ഓരോ മാസം ആരംഭിക്കും മുന്‍പും വരാനിരിക്കുന്ന സാമ്പത്തിക കാര്യങ്ങളെ പറ്റി കൃത്യമായ ധാരണയുണ്ടാക്കുക എന്നത് മികച്ച സാമ്പത്തിക പ്ലാനിംഗില്‍ ആവശ്യമായ കാര്യമാണ്. ഏതൊക്കെ രംഗത്ത് മാറ്റങ്ങള്‍ വരുന്നു എന്നറിഞ്ഞ് ഇടപെടുന്നത് സാമ്പത്തിക നഷ്ടം ഒഴിവാക്കാന്‍ സഹായിക്കും. പാന്‍ ആധാര്‍ ലിങ്കിംഗ് മുതല്‍ വിവിധ നിക്ഷേപങ്ങളും ജൂണ്‍ മാസത്തില്‍ കാലാവധി എത്തുന്നുണ്ട്. ജൂണ്‍ മാസത്തില്‍ മാറ്റം വരുന്ന പ്രധാന സാമ്പത്തിക കാര്യങ്ങള്‍ നോക്കാം.
ആധാര്‍- പാന്‍ ലിങ്കിംഗ്
ആധാര്‍ കാര്‍ഡും പാനും തമ്മില്‍ ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതി ജൂണ്‍ 30 തിന് അവസാനിക്കും. ഇതിനകം പാന്‍ കാര്‍ഡ് ഉടമകള്‍ ആധാറുമായി ബന്ധിപ്പിക്കണം. രാജ്യത്ത് ആധാര്‍ പാന്‍ ലിങ്കിംഗ് ആദായ നികുതി വകുപ്പ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്.
നേരത്തെ 2023 മാര്‍ച്ച് 31 വരെയായിരുന്ന അവസരം മൂന്ന് മാസത്തേക്ക് നീട്ടുകയായിരുന്നു. ആധാറും പാനും തമ്മില്‍ ബന്ധിപ്പിക്കാത്ത ഉപഭോക്താക്കളുടെ പാന്‍ തീയതിക്ക് ശേഷം ഉപയോഗിക്കാന്‍ സാധിക്കില്ല.

ഉയര്‍ന്ന പെന്‍ഷനുള്ള അവസാന തീയതി
ഇപിഎഫ്ഒ വരിക്കാർക്ക് ഉയർന്ന പെൻഷൻ അർഹതയ്ക്കുള്ള അപേക്ഷാ പരിധി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. എംപ്ലോയീസ് പെൻഷൻ സ്കീം (ഇപിഎസ്) വഴി പെൻഷന് അപേക്ഷിക്കാനുള്ള അവസരം 2022 നവംബർ 4 മുതൽ 2023 മാർച്ച് 3 വരെയുള്ള നാല് മാസ കാലയളവായി സുപ്രീം കോടതി നേരത്തെ അനുവദിച്ചിരുന്നു. പിന്നീട് ഇപിഎഫ്ഒ ജൂൺ 26 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഇപിഎഫ് ഉയർന്ന പെൻഷന് അപേക്ഷിക്കേണ്ടവർ ജൂൺ 26 ഓർമയിൽ വെയ്ക്കണം.
ആധാർ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യാം
ആധാർ ഉടമകൾക്ക് ആധാർ വിശദാംശങ്ങൾ ചാർജ് ഇല്ലാതെ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള ഓൺലൈൻ സൗകര്യവും ജൂൺ മാസത്തിൽ അവസാനിക്കും. യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) 2023 മാർച്ച് 15-നാണ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യം അവതരിപ്പിച്ചത്., 2023 ജൂൺ 14 വരെ myAadhaar പോർട്ടലിലൂടെ സൗജന്യമായി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം. ആധാർ കേന്ദ്രങ്ങൾ ഇതേ സേവനത്തിന് 50 രൂപ ഫീസ് ഈടാക്കുന്നത് തുടരും.
ബാങ്ക് ലോക്കര്‍ കരാര്‍
ബാങ്ക് ലോക്കർ കരാറുകൾ പുതുക്കുന്നതിനുള്ള സമയപരിധി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2023 ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്. എന്നാൽ ആവശ്യമായ നടപടിക്രമങ്ങളുടെ 50 ശതമാനവും ജൂൺ 30-നകവും 75 ശതമാനവും സെപ്റ്റംബർ 30-നകവും പൂർത്തിയാക്കേണ്ടതുണ്ട്.
ഇന്ത്യൻ ബാങ്ക് പ്രത്യേക സ്ഥിര നിക്ഷേപം
പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ബാങ്ക് അവതരിപ്പിച്ച ഐഎൻഡി സൂപ്പർ 400 ഡേയ്സ് സ്ഥിര നിക്ഷേപത്തിന്റെ സമയ പരിധി ജൂൺ 30തിന് അവസാനിക്കും. റെഗുലർ നിക്ഷേപകർക്ക് 7.25 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനവും സൂപ്പർ സീനിയർ സിറ്റിസൺസിന് 8 ശതമാനം പലിശയും 400 ദിവസത്തേക്ക് ലഭിക്കും. പൊതുമേഖല ബാങ്കിൽ നിന്ന് മികച്ച പലിശ ആവശ്യമുള്ളവർ ജൂൺ 30തിനകം ഐഎൻഡി സൂപ്പർ 400 ഡേയ്സ് പദ്ധതിയിൽ നിക്ഷേപിക്കണം.
എസ്ബിഐ അമൃത് കലാശ്
ജൂൺ 30തിന് കാലാവധി അവസാനിക്കുന്ന മറ്റൊരു നിക്ഷേപമാണ് എസ്ബിഐ അമൃത് കലാഷ്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ അവതരിപ്പിച്ച 400 ദിവസത്തെ പ്രത്യേക സ്ഥിര നിക്ഷേപമാണ് എസ്ബിഐ അമൃത് കലാഷ്.
സാധാരണ നിക്ഷേപകർക്ക് 7.10 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.6 ശതമാനം പലിശയും ലഭിക്കും. എസ്ബിഐയിൽ ഉയർന്ന പലിശയും ഇതാണ്. ഈ പലിശ ലഭിക്കാൻ ജൂൺ 30 നകം എസ്ബിഐ അമൃത് കലാശ് പദ്ധതിയിൽ നിക്ഷേപിക്കണം.
More From GoodReturns

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക



Click it and Unblock the Notifications