്രമല്ല പ്രതിമാസ തവണകൾക്ക് കുറഞ്ഞ പലിശ നിരക്കും ഉറപ്പാക്കാൻ സാധിക്കും. അതിനാലാണ് എപ്പോഴും ക്രെഡിറ്റ് സ്കോറിനെ കുറിച്ച് ആളുകൾ ആശങ്കപ്പെടുന്നത്. വായ്പകൾ എടുക്കേണ്ടി വരിക അപ്രതീക്ഷിതമായ സാഹചര്യങ്ങളിലാണ്. ആ സമയത്ത് നിങ്ങൾക്ക് ഉയർന്ന ക്രെഡിറ്റ് സ്കോറുണ്ടെങ്കിൽ പെട്ടെന്ന് തന്നെ നിങ്ങളാഗ്രഹിക്കുന്ന തുക ലഭിക്കും.
വെറും വായ്പകൾക്ക് മാത്രമല്ല, ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുമ്പോഴും ക്രെഡിറ്റ് സ്കോർ ഒരു സുപ്രധാന ഘടകമാണ്. നിങ്ങൾക്ക് ഉയർന്ന ക്രെഡിറ്റ് സ്കോറുണ്ടെങ്കിൽ പ്രീമിയം ക്രെഡിറ്റ് കാർഡുകൾക്ക് വരെ യോഗ്യരാവാം.
600 ൽ താഴെയുള്ള ക്രെഡിറ്റ് സ്കോറിന്റെ നെഗറ്റീവ് വശങ്ങൾ....
600 ൽ താഴെ ക്രെഡിറ്റ് സ്കോർ നിലനിൽക്കുകയാണെങ്കിൽ പലതരത്തിലുള്ള സാമ്പത്തിക പ്രതിസന്ധികൾ നേരിട്ടേക്കാം. എന്തെല്ലാമാണ് അത്തരം പ്രശ്നങ്ങളെന്ന് വിശദമായി പരിശോധിക്കാം;

1. വായ്പകൾക്കും ക്രെഡിറ്റ് കാർഡുകൾക്കുമെല്ലാം പരിധി
600 ൽ താഴെ ക്രെഡിറ്റ് സ്കോറുണ്ടെങ്കിൽ നിങ്ങൾക്ക് ക്രെഡിറ്റ് കാർഡുകൾ, ആകർഷകമായ വ്യക്തിഗത വായ്പകൾ അല്ലെങ്കിൽ ഓവർഡ്രാഫ്റ്റ് സൗകര്യങ്ങൾ പോലുള്ള അടിസ്ഥാന ക്രെഡിറ്റ് സൗകര്യങ്ങളെല്ലാം പരിമിതപ്പെടും. നിങ്ങൾ ആഗ്രഹിക്കുന്ന പോലുള്ള വായ്പകളും മറ്റും ലഭിക്കില്ല. കുറഞ്ഞ സ്കോറുണ്ടെങ്കിൽ വായ്പാദാതാക്കൾ നിങ്ങൾക്ക് വായ്പ നൽകാൻ മടിക്കും, ഇല്ലെങ്കിൽ ഉയർന്ന പലിശ നിരക്കോടെ കുറഞ്ഞ തുക അംഗീകരിക്കും.
2. ഉയർന്ന പലിശ നിരക്കുകളും പ്രതികൂലമായ വായ്പാ നിബന്ധനകളും
600 ൽ താഴെ കുറഞ്ഞ ക്രെഡിറ്റ് സ്കോർ ഉള്ള വ്യക്തികൾക്ക് വായ്പ നൽകുമ്പോൾ അധിക ചെലവുകൾ ഈടാക്കാൻ സാധ്യതയുണ്ട്. എന്നാൽ ഉയർന്ന ക്രെഡിറ്റ് സ്കോറുള്ളവർക്ക് ഇത്തരം ചെലവുകൾ വഹിക്കേണ്ടതില്ല. കുറഞ്ഞ ക്രെഡിറ്റ് സ്കോറുള്ളവർക്ക് ഉയർന്ന പലിശ നിരക്കുകൾ ചുമത്തുമ്പോൾ അത് കാലക്രമേണ വലിയ ഇഎംഐകളിലേക്കും വലിയ സാമ്പത്തിക ബാധ്യതയിലേക്കും നയിക്കുന്നു. സ്ഥിരമല്ലാത്ത വരുമാനമുള്ള വ്യക്തികൾക്ക് ഇത്തരം സാഹചര്യങ്ങൾ വലിയ പ്രതിസന്ധി സൃഷ്ടിക്കും.
3. തൊഴിൽ, ഭവന കാര്യങ്ങളിൽ വെല്ലുവിളി സൃഷ്ടിക്കും...
താമസിക്കാൻ വാടക വീട് തിരയുന്നവർക്കും, ജോലി അന്വേഷിക്കുന്നവർക്കും മെച്ചപ്പെട്ട ക്രെഡിറ്റ് സ്കോർ ആവശ്യമാണ്. ഇത് വ്യാപകമായി ചർച്ച ചെയ്യുന്ന പ്രശ്നമല്ല. എന്നാൽ ചില സ്ഥലങ്ങളിൽ ജോലിയ്ക്ക് അപേക്ഷിക്കുമ്പോൾ ആ വ്യക്തിയുടെ സാമ്പത്തിക പശ്ചാത്തലം പരിശോധിക്കുന്നു. പ്രത്യേകിച്ചും BFSI മേഖലകളിൽ ഈ രിതി നിലനിൽക്കുന്നുണ്ട്.
വീടിൻ്റെ കാര്യത്തിലും ഈ പ്രശ്നങ്ങൾ നേരിടേണ്ടി വരാറുണ്ട്. അതായത് മുംബൈ, ഡൽഹി, ബാംഗ്ലൂർ തുടങ്ങിയ മെട്രോ നഗരങ്ങളിലെ വീട്ടുടമസ്ഥരിൽ പലരും വാടകക്കാരായി വരുന്നവരുടെ സാമ്പത്തിക അച്ചടക്കം മനസ്സിലാക്കുന്നതിനു വേണ്ടി ക്രെഡിറ്റ് റിപ്പോർട്ടുകൾ ആവശ്യപ്പെടാറുണ്ട്.
അതായത് എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യമെന്തെന്നാൽ ക്രെഡിറ്റ് കാർഡുകൾ, വ്യക്തിഗത വായ്പകൾ തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം ഈ മൂന്ന് കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. എപ്പോഴും ഉയർന്ന ക്രെഡിറ്റ് സ്കോർ നിലനിർത്താൻ ശ്രദ്ധിക്കുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications