സേവിംഗ്‌സ് അക്കൗണ്ട് എടുക്കുന്നതോടെ തന്നെ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കുന്നുണ്ട്. സാലറി അക്കൗണ്ട് ഉടമകള്‍ക്കും ഡെബിറ്റ് കാര്‍ഡുകള്‍ ബാങ്ക് അക്കൗണ്ടിനൊപ്പം ലഭിക്കും. എടിഎം കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ കൂടുതലുള്ള കാലത്ത് ഉപഭോക്താക്കള്‍ക്ക് മിക്ക ബാങ്കുകളും റിവാര്‍ഡ് പോയിന്റുകള്‍ നല്‍കുന്നുണ്ട്.
ഉപഭോക്താക്കൾ ഇവ കൃത്യമായി ഉപയോഗിക്കുന്നണ്ടോ. ഡെബിറ്റ് കാര്‍ഡുകളിലെ റിവാര്‍ഡ് പോയിന്റുകളെ പറ്റി പല ഉപഭോക്താക്കള്‍ക്കും അറിയില്ലെന്നതിനാൽ റിവാർഡുകൾ കാലാവധിയെത്തുന്നതാണ് പല അക്കൗണ്ടിലും നടക്കുന്നത്. മിക്ക ബാങ്കുകളും ഉപഭോക്താക്കൾക്ക് റിവാർഡുകൾ നൽകുന്നുണ്ട്. ഇവ എങ്ങനെ ഉപയോഗിക്കാമെന്ന് പരിശോധിക്കാം.
എങ്ങനെ റിവാർഡ് ലഭിക്കും
എടിഎം കൗണ്ടറില്‍ നിന്ന് പണം പിന്‍വലിക്കല്‍ കൂടാതെ ബില്ലടയ്ക്കാനും ഓണ്‍ലൈന്‍/ ഓഫ്‌ലൈന്‍ പര്‍ച്ചേസുകള്‍, ഇന്ധനം നിറയ്ക്കല്‍, ടിക്കറ്റ് ബുക്കിംഗ് തുടങ്ങി നിരവധി ഇടപാടുകള്‍ക്ക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നുണ്ട്. ഇത്തരം ഓരോ ഇടപാടിന് അനുസരിച്ചും ചെലവഴിക്കുന്ന തുകയ്ക്ക് അനുസരിച്ചും ബാങ്ക് റിവാര്‍ഡ് നല്‍കും.
ഓരോ ബാങ്കിലും ഒരു റിവാർഡ് പോയിന്റിന് നിശ്ചിത തുകയുടെ മൂല്യം കൽപ്പിച്ചിട്ടുണ്ടാകും. ഇവ റഡീം ചെയ്യാൻ പറ്റുന്നത്രയും എണ്ണമെത്തുമ്പോള്‍ ഇതിന് തുല്യമായ തുകയുടെ കൂപ്പണുകളായി പിന്‍വലിക്കാനും വാങ്ങലുകള്‍ക്ക് ഉപയോഗിക്കാനും സാധിക്കും.
ഓൺലൈൻ പർച്ചേസുകൾ, സിനിമ ടിക്കറ്റ് ബുക്കിംഗ്, വിമാന ടിക്കറ്റ് ബുക്കിംഗ് തുടങ്ങി ഓരോ ബാങ്കുകളും വ്യത്യസ്ത റഡീം ഓപ്ഷനുകൾ നൽകുന്നുണ്ട്. ഓരോ റിവാർഡ് പോയിന്റിനും കാലാവധിയുള്ളതിനാൽ ഇവ പരിശോധിച്ച് വേണം പിൻവലിക്കാൻ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഫെഡറല്‍ ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ റിവാര്‍ഡ് പോയിന്റുകളും അവയുടെ ഉപയോഗം പരിശോധിക്കുകയും ചെയ്യാം.
എസ്ബിഐ റിവാർഡ്
എസ്ബിഐ റിവാർഡുകൾ ഉപയോഗിച്ച് ഷോപ്പിംഗ് നടത്തുമ്പോഴും ഇഎംഐ അടയ്ക്കുമ്പോഴും റിവാര്‍ഡുകള്‍ ലഭിക്കും. വ്യത്യസ്ത റഡീം ഓപ്ഷന്‍ വഴി ഇവ ഉപയോഗിക്കാനാകും. എസ്ബിഐ റിവാര്‍ഡ് ലഭ്യമാകാന്‍ https://rewardz.sbi/ എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയോ ആപ്പില്‍ സൈന്‍അപ്പ് ചെയ്യുകയോ വേണം. എസ്ബിഐ കസ്റ്റമര്‍ ഐഡിയും മൊബൈല്‍ നമ്പര്‍ വിവരങ്ങളും നല്‍കിയാല്‍ ഒപിടി ലഭിക്കും. ശേഷം വിവരങ്ങള്‍ നല്‍കി യൂസര്‍ നെയിം, പാസ്‍വേർഡ് നൽകി അക്കൗണ്ടെടുക്കാം.
