മനുഷ്യന് എപ്പോഴാണ് സാമ്പത്തിക ആവശ്യങ്ങളുണ്ടാവുക എന്ന് പറയാൻ സാധിക്കില്ല. എന്തെങ്കിലും സാമ്പത്തിക അത്യാവശ്യങ്ങളുണ്ടാകുമ്പോൾ എല്ലാവരും ആദ്യം കയറി ചെയ്യുന്നത് ബാങ്കിലേക്കാണ്. എന്നാൽ വായ്പ ലഭിക്കാൻ നിരവധി മാനദണ്ഡങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ക്രെഡിറ്റ് സ്കോർ. ഒരു വ്യക്തിക്ക് എത്ര രൂപ വരെ വായ്പ നൽകണം എന്നുള്ളതെല്ലാം തീരുമാനിക്കുന്നത് ഈ ക്രെഡിറ്റ് സ്കോറാണ്.

എന്താണ് ക്രെഡിറ്റ് സ്കോർ
ഒരു വ്യക്തിയുടെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രെഡിറ്റ് സ്കോർ തീരുമാനിക്കുന്നത്. ക്രെഡിറ്റ് അക്കൗണ്ടുകൾ, പേയ്മെന്റ് ചരിത്രം, കുടിശ്ശികയുള്ള ബാലൻസുകൾ, ഉപയോഗിച്ച ക്രെഡിറ്റ് തരങ്ങൾ, മറ്റ് സാമ്പത്തിക ഇടപാടുകൾ എല്ലാം വിശകലനം ചെയ്യ്താണ് ക്രെഡിറ്റ് സ്കോർ തീരുമാനിക്കുക. 300 മുതൽ 900 വരെയുള്ള സ്‌കോർ, ഒരു വ്യക്തിയുടെ ക്രെഡിറ്റ് യോഗ്യത കാണിക്കുന്നു. കുറഞ്ഞ ക്രെഡിറ്റ് സ്കോർ വായ്പാ സാധ്യത കുറയ്ക്കുന്നു. ക്രെഡിറ്റ് സ്കോർ 900-ലേക്ക് അടുക്കുന്തോറും ലോണുകളുടെ ലഭ്യത കൂടും.
വ്യക്തികളുടെ ക്രെഡിറ്റ് വിവരങ്ങൾ ശേഖരിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ക്രെഡിറ്റ് ബ്യൂറോകളോ ക്രെഡിറ്റ് റിപ്പോർട്ടിംഗ് ഏജൻസികളോ ആണ് ക്രെഡിറ്റ് സ്കോർ തീരുമാനിക്കുന്നത്. ക്രെഡിറ്റ് കാർഡ് ബില്ലുകൾ കൃത്യസമയത്ത് അടച്ചില്ലെങ്കിലോ, വായ്പകൾ മുടങ്ങിയാലോ, ഇഎംഐ അടയ്ക്കുന്നതിൽ കാലതാമസം വരുത്തിയാലോ ക്രെഡിറ്റ് സ്‌കോറുകൾ കുറയും. അത്തരം സന്ദർഭങ്ങളിൽ, വായ്പ നൽകാൻ ബാങ്കുകൾ വിസമ്മതിച്ചേക്കാം.
ക്രെഡിറ്റ് സ്കോറിന്റെ പ്രാധാന്യം
ലോണിനോ ക്രെഡിറ്റ് കാർഡിനോ വേണ്ടി അപേക്ഷിക്കുമ്പോൾ, അപേക്ഷകന് ലോൺ തിരിച്ചടക്കാൻ ശേഷിയുണ്ടോ എന്ന് വിലയിരുത്തുന്നത് ക്രെഡിറ്റ് സ്കോർ പരിശോധിച്ചാണ്. നല്ല ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പയ്ക്ക് അംഗീകാരം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.
ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുന്ന പ്രധാന ഘടകങ്ങൾ
തിരിച്ചടവ് ചരിത്രം
