വായ്പ എടുക്കുക എന്നത് ഇന്ന് സാധാരണ കാര്യമാണ്. വീട് വാങ്ങാനോ പുതുക്കിപ്പണിയാനോ, വാഹനം വാങ്ങാൻ, ഉന്നത വിദ്യാഭ്യാസം തുടങ്ങി ഏത് ആവശ്യത്തിനും ഇന്ന് വായ്പ ലഭിക്കും. വ്യത്യസ്ത വായ്പകൾക്ക് വ്യത്യസ്ത നടപടി ക്രമങ്ങളും പലിശ നിരക്കുമാണ് ബാങ്കുകൾ ഈടുക്കുന്നത്. അതുകൊണ്ടു തന്നെ വ്യക്തിഗത വായ്പയോ, ഭവനവായ്പയോ അല്ലെങ്കിൽ മറ്റേതെങ്കിലും വായ്പയോ എടുക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ ഏതൊക്കെ എന്ന് വിശദമായി പരിശോധിക്കാം.
മെച്ചപ്പെട്ട ക്രെഡിറ്റ് സ്കോർ
വായ്പ ലഭിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ക്രെഡിറ്റ് സ്കോറാണ്. ലോൺ എടുക്കുന്ന വ്യക്തിയുടെ തിരിച്ചടവ് എങ്ങനെ എന്ന കാര്യം ബാങ്കുകൾ മനസിലാക്കുന്നത് ക്രെഡിറ്റ് സ്കോർ വഴിയാണ്. ക്രെഡിറ്റ് യോഗ്യതയെ അടയാളപ്പെടുത്ത മൂന്നക്ക സംഖ്യയാണ് ക്രെഡിറ്റ് സ്കോർ എന്ന് എല്ലാവർക്കുമറിയാം. ഒരു വ്യക്തിയുടെ മുൻകാല ലോൺ (ക്രെഡിറ്റ്) ഇടപാടകളുടെയും സാമ്പത്തിക വിവരങ്ങളുടെയും കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് ക്രെഡിറ്റ് സ്കോർ നിശ്ചയിക്കപ്പെടുന്നത്. 300നും 900നും ഇടയിലാണ് സാധാരണ ഗതിയിൽ ഇത് കണക്കാക്കുന്നത്. ക്രെഡിറ്റ് സ്കോർ ഉയർന്നാൽ, ക്രെഡിറ്റ് യോഗ്യതയും മെച്ചപ്പെടും. കുറയുന്നത് തിരിച്ചടിയാവുകയും ചെയ്യും.

ക്രെഡിറ്റ് റിപ്പോർട്ടും ക്രെഡിറ്റ് സ്‌കോറും എപ്പോഴും വിലയിരുത്തുക. പിശകുകൾ പരിശോധിക്കാൻ ക്രെഡിറ്റ് റിപ്പോർട്ടിന്റെ ഒരു പകർപ്പടുക്കുകയും പിശകുകളുണ്ടെങ്കിൽ, അവ തിരുത്താനുള്ള നടപടികൾ സ്വീകരിക്കുക. ക്രെഡിറ്റ് സ്കോർ ഉയർത്താൻ കൃത്യസമയത്ത് ബില്ലുകൾ അടയ്ക്കുക. ഒരു വ്യക്തിഗത ലോണിന്റെ പെട്ടെന്നുള്ള അംഗീകാരത്തിനായി 720 നും 750 നും ഇടയിൽ ക്രെഡിറ്റ് സ്കോർ നിലനിർത്തേണ്ടതുണ്ട്..ക്രെഡിറ്റ് സ്കോറിൽ ഉണ്ടാകുന്ന ചെറിയ വ്യത്യാസം പോലും വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കും.