ഒരു ഇടപാടിന് 100 റിവാർഡ് പോയിന്റാണ് പരമാവധി ലഭിക്കുക. മാസത്തിൽ 1000 പോയിന്റിൽ അധികം ലഭിക്കുകയുമുില്ല. ആക്ടീവേഷന്‍ ബോണസ്, ഇ-കോമേഴ്‌സ് ചെലാവാക്കലുകള്‍, പിറന്നാല്‍ മാസത്തിലെ ചെലവാക്കലുകൾ എന്നിവയ്ക്ക് റിവാർഡ് ലഭിക്കും. എസ്ബിഐ യില്‍ ഒരു റിവാര്‍ഡ് പോയിന്റ് 25 പൈസയ്ക്ക് തുല്യമാണ്. 1000 റിവാര്‍ഡ് പോയിന്റ് ലഭിച്ചാല്‍ 250 രൂപയ്ക്ക് സൗജന്യ ഷോപ്പിംഗ് നടത്താം. 36 മാസമാണ് റിവാർഡിന്റ് കാലാവധി.
എച്ച്ഡിഎഫ്സി ബാങ്ക്
എച്ച്ഡിഎഫ്‌സി ബാങ്കുമായി സഹകരിക്കുന്ന ഇടങ്ങളില്‍ നടത്തുന്ന ഇടപാടിന് 5 ശതമാനം വീതം ഇളവ് എച്ച്ഡിഎഫ്സി ബാങ്ക് നൽകുന്നുണ്ട്. സ്മാര്‍ട്ട് ബസാര്‍, ബിപിസിഎല്‍, സ്‌നാപ്ഡീല്‍, പെയ്‌സ്ആപ്പ്, ഐആര്‍സിടിസി, അപ്പോളോ ഫാര്‍മസി എന്നിവയില്‍ നിന്നാണ് റിവാർഡ് ലഭിക്കുക. മാസത്തില്‍ പരമാവധി 2,000 രൂപയാണ് റിവാർഡായി ലഭിക്കുക.
100 രൂപയില്‍ കൂടുതല്‍ ഉള്ള ചെലവാക്കലുകള്‍ക്കാണ് റിവാര്‍ഡുകള്‍ ലഭിക്കുക. 12 മാസമാണ് റിവാർഡുകളുടെ കാലാവധി. ബാങ്കുകളുമായി സഹകരിക്കുന്ന ഔട്ട്ലെറ്റുകളില്‍ നിന്ന് 13,750 രൂപ ചെലവഴിക്കുമ്പോള്‍ ഉപഭോക്താവിന് 1,935 രൂപ ലഭിക്കും.
ഫെഡറല്‍ ബാങ്ക്
ഡെബിറ്റ് കാർഡിന്റെ തരം അനുസരിച്ച് ഓരോ ചെലവാക്കലിനും വ്യത്യസ്ത റിവാർഡാണ് ലഭിക്കുകന്നത്. ഉദാഹരണമായി ഫെഡറൽ ബാങ്ക് വിസാ കാര്‍ഡ് ഉപയോഗിച്ച് 100 രൂപ ചെലവാക്കുമ്പോള്‍ 1 പോയിന്റ് ലഭിക്കും. ഇതോടൊപ്പം പാര്‍ട്‌ണേര്‍ഡ് ഔട്ട്ലേറ്റുകളിൽ നടത്തുന്ന ഇടപാടിന് അധിക റിവാർഡും ലഭിക്കും. ഒരു റിവാർഡ് 25 പൈസയ്ക്ക് തുല്യമാണ്.
36 മാസമാണ് റിവാര്‍ഡ് പോയിന്റ് കാലാവധി. ഫെഡറൽ ബാങ്ക് ഉപഭോക്താക്കളാണെങ്കിൽ റിവാർഡ് പദ്ധതിയിൽ ഓട്ടോമാറ്റിക്കായി എന്റോള്‍ ചെയ്യും. റിവാർഡുകൾ ഉപയോഗിച്ച് എയര്‍ ടിക്കറ്റുകള്‍, ഹോട്ടല്‍ ബുക്കിംഗ്, ബസ് ടിക്കറ്റുകള്‍, സിനിമാ ടിക്കറ്റുകള്‍, ക്രെഡിറ്റ് കാർഡ് ബിൽ പെയ്മെന്റ് തുടങ്ങിയ ഇടപാടുകൾ നടത്താം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