ക്രെഡിറ്റ് സ്‌കോർ നിർണ്ണയിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് തിരിച്ചടവ് ചരിത്രം. അതായത് പണം കൃത്യമായി അടച്ചിട്ടുണ്ടോ എന്നത് പരിശോധിക്കും. എത്ര തവണ വായ്പ തിരിച്ചടയ്ക്കുന്നതില്‍ മുടക്കം വരുത്തുന്നുവോ അത് അത്രയും മോശമായി ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും.
ക്രെഡിറ്റ് വിനിയോഗം
ക്രെഡിറ്റ് വിനിയോഗം എന്നത് ക്രെഡിറ്റ് കാർഡ് ബാലൻസിന്റേയും, ക്രെഡിറ്റ് പരിധികളുടേയും അനുപാതത്തെ സൂചിപ്പിക്കുന്നു. ക്രെഡിറ്റ് കാർഡ് ബില്ലുകൾ നേരത്തെ അടയ്ക്കുന്നത് കുടിശ്ശികയുള്ള ബാലൻസ് കുറയ്ക്കുന്നു. ഇത് കുറഞ്ഞ ക്രെഡിറ്റ് ഉപയോഗത്തിലേക്ക് നയിക്കുന്നു. കുറഞ്ഞ ക്രെഡിറ്റ് വിനിയോഗ അനുപാതം ക്രെഡിറ്റ് സ്‌കോറിന് അനുകൂലമാണ്. ക്രെഡിറ്റിനെ അമിതമായി ആശ്രയിക്കുന്നില്ലെന്നും, കടങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നുവെന്നും ഇത് സൂചിപ്പിക്കുന്നു. ക്രെഡിറ്റ് കാർഡ് ബാലൻസ് ക്രെഡിറ്റ് പരിധിയുടെ 30% ൽ താഴെയായി സൂക്ഷിക്കുന്നത് നല്ലതാണ്.
ക്രെഡിറ്റ് ചരിത്രത്തിന്റെ ദൈർഘ്യം
ക്രെഡിറ്റ് അക്കൗണ്ടുകൾ എത്രത്തോളം സജീവമായിരുന്നുവെന്നത് പരിഗണിക്കും. ദൈർഘ്യമേറിയ ക്രെഡിറ്റ് ചരിത്രം ക്രെഡിറ്റ് സ്‌കോറിൽ നല്ല സ്വാധീനം ചെലുത്തുന്നു.
ക്രെഡിറ്റ് മിക്‌സ്
കൈവശമുള്ള വിവിധ തരത്തിലുള്ള ക്രെഡിറ്റ് അക്കൗണ്ടുകളുടെ സംയോജനമാണ് ക്രെഡിറ്റ് മിക്സ്. ഈ അക്കൗണ്ടുകളിൽ ക്രെഡിറ്റ് കാർഡുകൾ, വ്യക്തിഗത വായ്പകൾ, വാഹന വായ്പകൾ, ഭവന വായ്പകൾ എന്നിവ ഉൾപ്പെടാം. ഉത്തരവാദിത്തമുള്ള കടമെടുക്കൽ സ്വഭാവം പ്രകടിപ്പിക്കുന്നതിനും കുറഞ്ഞ ക്രെഡിറ്റ് റിസ്ക് സൂചിപ്പിക്കാനും വൈവിധ്യമാർന്ന ക്രെഡിറ്റ് മിശ്രിതം അത്യാവശ്യമാണ്
ക്രെഡിറ്റ് റിപ്പോർട്ട് പതിവായി പരിശോധിക്കുക, കൃത്യതയില്ലാത്തത് തിരുത്തുക എന്നിവ ആരോഗ്യകരമായ ക്രെഡിറ്റ് സ്കോർ നിലനിർത്തുന്നതിന് പ്രധാനമാണ്.
More From GoodReturns

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ?

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ

യുടിഐ എഎംസി Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ എന്തൊക്കെ?



Click it and Unblock the Notifications