സ്ഥിരമായ വരുമാനം
കടം വാങ്ങുന്നയാളുടെ വായ്പ തിരിച്ചടവ് ശേഷിയെക്കുറിച്ചുള്ള ഉറപ്പ് കടം കൊടുക്കുന്നവർക്ക് അതായത് ധനകാര്യ സ്ഥാപനങ്ങൾക്ക് ആവശ്യമാണ്. അതുകൊണ്ടു തന്നെ സ്ഥിരമായ തൊഴിലും വരുമാനവുമുള്ളവർക്ക് വായ്പ ലഭിക്കുക എന്നത് എളുപ്പമുള്ള കാര്യമാണ്. രണ്ട് വർഷമോ അതിൽ കൂടുതലോ ഉള്ള നിങ്ങളുടെ തൊഴിൽ ചരിത്രം പരിശോധിക്കാൻ ധനകാര്യ സ്ഥാപനങ്ങൾ രേഖകൾ തേടാം. അതിനാൽ, നിങ്ങൾ ഒരു വലിയ ലോൺ എടുക്കാൻ പദ്ധതിയിടുകയാണെങ്കിൽ, ജോലിയുടെയും വരുമാന ചരിത്രത്തിലും വളരെയധികം വിടവുകൾ ഇല്ലെന്ന് ഉറപ്പാക്കുക.
വായ്പ-വരുമാന അനുപാതം
ഒരു വ്യക്തിയുടെ ലോൺ യോഗ്യത വിലയിരുത്തുമ്പോൾ, ലോൺ കൊടുക്കുന്നവർ, അദ്ദേഹത്തിന്റെ വായ്പ-വരുമാന അനുപാതം സൂക്ഷ്മമായി പരിശോധിക്കുന്നു. കടം വാങ്ങുന്നയാളുടെ വരുമാനത്തിന്റെ അനുപാതത്തെ സൂചിപ്പിക്കുന്നതാണ് വായ്പ - വരുമാന അനുപാതം. അപേക്ഷകന്റെ ആസ്തി, പ്രതിമാസ മൊത്ത വരുമാനത്തില്‍ നിന്ന് നിങ്ങളുടെ നിലവിലെ പ്രതിമാസ വായ്പകളും എടുക്കുന്ന വായ്പയുടെ ഇഎംഐ എന്നിവ വിഭജിക്കുന്നതിലൂടെ വായ്പ തിരിച്ചടക്കുന്നതിനുള്ള കഴിവ് കണക്കുകൂട്ടുന്നു.
ഒന്നിലധികം വായ്പകൾ ഉണ്ടെങ്കിൽ, വായ്പ-വരുമാന അനുപാതം കുറയ്ക്കാൻ ശ്രമിക്കുക. വായ്പ-വരുമാന അനുപാതം കുറയ്ക്കുന്നത് കടം കൊടുക്കുന്നവർക്ക് അപകടസാധ്യത കുറഞ്ഞതായി തോന്നിപ്പിക്കുന്നു. നിലവിലുള്ള കടങ്ങൾ വീട്ടുകയോ നിങ്ങളുടെ പ്രതിമാസ ബാധ്യതകൾ കുറയ്ക്കുകയോ ചെയ്യുക.
വായ്പകളുടെ എണ്ണം
ഒന്നിലധികം വായ്പാ അപേക്ഷകൾ സമർപ്പിക്കരുത്. കാരണം ഓരോ ലോൺ ആപ്ലിക്കേഷനും യോഗ്യത അന്വേഷണത്തിന് കാരണമാകുകയും ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുകയും ചെയ്യുന്നു. അതിനാൽ അടുത്തിടെ ലോൺ നിരസിക്കൽ നേരിട്ടിട്ടുണ്ടെങ്കിൽ കുറച്ച് കാലത്തിന് ശേഷം മാത്രം വീണ്ടും അപേക്ഷിക്കുക.
തെറ്റായ ഡോക്യുമെന്റേഷൻ
മതിയായ രേഖകളുടെ അഭാവമാണ് ലോൺ നിരസിക്കാനുള്ള മറ്റൊരു പൊതു കാരണം. ലോൺ എന്തായാലും, അപേക്ഷയുടെ പ്രോസസ്സിംഗിനും അംഗീകാരത്തിനും ശരിയായ ഡോക്യുമെന്റേഷൻ പ്രധാനമാണ്. അതിനാൽ, ലോണിന് അപേക്ഷിക്കുമ്പോൾ ശരിയായ രേഖകൾ സമർപ്പിക്കുന്നതിൽ പരാജയപ്പെടുന്നത് പലപ്പോഴും അത് നിരസിക്കാൻ ഇടയാക്കുന്നു. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ്, ആവശ്യമായ രേഖകൾ പക്കലുണ്ടെന്ന് ഉറപ്പാക്കുക.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications