വർഷാവസാനത്തോടൊപ്പം 2024 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദവും പൂർത്തായകുന്ന സമയമാണ് ഡിസംബർ മാസം. അതിനാൽ ഡിസംബർ മാസത്തിൽ ബിലേറ്റഡ് ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കുന്നത് മുതൽ ബാങ്ക് ലോക്കർ കരാറുകൾ വരെ നിരവധി സാമ്പത്തിക കാര്യങ്ങളുടെ സമയപരിധികളുണ്ടായിരുന്നു. എന്നാൽ നിർണായകമായ പല സാമ്പത്തിക കാര്യങ്ങളുടെയും സമയ പരിധി നീട്ടി നൽകിയിട്ടുണ്ട്. ഉപഭോക്താക്കളുടെ സൗകര്യാർത്ഥം സമയപരിധി 2024 വരെ നീട്ടിയ സാമ്പത്തിക കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
മ്യൂച്വൽ ഫണ്ട്, ഡീമാറ്റ് അക്കൗണ്ട് നോമിനേഷൻ
മ്യൂച്വൽ ഫണ്ട്, ഡീമാറ്റ് അക്കൗണ്ട് ഉടമകൾക്ക് നോമിനികളെ ചേർക്കുന്നതിന് സെബി നിശ്ചയിച്ച സമയ പരിധി 2024 ജൂൺ 30 വരെ നീട്ടിയിട്ടുണ്ട്. നേരത്തെ നോമിനേഷൻ നടപടികൾ പൂർത്തിയാക്കാൻ മതിയായ സമയം നൽകുന്നതിനായി സെബി സെപ്റ്റംബർ 30 ന് സമയ പരിധി ഡിസംബർ 31 വരെ നീട്ടിയിരുന്നു. സെബിയുടെ പുതിയ വിജ്ഞാപനം അനുസരിച്ച് വിപണിയിൽ നിന്നുള്ള ഫീഡ്‌ബാക്കിന്റെ അടിസ്ഥാനത്തിലാണ് അവസാന തീയതി നീട്ടാൻ തീരുമാനിച്ചത്.

എസ്ബിഐ സ്ഥിര നിക്ഷേപം
പൊതുമേഖലാ ബാങ്കായ എസ്ബിഐ റീട്ടെയിൽ ഉപഭോക്താക്കൾക്കായി അവതരിപ്പിച്ച 'അമൃത് കലാഷ്' പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയും കാലാവധി 2024 ലേക്ക് ദീർഘിപ്പിച്ചു. ഏറ്റവും ഉയർന്ന പലിശ നിരക്ക് നൽകുന്ന 400 ദിവസ കാലാവധിയുള്ള 'അമൃത് കലാഷ്' സ്ഥിര നിക്ഷേപം ഉപഭോക്താക്കളുടെ ആവശ്യം കണക്കിലെടുത്ത് 2024 മാർച്ച് 31 വരെ നീട്ടാൻ തീരുമാനിച്ചിട്ടുണ്ട്.
400 ദിവസ കാലാവധിയിൽ നിലവിൽ റെഗുലർ നിക്ഷേപകർക്ക് 7.1 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.6 ശതമാനവും ഉയർന്ന പലിശ ലഭിക്കും.
എസ്ബിഐ ഭവന വായ്പ ഇളവ്
2023 ലെ ഉത്സവ സീസണിൽ 65 അടിസ്ഥാന നിരക്ക് വരെ കിഴിവ് നൽകുന്ന ഭവന വായ്പകൾ എസ്ബിഐ ആരംഭിച്ചിരുന്നു. ഈ പ്രത്യേക ക്യാമ്പയിൻ 2024 ജനുവരി 31 വരെ സാധുതയുണ്ട്. ഫ്ലെക്സിപേ, എൻആർഐ, നോൺ-സാലറി, പ്രിവിലേജ്, അപോൺ ഘർ എന്നിവയുൾപ്പെടെ എല്ലാ ഭവന വായ്പകൾക്കും കിഴിവ് ലഭിക്കും.
700-749, 151-200, എൻടിസി/ ക്രെഡിറ്റ് സ്കോർ ഇല്ലാത്ത ഉപഭോക്താക്കൾക്ക് കാർഡ് നിരക്കായ 9.35 ശതമാനത്തേക്കാൾ 65 അടിസ്ഥാന നിരക്ക് ഇളവ് നൽകും. 8.70 ശതമാനം പലിശയിൽ വായ്പ ലഭിക്കും.
700 നും അതിനുമുകളിലും ക്രെഡിറ്റ് സ്‌കോർ ഉള്ള ഉപഭോക്താക്കളുടെ ഭവന വായ്പ ഏറ്റെടുക്കൽ പോലുള്ള വായ്പയ്ക്ക് കാർഡ് നിരക്കിനേക്കാൾ 20 അടിസ്ഥാന നിരക്ക് അധിക ഇളവും എസ്‌ബിഐ നൽകും. ക്രെഡിറ്റ് സ്കോർ 750ന് മുകളിലുള്ള ഉപഭോക്താക്കൾക്ക് 8.40 ശതമാനം നിരക്കിൽ ഭവന വായപ ലഭിക്കും.
ആധാർ അപ്ഡേഷൻ സമയ പരിധി
ആധാർ വിവരങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി 2023 ഡിസംബർ 15 വരെയായിരുന്നു. ആധാർ ഉടമകളിൽ നിന്നുള്ള മികച്ച പ്രതികരണത്തെ തുടർന്ന് ആധാർ അപ്ഡേഷൻ സമയ പരിധി 2024 മാർച്ച് 14 വരെ നീട്ടി.
ഐഡിബിഐ സ്ഥിര നിക്ഷേപം
ഐഡിബിഐ ബാങ്കിന്റെ അമൃത് മഹോത്സവ് സ്ഥിര നിക്ഷേപവും 2024 മാർച്ച് 31 വരെ നീട്ടി. 375 ദിവസത്തെ പ്രത്യേക കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് ഐഡിബിഐ ബാങ്ക് 7.10 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനം പലിശയും നൽകും. നേരത്തെ 2023 ഡിസംബർ 31 വരെയായിരുന്നു നിക്ഷേപത്തിന്റെ കാലാവധി.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
