മികച്ചൊരു സമ്പാദ്യം കെട്ടിപ്പടുക്കാൻ ചിട്ടയായ നിക്ഷേപ ശീലം ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. പ്രതിദിനം നിക്ഷേപിക്കാൻ സാധിക്കുന്നതോ പ്രതിമാസ നിക്ഷേപങ്ങളോ തിരഞ്ഞെടുക്കുകയാണ് ഇതിനായി വേണ്ടത്.
ചെറിയ തുകയുടെ നിക്ഷേപത്തിലൂടെ സമ്പാദ്യവും ഇൻഷൂറൻസ് പരിരക്ഷയും ആവശ്യമുള്ളവരാണെങ്കിൽ തിരഞ്ഞെടുക്കാൻ പറ്റിയൊരു മാർഗമാണ് എൽഐസി പോളിസികൾ. ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ തന്നെ നിരവധി പോളിസികൾ അനുവദിക്കുന്നുണ്ട്. ഇതിലൊന്നായ എൽഐസി ജീവൻ ലാഭിനെ പറ്റിയാണ് ഇവിടെ വിശദമാക്കുന്നത്.
എൽഐസി ജീവൻ ലാഭ്
ഇൻഷൂറൻസ് പരിരക്ഷയും സമ്പാദ്യവും ചേർന്നൊരു പോളിസിയാണ് എൽഐസി ജീവൻ ലാഭ് പോളിസി. പോളിസി ഉടമ മരണപ്പെടുന്ന സാഹചര്യത്തിൽ കുടുംബത്തിന് സാമ്പത്തിക സംരക്ഷണവും പോളിസി ഉടമ മെച്യൂരിറ്റി കാലയളവ് വരെ തുടരുകയാണെങ്കിൽ സമ്പാദ്യമായി നല്ലൊരു തുകയും ലഭിക്കും.

നോൺ-ലിങ്ക്ഡ്, പ്രോഫിറ്റ് എൻഡോവ്മെന്റ് പ്ലാനാണിത്. എൽഐസി ജീവൻ ലാഭ് പോളിസിയിൽ ചുരുങ്ങിയ അഷ്വേഡ് തുക 2 ലക്ഷം രൂപയാണ്. അഷ്വേഡ് തുകയ്ക്ക് ഉയർന്ന പരിധിയില്ല. പോളിസി കാലാവധിക്കുള്ളിൽ ഉടമ മരണപ്പെട്ടാൽ കുടുംബാംഗങ്ങൾക്ക് എൽഐസി പരിരക്ഷ നൽകും. വാർഷിക പ്രീമിയത്തിന്റെ 7 മടങ്ങ് തുകയോ സം അഷ്വേഡ് തുകയോ കുടുംബത്തിന് നൽകുക.
പ്രീമിയം
തിരഞ്ഞെടുക്കുന്ന അഷ്വേഡ് തുകയും പോളിസി കാലാവധിയും നിക്ഷേപകന്റെ പ്രായവും അടിസ്ഥാനമാക്കിയാണ് പ്രീമിയം തീരുമാനിക്കുന്നത്. 10, 13, 16 എന്നിങ്ങനെ മൂന്ന് പ്രീമിയം അടവ് കാലാവധി എൽഐസി ജീവൻ ലാഭ് പോളിസിയിലുണ്ട്. ഈ അടവം പൂർത്തിയാക്കുന്നവർക്ക് 15, 21, 25 വർഷങ്ങളിൽ തുക പിൻവലിക്കാം.
പോളിസി കാലാവധി അനുസരിച്ച് പ്രീമിയം അടവ് കാലയളവിൽ വ്യത്യാസമുണ്ട്. പോളിസി പ്രീമിയത്തിന് നികുതി ഇളവ് ലഭിക്കും. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം 1.50 ലക്ഷം രൂപയാണ് നികുതിയിളവ് ലഭിക്കുക.
പ്രീമിയം അടവ് കാലാവധി
15 വർഷ പോളിസിയിൽ ചേർന്നൊരാൾ 10 വർഷമാണ് പ്രീമിയം അടയ്‌ക്കേണ്ടത്. 21 വർഷ പോളിസിയിൽ 15 വർഷവും 25 വർഷ പോളിസിയിൽ 16 വർഷവുമാണ് പ്രീമിയം അടയ്‌ക്കേണ്ടത്.മാസത്തിൽ പോളിസി പ്രീമിയം അടയ്ക്കുന്നവർക്ക് 15 ദിവസം ഗ്രേസ് പിരിയഡ് ലഭിക്കും. മറ്റു രീതിയിൽ പ്രീമിയം അടച്ചാൽ 30 ദിവസത്തെ ഗ്രേസ് പിരിയഡും ലഭിക്കും. മൂന്ന് വർഷം മുടക്കമില്ലാതെ പ്രീമിയം അടച്ചവർക്ക് പോളിസിയിലൽ നിന്ന് വായ്പയെടുക്കാനും സാധിക്കും.
പ്രായ പരിധി
എൽഐസി ജീവൻ ലാഭ് പോളിസിയിൽ ചേരാനുള്ള കുറഞ്ഞ പ്രായം 8 വയസാണ്. പോളിസി കാലയളവ് അനുസരിച്ച് ഉയർന്ന പ്രായ പരിധിയും വ്യത്യാസപ്പെടും. 15 വർഷ പോളിസിയിൽ ചേരുന്നൊരാൾ 59 വയസിനുള്ളിൽ പദ്ധതിയിൽ ചേരണം. 21 വർഷ പോളിസിയിൽ 54 വയസിനുള്ളിലും 25 വർഷ പോളിസിയിൽ 50 വയസിനുള്ളിലും ചേരണം.
പോളിസി കാൽക്കുലേറ്റർ
25-ാം വയസിൽ 20 ലക്ഷത്തിന്റെ അഷ്വേഡ് തുകയുള്ള ജീവൻ ലാഭ് പോളിസി 25 വർഷ പോളിസി കാലാവധിയിൽ തിരഞ്ഞെടുത്താൽ 16 വർഷമാണ് പ്രീമിയം അടയ്ക്കേണ്ടത്. വർഷത്തിൽ അടയ്ക്കേണ്ട പ്രീമിയം 92,400 രൂപയാണ്. മാസത്തിൽ 7,700 രൂപയാണ് അടയ്‌ക്കേണ്ടത്. ഈ തുക ദിവസത്തിൽ കണക്കാക്കിയാൽ ഇത് 256 രൂപ വരും.
ഈ അടവ് തുടരുന്നവർക്ക് ലൈഫ് കവർ ആനുകൂല്യത്തിന് കീഴിൽ മൊത്തത്തിലുള്ള മെച്യൂരിറ്റി മൂല്യം ഏകദേശം 54.50 ലക്ഷം രൂപയായിരിക്കും. 50ാം വയസിൽ അതായത് 25 വർഷത്തിന് ശേഷം ഈ തുക കൈപ്പറ്റാം. മാസത്തവണകളുമായും ഈ പണം കൈപറ്റാം
More From GoodReturns

ഓഹരി വിപണി കുതിക്കാൻ ഒരുങ്ങുന്നു; നാളെ ശ്രദ്ധിക്കേണ്ടവ ഇവ!

പണപ്പെരുപ്പ കണക്കുകൾ: നിങ്ങളുടെ നിക്ഷേപത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ!

യുക്കോ ബാങ്ക് പലിശ നിരക്ക് ഉയർന്നു; നിക്ഷേപകർക്ക് ഇനി കൊയ്ത്തുകാലമോ?

എഫ്ഡി നിക്ഷേപങ്ങളിൽ 8% ലാഭം കൊയ്യാൻ ഈ വഴി നോക്കൂ

എൽഐസി ബോണസ് ഓഹരികൾ: നിക്ഷേപകർക്ക് വമ്പൻ നേട്ടമോ അതോ ചതിക്കുഴിയോ?

സ്വർണ്ണവില കുറഞ്ഞു; ആഘോഷങ്ങൾക്കിടയിൽ നിക്ഷേപകർക്ക് വൻ നേട്ടം

എൽഐസി നിക്ഷേപകർക്ക് ഇരട്ടി നേട്ടം; ബോണസ് ഓഹരി പ്രഖ്യാപനം!

എൽഐസി ഓഹരിയുടമകളെ കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസ്; ഇന്ന് നിർണായകം!

ഓഹരി വിപണിയിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ അറിയാമോ?

മുംബൈ-ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പർ: യാത്ര ഇനി അതിവേഗം

ബെസ്കോം പവർകട്ട് ഇല്ല; ബംഗളൂരു നിവാസികൾക്ക് ഇന്ന് ആശ്വാസം



Click it and Unblock the Notifications