വിമാന യാത്ര നടത്തുന്നവരാണെങ്കിൽ എയർപോർട്ടിലെ കാത്തിരിപ്പ് സമയം ചെലവിടാൻ സാധിക്കുന്നൊരിടമാണ് എയർപോർട്ട് ലോഞ്ചുകൾ. എയർപോർട്ട് ലോഞ്ച് ആക്സസ് സൗകര്യമുള്ള ക്രെഡിറ്റ/ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് സൗജന്യ ഭക്ഷണവും വൈഫൈയും ആസ്വദിക്കാൻ കഴിയും.
പല ക്രെഡിറ്റ് കാർഡിലും കോംപ്ലിമെന്ററി എയർപോർട്ട് ലോഞ്ച് ആക്സസ് ലഭിക്കുന്നുണ്ടെങ്കിലും ഇതേ സൗകര്യം ലഭിക്കുന്ന ഡെബിറ്റ് കാർഡുകളും വിപണിയിലുണ്ട്. ബാങ്കുകൾ അനുവദിക്കുന്ന ഡെബിറ്റ് കാർഡ് വേരിയന്റ് ലഭിക്കുന്ന സൗകര്യവും എണ്ണവും വ്യത്യമാസപ്പെടാം. ഈ സൗകര്യം ലഭിക്കുന്ന വിവിധ ബാങ്കുകളുടെ ഡെബിറ്റ് കാർഡുകളാണ് ഈ ലേഖനത്തിൽ.
എച്ച്ഡിഎഫ്സി മില്ലേനിയ ഡെബിറ്റ് കാര്‍ഡ്
വര്‍ഷത്തില്‍ നാല് ആഭ്യന്തര ലോഞ്ച് പ്രവേശനമാണ് എച്ച്ഡിഎഫ്സി മില്ലേനിയ ഡെബിറ്റ് കാര്‍ഡ് നല്‍കുന്നത്. കലണ്ടര്‍ വര്‍ഷത്തിലെ പാദത്തില്‍ ഒന്ന് എന്ന നിലയ്ക്കാണ് ലോഞ്ച് ആക്സസ്. ഇതോടൊപ്പം 4,800 രൂപ വരെ വര്‍ഷത്തില്‍ ക്യാഷ്ബാക്കും ഈ ഡെബിറ്റ് കാര്‍ഡ് നല്‍കുന്നുണ്ട്. 500 രൂപ വാര്‍ഷിക ഫീസ് എച്ച്ഡിഎഫ്സി മില്ലേനിയ ഡെബിറ്റ് കാര്‍ഡിന് ഈടാക്കും.

