പുതിയ കാലത്ത് ക്രെഡിറ്റ് കാർഡ് ലഭിക്കുക എന്നത് എളുപ്പമുള്ള കാര്യമാണ്. ക്രെഡിറ്റ് കാർഡ് കമ്പനികളും ബാങ്കുകളും ഇടപാടുകാരെ കിട്ടാൻ മത്സരിക്കുന്നു. നിരവധി ഓഫറുകളും കിഴിവുകളും ക്രെഡിറ്റ് കാർഡിലൂടെ നേടാം. അതുകൊണ്ടു തന്നെ എന്താണ് ക്രെഡിറ്റ് കാർഡിന്‍റെ ഗുണമെന്ന് ചോദിക്കുമ്പോൾ നിരവധി ഗുണങ്ങളുണ്ടെന്നാവും ഉത്തരം.
പുതുവർഷത്തിലേക്ക് കടക്കുകയാണ്. അതുകൊണ്ടു തന്നെ പുതുയ ക്രെഡിറ്റ് കാർഡ് ആവശ്യമുള്ളവർക്ക് ഇപ്പോൾ തന്നെ നേടാം. എന്നാൽ നിലവിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ പുതുവർഷത്തിലേക്ക് കടക്കുന്നതിന് മുൻപ് നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യാനും സാമ്പത്തികം തന്ത്രപരമായി ആസൂത്രണം ചെയ്യാനുമുള്ള സമയമാണിത്. അതുകൊണ്ടു തന്നെ ക്രെഡിറ്റ് സ്കോറുകൾ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

വെറും മൂന്നക്ക നമ്പർ അല്ല
300 മുതൽ 900 വരെയാണ് ഒരു വ്യക്തിയുടെ ക്രെഡിറ്റ് സ്കോർ. ഈ നമ്പറുകൾ വിലയിരുത്തിയാണ് ധനകാര്യ സ്ഥാപനങ്ങൾ വ്യക്തിഗത വ്യായ്പകളുടെ പലിശ നിരക്കുകൾ നിർണ്ണയിക്കുന്നത്. ഉയർന്ന ക്രെഡിറ്റ് സ്കോർ മികച്ച സാമ്പത്തിക അച്ചടക്കത്തെ സൂചിപ്പിക്കുന്നു. അതുവഴി വായ്പകൾ എളുപ്പത്തിൽ കുറഞ്ഞ പലിശ നിരക്കിൽ നേടാൻ കഴിയും. ക്രെഡിറ്റ് സ്കോർ കുറഞ്ഞാൻ ചിലപ്പോൾ വായ്പകൾ തന്നെ ലഭിക്കാതെ വരും. ലഭിച്ചാൽ തന്നെ ഉയർന്ന പലിശ നൽകേണ്ട അവസ്ഥയുണ്ടായേക്കാം. അതുകൊണ്ടു തന്നെ സാമ്പത്തിക ആസൂത്രണത്തിൽ ക്രെഡിറ്റ് സ്കോറിന് വലിയ സ്ഥാനമുണ്ട്.
ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുന്നതിന് സ്വീകരിക്കേണ്ട ചില കാര്യങ്ങൾ നോക്കാം. അത് പുതിയ വർഷത്തിലെ സാമ്പത്തിക ആസൂത്രണത്തിന് സഹായകരമാകും.
1. കൃത്യസമയത്ത് തിരിച്ചടവ് നടത്തുക : ക്രെഡിറ്റ് സ്കോർ മികച്ചതായി നിലനിർത്തുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം തിരിച്ചടവാണ്. അതുകൊണ്ട് തന്ന ക്രെഡിറ്റ് കാർഡ് ബില്ലുകൾ കൃത്യസമയത്ത് തന്നെ തിരിച്ചടക്കുക. വീഴ്ചവരുത്താതെ കൃത്യമായി തവണകൾ അടച്ചുപോകുകയാണെങ്കിൽ ഇതിൽനിന്നും പരമാവധി സ്കോർ ലഭിക്കും. പക്ഷേ, തിരിച്ചടവ് ഇടയ്ക്ക് ഒരുദിവസം മുടങ്ങിയാലും സ്കോർ കുറയും. തിരിച്ചടവ് ഇടയ്ക്കു മുടങ്ങിയിട്ടുണ്ടെങ്കിൽ അവസാനം മുടങ്ങിയ തീയതി തൊട്ട് ആറുമാസം മുതൽ ഒരുവർഷം വരെ കൃത്യമായി തിരിച്ചടച്ചാൽ സ്കോർ വീണ്ടും ഉയരും.
