പണം പിന്‍വലിക്കാനും സാധനങ്ങള്‍ വാങ്ങാനുമാണ് പൊതുവെ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത്. ചെലവാക്കലുകള്‍ കൃത്യതയോടെ നടത്താനും എളുപ്പത്തില്‍ ട്രാക്ക് ചെയ്യാനും സാധിക്കുന്നു എന്നതാണ് ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിലൂടെയുള്ള നേട്ടം.
വലിയ തുക ചെലവാക്കേണ്ടിടത്ത് പണം എളുപ്പത്തില്‍ കൊണ്ടു പോകാന്‍ ഈയൊരു പ്ലാസ്റ്റിക്ക് കാര്‍ഡുണ്ടായാല്‍ മതി. പണം പിന്‍വലിക്കാനും കൈകാര്യം ചെയ്യാനുമുള്ള എളുപ്പം ഡെബിറ്റ് കാര്‍ഡുകളുടെ അടിസ്ഥാന സ്വഭാവമാണ്. എന്നാല്‍ കൃത്യമായി ഉപയോഗിക്കുന്നവരാണെങ്കില്‍ ഡെബിറ്റ് കാര്‍ഡിന്റെ മറ്റു ഗുണങ്ങളും നേടാൻ സാധിക്കും.
ഡെബിറ്റ് കാര്‍ഡ്
ബാങ്ക് അക്കൗണ്ടിലെ പണം നേരിട്ട് ആക്സസ് ചെയ്യാനാണ് ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത്. പണത്തിനുള്ള ഇലക്ട്രോണിക് ബദലാണിത്. വാങ്ങലുകള്‍ക്കും എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാനും ഡെബിറ്റ് കാർഡ് ഉപയോഗിക്കാം. ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് വ്യത്യസ്തമായി ഡെബിറ്റ് കാര്‍ഡുകള്‍ ബാങ്ക് അക്കൗണ്ടുമായി നേരിട്ട് ലിങ്ക് ചെയ്യുന്നവയാണ്. ബാങ്ക് അക്കൗണ്ടിലുള്ള തുക മാത്രമാണ് ഉപയോഗിക്കാന്‍ സാധിക്കുക.

ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് സ്വന്തം പണമാണ് ഉപയോഗിക്കുന്നതെന്ന് പുരുക്കം. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ക്യാഷ്ബാക്ക്, റിവാര്‍ഡ് പോയിന്റുകള്‍, ഡിസ്കൗണ്ടുകൾ, യാത്രാ ആനുകൂല്യങ്ങള്‍ തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. മറുവശത്ത്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോഴും ചില ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. ഇവ വിശദമായി നോക്കാം.
അപകട ഇൻഷൂറൻസ്
മിക്ക ബാങ്കുകളും ഡെബിറ്റ് കാർഡിന് മുകളിൽ ഇത്തരത്തിലുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ വാഗ്ദാനം ചെയ്യുന്നുണ്ട്. പേഴ്സണല്‍ ആക്സിഡന്റല്‍ ഇന്‍ഷുറന്‍സിൽ ഡെബിറ്റ് കാര്‍ഡ് ഉടമകൾക്ക് വിമാന അപകട ഒഴിച്ചുള്ള അപകടങ്ങൾക്കാണ് കവറേജ് ലഭിക്കുന്നത്. ഇത് കയ്യിലുള്ള ഡെബിറ്റ് കാര്‍ഡ് വേരിയന്റിനെ ആശ്രയിച്ചിരിക്കും. അപകട ഇൻഷൂറൻസ് കവറേജ് സാധാരണയായി 2 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നത്. പരമാവധി 10 ലക്ഷം രൂപ വരെ കവറേജ് ലഭിക്കും.
