സ്ഥിര നിക്ഷേപങ്ങലുടെ പലിശ നിരക്ക് താഴേക്കിറങ്ങാനുള്ള ട്രെൻഡാണ് കാണിക്കുന്നത്. അതിന് അനുകൂലമായ സാഹചര്യങ്ങളാണ് വിപണിയിലുള്ളതും. റിപ്പോ നിരക്കിൽ റിസർവ് ബാങ്ക് തുടർച്ചയായ മൂന്നാം തവണയും മാറ്റം വരുത്താതെ തുടരുകയാണ്. 2,000 രൂപ നോട്ടുകളുടെ പിൻവലിക്കൽ വഴി ബാങ്കുകളിൽ ആവശ്യത്തിന് പണമെത്തുകയും ചെയ്തു.
ഇതോടെ ഉയർന്ന പലിശ നൽകി ബാങ്കുകൾക്ക് നിക്ഷേപം സ്വീകരിക്കേണ്ട ആവശ്യമില്ലാതായി. അതേസമയം, സെപ്റ്റംബർ ആദ്യ വാരം 2 ബാങ്കുകൾ, പൊതുമേഖലയിൽ നിന്നും സ്വകാര്യ മേഖലയിൽ നിന്നും ഓരോ വീതം ബാങ്കുകളാണ് പലിശ നിരക്ക് പുതുക്കിയത്.
സേവിംഗ്സ്, സ്ഥിര നിക്ഷേപ പലിശ
സ്വകാര്യ ബാങ്കായ ഡിസിബി ബാങ്കും പൊതുമേഖലാ ബാങ്കായ പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കുമാണ് പലിശ നിരക്കുകൾ പരിഷ്കരിച്ചത്. ഡിസിബി ബാങ്ക് 2 കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് പരിഷ്കരിച്ചത്. പഞ്ചാബ് ആൻ്ഡ് സിന്ധ് ബാങ്ക് സേവിംഗ്സ് അക്കൗണ്ടുകളുടെയും സ്ഥിര നിക്ഷേപങ്ങളുടെയും പലിശ നിരക്ക് പരിഷ്കരിച്ചു. സെപ്റ്റംബർ 1 മുതൽ രണ്ട് പരിഷ്കാരങ്ങളും നിലവിൽ വന്നു.

ഡിസിബി ബാങ്ക്
ഡിസിബി ബാങ്കിലെ പരിഷ്കരിച്ച സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ നോക്കാം. 7 ദിവസം മുതൽ 45 ദിവസത്തേക്ക് 3.75 ശതമാന പലിശയാണ് ലഭിക്കുക. 46 ദിവസം മുതൽ 90 ദിവസം വരെ 4 ശതമാനവും 91 ദിവസം മുതൽ 6 മാസത്തിൽ താഴെ വരെ 4.75 ശതമാനം പലിശയും ലഭിക്കും.
6 മാസം മുതൽ 10 മാസത്തിൽ താഴെ 6.25%, 10 മാസം മുതൽ 12 മാസത്തിൽ താഴെ 6.90% എന്നിങ്ങനെയാണ് പലിശ നിരക്ക്. 12 മാസം 10 ദിവസ കാലാവധിയിൽ 7.25 ശതമാനം പലിശ ലഭിക്കും.
12 മാസം 11 ദിവസം മുതൽ 18 മാസത്തിൽ താഴെ വരെ 7.15 ശതമാനവും 18 മാസം 6 ദിവസം മുതൽ 700 ദിവസം വരെ 7.50 ശതമാനവും 700 ദിവസം മുതൽ 25 മാസത്തിൽ താഴെ വരെ 7.55 ശതമാനവും പലിശയും ലഭിക്കും.
25 മാസത്തേക്ക് 7.75 ശതമനം ലഭിക്കുന്നത്. 25 മാസത്തിൽ കൂടുതൽ 37 മാസത്തിൽ താഴെയുള്ള കാലയളവിൽ 7.60 ശതമാനവും 37 മാസത്തേക്ക് 7.75 ശതമാനവും പലിശ ലഭിക്കും. 37 മാസത്തിൽ കൂടുതൽ 61 മാസത്തിൽ താഴെ കാലാവധിയിൽ 7.40 ശതമാനം പലിശ നേടാം.
ഏറ്റവും ഉയർന്ന പലിശയായ 7.75 ശതമാനം ലഭിക്കുന്നത് 25 മാസത്തേക്കും 37 മാസത്തേക്കുമാണ്. മുതിർന്ന പൗരന്മാർക്ക് കാലാവധികളിലുടനീളം 0.50 ശതമാനം അധിക നിരക്ക് ലഭിക്കും. 25, 37 മാസത്തേക്ക് 8.25 ശതമാനം പലിശ നേടാം.
പഞ്ചാബ് സിൻഡ് ബാങ്ക്
പഞ്ചാബ് സിൻഡ് ബാങ്കിലെ സേവിംഗസ് അക്കൗണ്ട് പലിശ നിരക്ക് 5 ശതമാനം വരെയാണ്. 1 കോടി രൂപ വരെയുള്ള സേവിംഗ്സ് അക്കൗണ്ട് ബാലൻസിന് 2.70 ശതമാനമാണ് പലിശ. 1 കോടി രൂപ മുതൽ 100 കോടി രൂപ വരെ- 2.90%, 100 കോടി മുതൽ 500 കോടി വരെ- 4.55%, 500 കോടിക്ക് മുകളിൽ- 5% എന്നിങ്ങനെയാണ് പലിശ നിരക്ക്.
സ്ഥിര നിക്ഷേപം
7 ദിവസം മുതല്‍ 10 വര്‍ഷത്തേക്ക് 2.80 ശതമാനം മുതല്‍ 7.40 ശതമാനം പലിശയാണ് പഞ്ചാബ് സിന്‍ഡ് ബാങ്ക് നല്‍കുന്നത്. 333 ദിവസത്തേക്ക് 6.50 ശതമാനം പലിശ ലഭിക്കും. 1 വര്‍ഷം മുതല്‍ 399 ദിവസത്തേക്ക 6.20 ശതമാനം പലിശ ലഭിക്കും. 400 ദിവസത്തേക്കാണ് 7.10 ശതമാനം പലിശ ലഭിക്കുന്നത്. 401 ദിവസം മുതല്‍ 443 ദിവസത്തേക്ക് 6.20 ശതമാനവും 444 ദിവസത്തേക്ക് 7.40 ശതമാനവും പലിശ ലഭിക്കും.
555 ദിവസത്തേക്ക് 7.35 ശതമാനം പലിശ ലഭിക്കും. 601 ദിവസത്തേക്ക് 7 ശതമാനവും 2 വര്‍ഷം മുതല്‍ 3 വര്‍ഷത്തേക്ക് 6.50 ശതമാനം പലിശയും ലഭിക്കും. 3 വര്‍ഷം മുതല്‍ 5 വര്‍ഷത്തേക്ക് 6 ശതമാനവും 5 വര്‍ഷം മുതല്‍ 10 വര്‍ഷത്തേക്ക് 6.25 ശതമാനവുമാണ് പലിശ നിരക്ക്. മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അധിക നിരക്ക് ലഭിക്കും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