ഇന്റര്‍മൈല്‍സ് എച്ച്ഡിഎഫ്സി സിഗ്നേച്ചര്‍ ഡെബിറ്റ് കാര്‍ഡ്
ഓരോ കലണ്ടര്‍ വര്‍ഷത്തിന്റെ പാദങ്ങളിലും രണ്ട് ലോഞ്ച് പ്രവേശനങ്ങൾ ഇന്റര്‍മൈല്‍സ് എച്ച്ഡിഎഫ്സി സിഗ്നേച്ചര്‍ ഡെബിറ്റ് കാര്‍ഡില്‍ നിന്ന് ലഭിക്കും. അന്താരാഷ്ട്ര വിമാന ടിക്കറ്റ്, ഹോട്ടല്‍ എന്നിവിടങ്ങളില്‍ 150 രൂപ ചെലവാക്കുമ്പോള്‍ 4 ഇന്റര്‍മൈല്‍സ് ലഭിക്കും. ആഭ്യന്തര യാത്ര, ഹോട്ടല്‍ എന്നിവിടങ്ങളില്‍ 150 രൂപയ്ക്ക് 2 ഇന്റര്മൈല്സും ലഭിക്കും. 500 രൂപ വാര്‍ഷിക ഫീസുള്ള കാര്‍ഡാണിത്.
എച്ച്ഡിഎഫ്സി ഈസിഷോപ്പ് പ്ലാറ്റിനം ഡെബിറ്റ് കാര്‍ഡ്
750 രൂപ വാര്‍ഷിക ഫീസുള്ള ഈ ഡെബിറ്റ് കാര്‍ഡ് രാജ്യത്തെ എല്ലാ എയര്‍പോര്‍ട്ട് ലോഞ്ചുകളിലും പ്രവേശനം ഉറപ്പാക്കുന്നു. കലണ്ടര്‍ വര്‍ഷത്തിന്റെ പാദത്തില്‍ 2 തവണയാണ് സൗജന്യ പ്രവേശനം. ദിവസം 5 ലക്ഷം രൂപ വരെയുള്ള വാങ്ങലുകള്‍ക്കും 1 ലക്ഷം രൂപയുടെ എടിഎം പിന്‍വലിക്കലിനും കാര്‍ഡ് ഉപയോഗിക്കാം.
ആക്സിസ് പ്രയോറിറ്റി ഡെബിറ്റ് കാര്‍ഡ്
തിരഞ്ഞെടുത്ത എയര്‍പോര്‍ട്ടുകളില്‍ ആക്സിസ് പ്രയോറിറ്റി ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ലോഞ്ച് സൗകര്യം ഉപയോഗപ്പെടുത്താം. ബുക്ക്മൈഷോയിലൂടെ ബുക്ക് ചെയ്യുമ്പോള്‍ 25 ശതമാനം ഡിസ്ക്കൗണ്ട്, പാര്‍ട്ടണര്‍ റസ്റ്റോറന്റിലെ ഡൈനിംഗിന് 20 ശതമാനം ഡിസ്ക്കൗണ്ട് എന്നിവ ലഭിക്കും. വാര്‍ഷിക ഫീസ് 750 രൂപ.
ഐസിഐസിഐ കോറല്‍ പ്ലസ് ഡെബിറ്റ് കാര്‍ഡ്
മുന്‍പാദത്തില്‍ 3000 രൂപ ചെലവാക്കിയിട്ടുണ്ടെങ്കില്‍ തൊട്ടടുത്ത പാദത്തില്‍ 2 എയര്‍പോര്‍ട്ട് ലോഞ്ച് പ്രവേശനം ഐസിഐസിഐ കോറല്‍ പ്ലസ് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് നേടാം. വാര്‍ഷിക ഫീസ് 2,988 രൂപയുള്ള കാര്‍ഡാണിത്.
എസ്ബിഐ പ്ലാറ്റിനം ഇന്റര്‍നാഷണല്‍ ഡെബിറ്റ് കാര്‍ഡ്
ലോഞ്ച് ആക്സസ് സൗകര്യം ലഭിക്കുന്ന എസ്ബിഐ ഡെബിറ്റ് കാര്‍ഡാണ് എസ്ബിഐ പ്ലാറ്റിനം ഇന്റര്‍നാഷണല്‍ ഡെബിറ്റ് കാര്‍ഡ്. വാര്‍ഷിക ഫീസ് 250 രൂപ. കയ്യിലുള്ള ഡെബിറ്റ് കാർഡിന് ലോഞ്ച് ആക്സസ് സൗകര്യമുണ്ടോ എന്നറിയാൻ ലോഞ്ചിലെത്തി കാർഡ് ലോഞ്ചിലെ ജീവനക്കാരെ കാണിച്ചാൽ മതിയാകും. അല്ലെങ്കിൽ ബാങ്ക് വെബ്സൈറ്റിലെ വിവരങ്ങൾ പരിശോധിച്ചും ഇക്കാര്യം മനസിലാക്കാം.
ബാങ്ക് ഓഫ് ഇന്ത്യ റൂപ്പേ പ്ലാറ്റിനം ഡെബിറ്റ് കാര്‍ഡ്
തിരഞ്ഞെടുത്ത ആഭ്യന്തര എയര്‍പോര്‍ട്ടുകളില്‍ പാദങ്ങളില്‍ 2 ലോഞ്ച് സൗകര്യം ബാങ്ക് ഓഫ് ഇന്ത്യ റൂപ്പേ പ്ലാറ്റിനം ഡെബിറ്റ് കാര്‍ഡ് വഴി ലഭിക്കും. 50,000 രൂപയാണ് പ്രതിദിന എടിഎം പിന്‍വലിക്കല്‍ പരിധി. വാര്‍ഷിക ഫീസ് 200 രൂപ.
സെന്‍ട്രല്‍ ബാങ്ക് ഓ് ഇന്ത്യ റൂപേ പ്ലാറ്റിനം ഡെബിറ്റ് കാര്‍ഡ്
300 രൂപ വാര്‍ഷിക ഫീസുള്ള സെന്‍ട്രല്‍ ബാങ്ക് ഓ് ഇന്ത്യ റൂപേ പ്ലാറ്റിനം ഡെബിറ്റ് കാര്‍ഡിലും എയര്‍പോര്‍ട്ട് ലോഞ്ച് ആക്സസ് ലഭിക്കും. 2 ലക്ഷം രൂപയാണ് പ്രതിദിന ഇടപാട് പരിധി.
More From GoodReturns

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!



Click it and Unblock the Notifications