അന്താരാഷ്ട്ര ഉപയോഗം
വിദേശ യാത്ര ചെയ്യുന്നതിന് മുൻപ് ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തെ പറ്റി ബാങ്കിനെ അറിയിക്കണം. സുരക്ഷാ പ്രശ്നങ്ങള്‍ കാരണം ചില ബാങ്കുകള്‍ ഡിഫോള്‍ട്ടായി അന്താരാഷ്ട്ര ഉപയോഗം നിയന്ത്രിക്കാറുണ്ട്. ബാങ്കിനെ മുന്‍കൂട്ടി അറിയിച്ച ശേഷം വിദേശ രാജ്യത്ത് ഉപയോഗിക്കുമ്പോള്‍ കാര്‍ഡ് സംശയാസ്പദമായ പ്രവര്‍ത്തനത്തിന് ഫ്ലാഗ് ചെയ്യപ്പെടുന്നത് തടയാന്‍ സഹായിക്കും.
കാര്‍ഡ് സുരക്ഷ
ഡെബിറ്റ് കാര്‍ഡിന്റെ സുരക്ഷ പരമപ്രധാനമാണ്. കാര്‍ഡ് സുരക്ഷിതമായ സ്ഥലത്ത് മാത്രം ഉപയോഗിക്കുക എന്നതാണ് പ്രധാനം. എടിഎമ്മുകളിലോ പോയിന്റ് ഓഫ് സെയില്‍ ടെര്‍മിനലുകളിലോ മാത്രം കാർഡ് ഉപയോഗിക്കുക. കാര്‍ഡ് വിശദാംശങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചേക്കാവുന്ന സ്കിമ്മിംഗ് ഉപകരണങ്ങൾ, സംശയാസ്പദമായ വെബ്സൈറ്റുകൾ എന്നിവ സംബന്ധിച്ച് ജാഗ്രത പാലിക്കുക.
കാർഡ് നഷ്ടപ്പെട്ടാൽ
ഡെബിറ്റ് കാര്‍ഡ് നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ സംഭവം ഉടന്‍ ബാങ്കിനെ അറിയിക്കുക. ഇത് അക്കൗണ്ടിലേക്കുള്ള അനധികൃത ആക്സസ് തടയാനും ബാങ്ക് അക്കൗണ്ടിലെ പണം സുരക്ഷിതമാക്കാനുമുള്ള നടപടി സ്വീകരിക്കാൻ ബാങ്ക് സഹായിക്കും.
പിന്‍വലിക്കല്‍ പരിധി
ഡെബിറ്റ് കാര്‍ഡുകള്‍ക്ക് ദിവസേനയുള്ള ചെലവുകൾക്ക് നിശ്ചിത പിന്‍വലിക്കല്‍ പരിധിയുണ്ട്. വഞ്ചനാപരമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനാണ് ഈ പരിധികള്‍ ബാങ്കുകള്‍ നിശ്ചയിക്കുന്നത്. വാങ്ങലുകള്‍ നടത്തുമ്പോഴോ പണം പിന്‍വലിക്കുമ്പോഴോ എന്തെങ്കിലും അസൗകര്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഈ പരിധികള്‍ അറിഞ്ഞിരിക്കുക.
എടിഎം ഉപയോഗവും ഫീസും
ഡെബിറ്റ് കാര്‍ഡുകള്‍ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ ഉപയോഗിക്കുന്നതിന് ഫീസ് ഈടാക്കാറുണ്ട്. ബാങ്കുകൾ അനുസരിച്ച് ഈ ഫീസ് വ്യത്യാസപ്പെടാം. അതിനാല്‍ എടിഎമ്മുകള്‍ വിവേകത്തോടെ തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്.
ചെലവാക്കലുകൾ ട്രാക്ക് ചെയ്യാം
ഏതെങ്കിലും അനധികൃത ഇടപാടുകൾ നടന്നെന്ന് സംശയം തോന്നുന്നെങ്കിൽ ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ പരിശോധിക്കാവുന്നതാണ്. അക്കൗണ്ടുകളിൽ എന്തെങ്കിലും പൊരുത്തക്കേടുകളുണ്ടെങ്കിൽ ഉടനടി ബാങ്കിനെ അറിയിക്കേണ്ടത് അത്യാവശ്യമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
