സമീപകാലത്ത് വിവിധ ബാങ്കുകൾ അവരുടെ സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ പരിഷ്കരിച്ചിട്ടുണ്ട്. ഇത് നിക്ഷേപകർക്കിടയിൽ വലിയ ചർച്ചകൾക്ക് കാരണമായി. ഇത്തവണ നടന്ന ആർബിഐയുടെ പണനയ യോഗത്തിൽ റിപ്പോ നിരക്കിൽ മാറ്റമില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. അതിനു ശേഷമാണ് ഇപ്പോൾ ഡിസിബി ബാങ്ക് അതിൻ്റെ എഫ്ഡി പലിശ നിരക്കുകൾ പരിഷ്കരിച്ചത്. വിവിധ കാലാവധികളിൽ 3 കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകളാണ് ഇപ്പോൾ പരിഷ്കരിച്ചത്.
എല്ലാ നിക്ഷേപകർക്കും ഡിസിബി ബാങ്ക് എഫ്ഡിയുടെ പുതിയ നിരക്കുകൾ ബാധകമാണ്. ഡിസിബി ബാങ്കിൻ്റെ പുതുക്കിയ പലിശ നിരക്ക് പ്രകാരം, സാധാരണ നിക്ഷേപകർക്ക് 3.75% മുതൽ 7.20% വരെയായിരിക്കും വാഗ്ദാനം ചെയ്യുന്നത്. അതേസമയം മുതിർന്ന പൗരന്മാർക്ക് 4.00% മുതൽ 7.70% വരെ പലിശ നിരക്ക് ഉറപ്പാക്കുന്നുണ്ട്. മാത്രമല്ല 70 വയസ്സിനു മുകളിൽ പ്രായമുള്ള സൂപ്പർ സീനിയർ സിറ്റിസൺസ് ഈ ബാങ്കിൻ്റെ എഫ്ഡിയിൽ നിക്ഷേപിച്ചാൽ 7.95% വരെ പലിശ ലഭിക്കും. ഈ നിരക്കുകൾ 2025 ആഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വന്നു.
ഡിസിബി ബാങ്ക് എഫ്ഡിയുടെ ഏറ്റവും പുതിയ പലിശ നിരക്ക്
- 10 മാസം മുതൽ 12 മാസത്തിൽ താഴെ വരെ കാലാവധിയുള്ള എഫ്ഡി: സാധാരണ നിക്ഷേപകർക്ക് 6.50% പലിശയും, മുതിർന്ന പൗരൻമാർക്ക് 6.75% പലിശയും, സൂപ്പർ സീനിയർ സിറ്റിസൺസിന് 6.75% പലിശയും ലഭിക്കും.
- 15 മാസം മുതൽ 16 മാസത്തിൽ താഴെ വരെയുള്ള എഫ്ഡി: സാധാരണ നിക്ഷേപകർക്ക് 7% പലിശയും, മുതിർന്ന പൗരൻമാർക്ക് 7.50% പലിശയും, സൂപ്പർ സീനിയർ സിറ്റിസൺസിന് 7.75% പലിശയും ലഭിക്കും.

- 16 മാസം മുതൽ 27 മാസത്തിൽ താഴെ വരെയുള്ള എഫ്ഡി: സാധാരണ നിക്ഷേപകർക്ക് 6.90% പലിശയും, മുതിർന്ന പൗരൻമാർക്ക് 7.15% പലിശയും, സൂപ്പർ സീനിയർ സിറ്റിസൺസിന് 7.15% പലിശയും നേടാം.
- 27 മാസം മുതൽ 28 മാസത്തിൽ താഴെ വരെയുള്ള എഫ്ഡി: സാധാരണ നിക്ഷേപകർക്ക് 7.20% പലിശയും, മുതിർന്ന പൗരൻമാർക്ക് 7.70% പലിശയും, സൂപ്പർ സീനിയർ സിറ്റിസൺസിന് 7.95% പലിശയും ലഭിക്കും. ഇതാണ് ഡിസിബി ബാങ്ക് എഫ്ഡിയിലെ ഏറ്റവും ഉയർന്ന പലിശ നിരക്ക്.
- 28 മാസം മുതൽ 60 മാസം വരെയുള്ള എഫ്ഡി: സാധാരണ നിക്ഷേപകർക്ക് 7% പലിശയും, മുതിർന്ന പൗരൻമാർക്ക് 7.25% പലിശയും, സൂപ്പർ സീനിയർ സിറ്റിസൺസിന് 7.25% പലിശയും ലഭിക്കും.
- 60 മാസത്തിൽ കൂടുതൽ മുതൽ 61 മാസം വരെയുള്ള എഫ്ഡി: സാധാരണ നിക്ഷേപകർക്ക് 7.20% പലിശയും, മുതിർന്ന പൗരൻമാർക്ക് 7.70% പലിശയും, സൂപ്പർ സീനിയർ സിറ്റിസൺസിന് 7.70% പലിശയും വാഗ്ദാനം ചെയ്യുന്നു.
അഞ്ച് വർഷത്തേക്ക് ഉയർന്ന പലിശ നിരക്കോടെ നിക്ഷേപിക്കാം: മികച്ച എഫ്ഡി സ്കീം ഈ ബാങ്കുകളിൽ
കാലാവധിക്കു മുന്നേ നിക്ഷേപം അവസാനിപ്പിക്കാമോ?
ഡിസിബി ബാങ്കിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, നിങ്ങളുടെ നിക്ഷേപം കാലാവധിക്കു മുന്നേ അവസാനിപ്പിക്കാൻ സാധിക്കും. എന്നാൽ കാലാവധിക്കു മുന്നേ നിക്ഷേപം ക്ലോസ് ചെയ്താൽ പിഴ അടക്കേണ്ടി വരും. മാത്രമല്ല പലിശയിൽ നിന്നും കിഴിവുണ്ടാവുമെന്നാണ് ബാങ്ക് വ്യക്തമാക്കുന്നത്. നിക്ഷേപം ആരംഭിച്ച് 14 ദിവസം പൂർത്തിയാകുന്നതിന് മുമ്പ് ക്ലോസ് ചെയ്താൽ 3 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് പലിശ ലഭിക്കില്ല.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ



Click it and Unblock the Notifications
