ദിവസം 200 രൂപ മാറ്റിവെയ്ക്കുന്നവര്‍ക്ക് ഈ ചിട്ടി ചേരാം; നേടാം 4.75 ലക്ഷം രൂപ വരെ; നോക്കുന്നോ

ഭാവിയിലേക്കുള്ള സാമ്പത്തിക ആവശ്യം മുൻകൂട്ടി ആസൂത്രണം ചെയ്യുന്നൊരാൾക്ക് പണ സമാഹരണത്തിന് ഏറ്റവും അനുയോജ്യമായ മാർ​ഗം ചിട്ടികളാണ്. ഇതിൽ തന്നെ മാസത്തിൽ ഒന്നിൽ കൂടുതൽ പേർക്ക് ചിട്ടി തുക ലഭിക്കാൻ അവസരമൊരുക്കുന്ന മൾട്ടി ഡിവിഷൻ ചിട്ടികൾ ചേരുന്നതിലൂടെ വൻ നേട്ടം കാത്തിരിക്കുന്നുണ്ട്. നറുക്കിലൂടെ ഒരാൾക്ക് ചിട്ടിയിൽ നിന്ന് ലഭിക്കാവുന്ന പരമാവധി തുക മൾട്ടി ഡിവിഷൻ ചിട്ടി വഴി മാസത്തിൽ ലഭിക്കും. എന്നാൽ ദീർഘകാല മൾട്ടി ഡിവിഷൻ ചിട്ടികൾ നിർത്തലാക്കാനാണ് കെഎസ്എഫ്ഇ തീരുമാനം.

 5 ലക്ഷത്തിന്റെ മൾട്ടി ഡിവിഷൻ ചിട്ടി

നിലവിൽ പ്രഖ്യാപിച്ചതും നടന്നു കൊണ്ടിരിക്കുന്നതുമായ ചിട്ടികൾ മുടക്കില്ലാതെ തുടരും. ദീർഘകാല മൾട്ടി ഡിവിഷൻ ചിട്ടികളിൽ ചേരാൻ ആ​ഗ്രഹിക്കുന്നവർക്ക് നിലവിൽ പ്രഖ്യാപിച്ച ചിട്ടികൾ ചേരുന്നത് മാത്രമാണ് ഏക വഴി. ഇത്തരത്തിൽ 100 മാസത്തേക്കുള്ള 5 ലക്ഷത്തിന്റെ മൾട്ടി ഡിവിഷൻ ചിട്ടിയാണ് ചുവടെ വിശദമാക്കുന്നത്. കെഎസ്എഫ്ഇ മലപ്പുറം തിരൂർ രണ്ടാം ബ്രാഞ്ചിലാണ് ഈ ചിട്ടി ലഭിക്കുന്നത്. 

ചിട്ടി വിശദാംശം

ചിട്ടി വിശദാംശം

5,000 രൂപ മാസ അടവും 100 മാസം കാലാവധിയുള്ള 5 ലക്ഷം രൂപയുടെ മള്‍ട്ടി ഡിവിഷന്‍ ചിട്ടിയാണിത്. ആദ്യ മാസം 5,000 രൂപയും പരമാവധി ലേല കിഴിവില്‍ പോകുന്ന മാസങ്ങളില്‍ 3,875 രൂപയുമാണ് ചിട്ടിയിലേക്ക് അടയ്‌ക്കേണ്ടത്. 100 മാസ മള്‍ട്ടി ഡിവിഷന്‍ ചിട്ടിയായതിനാല്‍ 35 ശതമാനമാണ് പരമാവധി ലേല കിഴിവ്.

മാസത്തില്‍ 5,000 രൂപയ്ക്കും 3,875 രൂപയ്ക്കും ഇടയില്‍ അടയ്ക്കാന്‍ സാധിക്കുന്നവര്‍ക്കോ ദിവസത്തില്‍ 150- 200 രൂപ വരെ മാറ്റിവെയ്ക്കാന്‍ സാധിക്കുന്നവര്‍ക്കോ ചിട്ടി ചേരാം. 400 പേരാണ് ചിട്ടിയിലുണ്ടാവുക.