2. ക്രെഡിറ്റ് റിപ്പോർട്ട് ട്രാക്ക് സൂക്ഷിക്കുക : ക്രെഡിറ്റ് റിപ്പോർട്ട് പതിവായി നിരീക്ഷിക്കുന്നത് ഏതെങ്കിലും പൊരുത്തക്കേടുകൾ തിരിച്ചറിയാൻ സഹായിക്കും. സമയബന്ധിതമായി നടപടിയെടുക്കാനും ക്രെഡിറ്റ് സ്‌കോറിലെ ബാധിക്കുന്ന ഇടപാടുകൾ ഒഴിവാക്കാനും ഇതുവഴി സാധിക്കും.
3. ലോൺ, ക്രെഡിറ്റ് കാർഡ് അപേക്ഷകൾ പരിമിതപ്പെടുത്തുക : ഒരു പുതിയ ക്രെഡിറ്റ് കാർഡിനോ ലോണിനോ വേണ്ടിയുള്ള അപേക്ഷകൾ പരിമിതപ്പെടുത്തുക. പതിവായി വായ്പ തേടുന്നത് കടം നൽകുന്നവർക്ക് നിങ്ങളിൽ മോശം മതിപ്പ് ഉണ്ടാക്കാൻ ഇടയാക്കും, മാത്രവുമല്ല കൂടുതൽ കടം നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറയ്ക്കും. ആദ്യംഇ എടുത്ത വായ്പ തിരിച്ചടച്ച ശേഷം പിന്നീട് മറ്റൊരു വായ്പ തേടുക.
4. വായ്പ ഉപഭോഗം : അനുവദിച്ച പരമാവധി വായ്പയുടെ എത്ര ഭാഗം പിൻവലിച്ചു എന്നത് ക്രെഡിറ്റ് സ്കോറിനെ 30 ശതമാനത്തോളം ബാധിക്കും. ഒരാൾക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എടുക്കാവുന്ന തുകയുടെ (ക്രെഡിറ്റ് ലിമിറ്റ്) 30 ശതമാനത്തിനു താഴെയാണ് അയാളുടെ പ്രതിമാസ ഉപഭോഗമെങ്കിൽ ഇതിൽ നിന്നും പരമാവധി സ്കോർ ലഭിക്കും.
5. ലോൺ കാലയളവ് : ലോൺ എടുക്കുമ്പോൾ ദൈർഘ്യമേറിയ കാലയളവ് തിരഞ്ഞെടുത്ത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താനും കഴിയും.
ക്രെഡിറ്റ് കാർഡ് തരുമ്പോൾ തന്നെ ഒരാൾക്ക് ഉപയോഗിക്കാവുന്ന പരിധി എത്രയെന്നു അറിയിക്കും. രണ്ട് രീതിയിലാണ് ഉപയോഗിക്കാൻ സാധിക്കുക. ഒന്ന് അനുമതിയുള്ള മുഴുവൻ ലിമിറ്റ്. മറ്റൊന്ന്, അതിൽ എത്രയാണ് എടിഎം വഴി എടുക്കാവുന്ന തുക എന്ന്. എടിഎം വഴി പണം എടുക്കുന്നതിനെ ക്യാഷ് അഡ്വാൻസ് എന്നാണ് പറയുക. എടിഎം വഴി എടുക്കാവുന്ന തുക അനുമതിയുള്ള ലിമിറ്റിന്റെ 20 മുതൽ 30 ശതമാനം വരെ ആയിരിക്കും. കൃത്യമായി പണം തിരിച്ചടച്ചില്ലെങ്കിൽ വലിയ പലിശ ക്രെഡിറ്റ് കാർഡ് കമ്പനികൾ ഈടാക്കും. അതുകൊണ്ടു തന്നെ കാർഡ് ഉപയോഗത്തിൽ വലിയ ശ്രദ്ധ പുലർത്തണം. ക്രെഡിറ്റ് കാർഡ് ഉണ്ടായിരിക്കുക എന്നത് ഇന്ന് ഒരു ആഡംബരമല്ല, ആവശ്യമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications