നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ട് ഏത് ബാങ്കിലാണ്? സാധാരണയായി ആളുകൾ നേരിടുന്ന വലിയ പ്രതിസന്ധിയാണ് അക്കൗണ്ടിലെ ബാലൻസ് നിലനിർത്താൻ സാധിക്കാത്തത്. പല ബാങ്കുകളും നിശ്ചിത തുക ബാലൻസ് പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഇന്ത്യയിലെ ഒരു സ്വകാര്യ ബാങ്കായ ഡിബിഎസ് പ്രതിമാസ ശരാശരി ബാലൻസ് നിലനിർത്തുന്നില്ലെങ്കിൽ പിഴ ഈടാക്കാൻ ഒരുങ്ങുന്നു. 2025 ഓഗസ്റ്റ് 1 മുതൽ ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് സിംഗപ്പൂർ ഇന്ത്യ അഥവാ ഡിബിഎസ് ഇന്ത്യ പിഴ ഈടാക്കും.
ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ വെബ്‌സൈറ്റ് അനുസരിച്ച്, ബാലൻസ് നിലനിർത്താത്തതിനുള്ള ചാർജുകൾ 6% നിരക്കിൽ ഈടാക്കും. ഈ ചാർജ് പരമാവധി 500 രൂപ വരെയാകാം. അതായത് ഡിബിഎസ് ബാങ്കിൻ്റെ സേവിംഗ്‌സ് അക്കൗണ്ടിൽ 10,000 രൂപയുടെ ശരാശരി പ്രതിമാസ ബാലൻസ് (AMB) നിലനിർത്തണമെന്നാണ് ബാങ്ക് ആവശ്യപ്പെടുന്നത്.
"പ്രിയപ്പെട്ട ഉപഭോക്താവേ, 2025 ഓഗസ്റ്റ് 1 മുതൽ പ്രതിമാസ ശരാശരി ബാലൻസിനുള്ള നോൺ-മെയിന്റനൻസ് ചാർജ് തുകയുടെ 6 ശതമാനമായിരിക്കും (പരമാവധി 500 രൂപ വരെ). ഡിബിഎസ് ബാങ്ക് സേവിംഗ്സ് അക്കൗണ്ടിനുള്ള പ്രതിമാസ ശരാശരി ബാലൻസ് 10,000 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു. നിരക്കുകൾ ഒഴിവാക്കാൻ ആവശ്യമായ പ്രതിമാസ ശരാശരി ബാലൻസ് നിലനിർത്തുക." ഡിബിഎസ് ബാങ്ക് ഔദ്യോഗികമായി എസ്എംഎസ് വഴി പറയുന്നു.

2025 ഓഗസ്റ്റ് 1 മുതലുള്ള പ്രധാന മാറ്റം
2025 ഓഗസ്റ്റ് 1 മുതൽ, നിങ്ങളുടെ ഓരോ സേവിംഗ്സ് അക്കൗണ്ടിന്റെയും നോൺ-മെയിന്റനൻസ് ചാർജുകൾ മാറുമെന്ന് ഡിബിഎസ് ഇന്ത്യ അവരുടെ വെബ്‌സൈറ്റിൽ അറിയിച്ചു . ഏറ്റവും പുതിയ നിരക്കുകൾ അറിയാം;
- എസ്ബി (സേവിംഗ്സ് ബാങ്ക് അക്കൗണ്ട്)- ഈ അക്കൗണ്ടിൽ പ്രതിമാസം മിനിമം 1,000 രൂപ ശരാശരി ബാലൻസുണ്ടായിരിക്കണം. ഇല്ലെങ്കിൽ 6% പിഴ ഈടാക്കും. ഇത് 50 രൂപ വരെയായിരിക്കും.
- ഗ്രോത്ത് വൺ സേവിംഗ്സ് അക്കൗണ്ട് - ഈ അക്കൗണ്ടിൽ 5,000 രൂപ പ്രതിമാസം ശരാശരി ബാലൻസ് ഉണ്ടായിരിക്കണം. ഈ മിനിമം ബാലൻസിൽ വീഴ്ചയുണ്ടായാൽ 6 ശതമാനം പിഴ ഈടാക്കും. അത് ഏകദേശം 250 രൂപ വരെയായിരിക്കും.
- ഡിബിഎസ് ബാങ്ക് സേവിംഗ്സ് അക്കൗണ്ട് - ഈ സാധാരണ സേവിംഗ്സ് അക്കൗണ്ടിൽ മിനിമം 10,000 രൂപ നിലനിർത്തണം. ഇല്ലെങ്കിൽ 6% പിഴ ചുമത്തും. അത് 500 രൂപ വരെയായിരിക്കും.
- ഗ്രോത്ത് സേവിംഗ്സ് അക്കൗണ്ട് - ഈ സേവിംഗ്സ് അക്കൗണ്ടിലും പ്രതിമാസം ശരാശരി 10,000 രൂപ നിലനിർത്തണം. ഈ പരിധിയിൽ വീഴ്ച വരുത്തിയാൽ 6% പിഴ ഈടാക്കും. 500 രൂപ വരെ നിങ്ങൾ പിഴ അടക്കേണ്ടി വരും.
- ലക്ഷ്മി സേവിംഗ്സ് യൂത്ത് പവർ - ഈ അക്കൗണ്ടിൽ മിനിമം 100 രൂപയാണ് നിലനിർത്തേണ്ടത്. 100 രൂപയിൽ കുറവുണ്ടായാൽ 6 ശതമാനം പിഴ ചുമത്തും. 5 രൂപ വരെയായിരിക്കും ഈ പിഴയായി ഈടാക്കുന്ന തുക.
- ടാസ്‌ക് സേവിംഗ്സ് യൂത്ത് പവർ - ഈ സേവിംഗ്സ് അക്കൗണ്ടിൽ 10,000 രൂപ വരെ പ്രതിമാസം നിലനിർത്തണം. ഇല്ലെങ്കിൽ 6% പിഴ ഈടാക്കും. ഇത് 500 രൂപ വരെയായിരിക്കും.
2025 മെയ് 1 മുതൽ പ്രാബല്യത്തിൽ വന്ന ആർബിഐ വിജ്ഞാപനത്തെത്തുടർന്ന്, സൗജന്യ പരിധിക്ക് ശേഷമുള്ള ഓരോ എടിഎം പണം പിൻവലിക്കലുകൾക്കും പരമാവധി 23 രൂപ വരെ ഈടാക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതോടെ ഡിബിഎസ് ബാങ്ക് അതിന്റെ ഫീസ് നിരക്ക് പുതുക്കിയിരിക്കുന്നു. അതിൻ്റെ ഭാഗമായി ഡിബിഎസ് ബാങ്കിൻ്റെ സൗജന്യ പരിധി കവിഞ്ഞതിനു ശേഷം മറ്റ് ബാങ്ക് എടിഎം ഉപയോഗിച്ച് പണം പിൻവലിച്ചാൽ ഇപ്പോൾ 23 രൂപ ഈടാക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