4.75 ലക്ഷം രൂപ എങ്ങനെ നേടാം

4.75 ലക്ഷം രൂപ എങ്ങനെ നേടാം

മള്‍ട്ടിഡിവിഷന്‍ ചിട്ടിയായതിനാല്‍ 4 അവസരങ്ങളാണ് ഒരു മാസത്തില്‍ ഉണ്ടാവുന്നത്. ഒരാൾക്ക് നറുക്കിലൂടെയും 3 പേർക്ക് ലേലത്തിലൂടെയും ചിട്ടി തുക സ്വന്തമാക്കാൻ സാധിക്കും. നറുക്ക് ലഭിക്കുന്നൊരാള്‍ക്ക് ഫോര്‍മാന്‍സ് കമ്മീഷന്‍ കിഴിച്ചുള്ള 4.75 ലക്ഷം രൂപ ലഭിക്കും. ഓരോ മാസത്തിലും ഒരാള്‍ക്ക് ഈ തുക ലഭിക്കും.

ലേലത്തില്‍ പങ്കെടുക്കുന്നൊരാള്‍ക്ക് പരമാവധി 35 ശതമാനം കിഴിവിലാണ് ഈ മള്‍ട്ടി ഡിവിഷന്‍ ചിട്ടിയില്‍ ലേലം വിളിക്കാന്‍ സാധിക്കുക. 35 ശതമാനവും ഫോര്‍മാന്‍ കമ്മീഷനും കിഴിച്ച് 3.25 ലക്ഷം രൂപയാണ് ചിറ്റാളന് ലഭിക്കുക. 25,000 രൂപയാണ് ഈ ചിട്ടിയുടെ ഫോർമാൻസ് കമ്മീഷൻ.  

ലാഭ വിഹിതം

ലാഭ വിഹിതം

ചിട്ടിയില്‍ നിന്ന് മാസത്തില്‍ ലഭിക്കാവുന്ന പരമാവധി ലാഭ വിഹിതം 1,125 രൂപയാണ്. ചിട്ടി പരമാവധി ലേല കിഴിവില്‍ പോകുമ്പോള്‍ ഒരു ഡിവിഷനില്‍ നിന്ന് ആകെ ലഭിക്കുന്ന ലാഭ വിഹിതം 1.50 ലക്ഷം രൂപയാണ്. മൂന്ന് ഡിവിഷനുകളില്‍ നിന്നായി ലഭിക്കുന്ന 4.50 ലക്ഷം രൂപ 400 ചിട്ടി അംഗങ്ങള്‍ക്ക് വീതിച്ചാല്‍ ഒരാള്‍ക്ക് 1,125 രൂപ ലഭിക്കും. ഈ തുക മാസ അടവില്‍ നിന്ന് കുറയ്ക്കും. 

സ്ഥിര നിക്ഷേപമിടാം

സ്ഥിര നിക്ഷേപമിടാം

ചിട്ടി ലേലം കിട്ടിയ വ്യക്തിക്ക് തുക കെഎസ്എഫ്ഇയില്‍ തന്നെ സ്ഥിര നിക്ഷേപമിടാം. ചിട്ടി തുക സ്ഥിര നിക്ഷേപമിടുന്നതിന് നിലവില്‍ 8 ശതമാനം പലിശ നല്‍കുന്നുണ്ട്. 4.75 ലക്ഷം രൂപ സ്ഥിര നിക്ഷേപമിട്ടാല്‍ മാസത്തില്‍ 3,166 രൂപ പലിശ വരുമാനം ലഭിക്കും.

ആദ്യ മാസം ചിട്ടി ലേലത്തിൽ ലഭിക്കുന്ന വ്യക്തി സ്ഥിര നിക്ഷേപമിട്ടാൽ 100 മാസത്തിന് ശേഷം ഏകദേശം 3.13 ലക്ഷം രൂപ പലിശയായി നേടാം. ആകെ 7.88 ലക്ഷം രൂപ സ്വന്തമാക്കാൻ സാധിക്കും.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X