റിപ്പോ നിരക്കിൽ തൽസ്ഥിതി തുടരുന്ന സാഹചര്യത്തിൽ ഈ വർഷവാസാനത്തോടെ നിക്ഷേപ പലിശ നിരക്ക് കുറയാൻ തുടങ്ങും എന്ന സൂചനയാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന സൂചന. അതിനാൽ മികച്ച പലിശ ലഭിക്കുന്ന ബാങ്കിൽ നിന്ന് പരമാവധി നേട്ടമുണ്ടാക്കുകയാണ് നിക്ഷേപകർ ചെയ്യേണ്ടത്. ജൂൺ മാസാവസാനം സ്ഥിര നിക്ഷേപങ്ങളുടെയും സേവിംഗ്സ് അക്കൗണ്ടുകളുടെയും പലിശ നിരക്ക് പുതുക്കി 8.50 ശതമാനം നിലവാരത്തിലേക്ക് ഉയർത്തിയിരിക്കുകയാണ് സ്വകാര്യ ബാങ്കായ ഡിസിബി ബാങ്ക്.
രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെയും സേവിംഗ്സ് അക്കൗണ്ടുകളുടെയും പലിശ നിരക്കാണ് ഡിസിബി ബാങ്ക് പരിഷ്കരിച്ചത്. പുതിയ പലിശ നിരക്ക് പ്രകാരം റെഗുലർ നിക്ഷേപകർക്ക് 8 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 8.50 ശതമാനം പലിശയും സ്ഥിര നിക്ഷേപത്തിന് നൽകും. പുതിയ നിരക്കുകൾ ജൂൺ 28 മുതൽ പ്രാബല്യത്തിൽ വന്നു.

ഡിസിബി ബാങ്ക് സ്ഥിര നിക്ഷേപം
7 ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ 3.75 ശതമാനമാണ്. 46 ദിവസം മുതൽ 90 ദിവസം വരെ കാലാവധിയിൽ 4 ശതമാനവും 91 ദിവസം മുതൽ 6 മാസത്തിൽ താഴെ 4.75 ശതമാനം പലിശയും ലഭിക്കും. 6 മാസം മുതൽ 12 മാസത്തിൽ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.25 ശതമാനം ആണ് പലിശ.
12 മുതൽ 15 മാസ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 7.25 ശതമാനം പലിശ നേടാം.18 മാസം മുതൽ 700 ദിവസത്തിൽ താഴെ വരെയുള്ള നിക്ഷേപങ്ങൾക്ക് 7.75 ശതമാനം പലിശ നൽകുന്നു.
700 മുതൽ 36 മാസം വരെയുള്ള കാലാവധിയുള്ള നിക്ഷേപങ്ങൾക്കാണ് ഉയർന്ന പലിശ നിരക്കായ 8 ശതമാനം പലിശ ലഭിക്കുന്നത്. 36 മാസത്തിൽ കൂടുതലും 120 മാസത്തിൽ താഴെ കാലാവധിയുള്ളതുമായ സ്ഥിര നിക്ഷേപങ്ങൾക്ക് ഡിസിബി ബാങ്ക് 7.75 ശതമാനം പലിശയാണ് നൽകുന്നത്.
മുതിർന്ന പൗരന്മാർക്ക് എല്ലാ കാലാവധിയിലും 0.50 ശതമാനം അധിക നിരക്ക് ലഭിക്കും 7 ദിവസം മുതൽ 120 മാസം വരെയുള്ള കാലയളവിൽ പലിശ നിരക്ക് 4.25 ശതമാനം മുതൽ 8.50 ശതമാനം പലിശയാണ് മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്നത്.
സേവിംഗ്സ് അക്കൗണ്ട്
ഒരു ലക്ഷം രൂപ വരെ വരെ ബാലൻസുള്ള സേവിംഗ്സ് അക്കൗണ്ടുകൾക്ക് 2 ശതമാനം പലിശയാണ് ഡിസിബി ബാങ്കിൽ ലഭിക്കുക. 1 ലക്ഷത്തിനും 2 ലക്ഷത്തിനും ഇടയിലുള്ള അക്കൗണ്ടുകൾക്ക് 3.75 ശതമാനവും 2 ലക്ഷത്തിനും 5 ലക്ഷത്തിനും താഴെയും 5.25 ശതമാനം പലിശയും ലഭിക്കും, 5 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയിൽ ബാലൻസുള്ള സേവിംഗ്സ് അക്കൗണ്ടുകൾക്ക് ഡിസിബി ബാങ്ക് 6.25% പലിശ നിരക്ക് നൽകും.
10 ലക്ഷത്തില്‍ കൂടുതല്‍ ബാലന്‍സുള്ള 50 ലക്ഷം കവിയാത്ത അക്കൗണ്ടില്‍ 7.25 ശതമാനം പലിശയും നേടാം. 50 ലക്ഷം മുതല്‍ 2 കോടിക്ക് താഴെയാണ് വരുമാനമെങ്കില്‍ 7.25 ശതമനമാണ് പലിശ . 10 കോടി മുതല്‍ 200 കോടിക്ക് താഴെ വരെ 8 ശതമാനം പലിശ സേവിംഗ്സ് അക്കൗണ്ടില്‍ ലഭിക്കും.
ജൂണിൽ പലിശ പുതുക്കിയ ബാങ്ക്
10 ലക്ഷത്തില്‍ കൂടുതല്‍ ബാലന്‍സുള്ള 50 ലക്ഷം കവിയാത്ത് അക്കൗണ്ടില്‍ 7.25 ശതമാനം പലിശയും നേടാം. 50 ലക്ഷം മുതല്‍ 2 കോടിക്ക് താഴെയാണ് വരുമാനമെങ്കില്‍ 7.25 ശതമനമാണ് പലിശ . 10 കോടി മുതല്‍ 200 കോടിക്ക് താഴെ വരെ 8 ശതമാനം പലിശ സേവിംഗ്സ് അക്കൗണ്ടില്‍ ലഭിക്കും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
