ബാങ്ക് അക്കൗണ്ടുള്ളവരാണെങ്കിൽ ഭൂരിഭാഗം പേരുടെ കയ്യിലും ഡെബിറ്റ് കാർഡുകളും കാണും. ബാങ്കിൽ ചെന്ന് പണം പിൻവലിക്കുന്ന രീതിയൊക്കെ മാറിയതോടെ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാൻ ഡെബിറ്റ് കാർഡ് ആവശ്യമാണ്. എന്നാൽ പണം പിൻവലിക്കാൻ മാത്രമുള്ളതല്ല ഡെബിറ്റ് കാർഡുകൾ ലക്ഷങ്ങളുടെ ആനുകൂല്യങ്ങളാണ് ഇവയിൽ ഒളിഞ്ഞിരിക്കുന്നത്.
പല ബാങ്കുകളും ഡെബിറ്റ് കാര്‍ഡുകള്‍ക്ക് സൗജന്യ ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കുന്നുണ്ട്. അടിസ്ഥാന വേരിയെന്റ് കാര്‍ഡുകള്‍ക്ക് ഒഴിച്ചുള്ള ഡെബിറ്റ് കാര്‍ഡുടമകള്‍ക്ക് എസ്ബിഐ ഇന്‍ഷൂറന്‍സ് കവറേജ് നല്‍കുന്നുണ്ട്. വ്യക്തിഗത അപകട ഇന്‍ഷൂറന്‍സ്, പര്‍ച്ചേസ് പ്രൊട്ടക്ഷന്‍, ബഗേജ് ലോസ് ഇന്‍ഷൂറന്‍സ് എന്നിവ ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കും.
അപകട ഇൻഷൂറൻസ്
മിക്ക ബാങ്കുകളും ഡെബിറ്റ് കാർഡിന് മുകളിൽ ഇത്തരത്തിലുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ വാഗ്ദാനം ചെയ്യുന്നുണ്ട്. പേഴ്സണല്‍ ആക്സിഡന്റല്‍ ഇന്‍ഷുറന്‍സിൽ ഡെബിറ്റ് കാര്‍ഡ് ഉടമകൾക്ക് വിമാന അപകട ഒഴിച്ചുള്ള അപകടങ്ങൾക്കാണ് കവറേജ് ലഭിക്കുന്നത്. ഇത് കയ്യിലുള്ള ഡെബിറ്റ് കാര്‍ഡ് വേരിയന്റിനെ ആശ്രയിച്ചിരിക്കും. അപകട ഇൻഷൂറൻസ് കവറേജ് സാധാരണയായി 2 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നത്. പരമാവധി 10 ലക്ഷം രൂപ വരെ കവറേജ് ലഭിക്കും.

അപകട മരണ ഇൻഷൂറൻസ്
ചില ബാങ്കുകള്‍ അപകട മരണ പരിരക്ഷയും നല്‍കുന്നുണ്ടട്. കൊട്ടക് മഹീന്ദ്ര ബാങ്ക് ഡെബിറ്റ് കാർഡ് ഉടമകൾക്ക് വ്യക്തിഗത അപകട മരണത്തിന് പരിരക്ഷ ലഭിക്കും. കൊട്ടക് ഡെബിറ്റ് കാര്‍ഡുകളില്‍ പരമാവധി 25 ലക്ഷം രൂപ വരെയാണ് ഇൻഷൂറൻസ് കവറേജ് ലഭിക്കുന്നത്.
ഈ ഇൻഷൂറൻസ് ലഭിക്കുന്നതിനായി അപകടം നടക്കുന്ന ദിവസത്തിന് മുൻപുള്ള 90 ദിവസങ്ങളില്‍ ഡെബിറ്റ് കാർഡ് ഉപയോഗം നടന്നിരിക്കണം എന്ന നിബന്ധനയുണ്ട്. എടിഎം ഇടപാട്, പോയിന്റ് ഓഫ് സെയില്‍ ഇടപാട്, ഇ-കൊമേഴ്സ് വാങ്ങലുകൾക്കുള്ള ഇടപാട് എന്നിങ്ങനെ ഡെബ്റ്റ് കാർഡ് ഉപയോഗങ്ങളാണ് ആവശ്യം.
എയർ ആക്സിഡന്റൽ ഡെത്ത് ഇൻഷൂറൻസ്
എസ്ബിഐ ഡെബിറ്റ് കാർഡുകളിൽ ചില വേരിയന്റുകൾക്ക് എയര്‍ ആക്‌സിഡന്റല്‍ ഡെത്ത് ഇന്‍ഷുറന്‍സ് നൽകുന്നുണ്ട്. എയര്‍ലൈന്‍ അപകട മരണ ഇൻഷൂറൻസിന് പുറകെ ആഭ്യന്തര, അന്തര്‍ദേശീയ വിമാന യാത്രയില്‍ ലഗേജ് നഷ്ടത്തിനുള്ള ഇൻഷൂറൻസും എസ്ബിഐ ഡെബിറ്റ് കാർഡ് നൽകുന്നുണ്ട്. ഈ പരിരക്ഷ ലഭിക്കാൻ എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് തന്നെ വിമാന ടിക്കറ്റ് വാങ്ങിയിരിക്കണം, കൂടാതെ അപകടം നടന്ന തീയതിക്ക് 90 ദിവസം മുൻപ് ഒരു തവണയെങ്കിലും കാര്‍ഡ് ഉപയോഗിച്ചിരിക്കണം എന്നും വ്യവസ്ഥയുണ്ട്.
ലോസ് ഇൻഷൂറൻസ്
എസ്ബിഐ ഡെബിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് നൽകുന്ന മറ്റൊരു ആകർഷകമായ സേവനമാണ് ലോസ് ഇൻഷൂറൻസ്. എസ്ബിഐ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് വാങ്ങിയ സാധനങ്ങൾക്ക് 90 ദിവസത്തിനുള്ളിൽ നഷ്ടമോ കേടുപാടുകളോ സംഭവിച്ചാൽ 1 ലക്ഷം രൂപ വരെ എസ്ബിഐ പരിരക്ഷ നൽകുന്നു.
ആഭരണങ്ങള്‍, വിലയേറിയ കല്ലുകള്‍ എന്നിവങ്ങനെയുള്ളവയ്ക്ക് ഇൻഷൂറൻസ് ലഭിക്കില്ല. ഈ ഇൻഷൂറൻസ് ലഭിക്കാൻ, കവറേജ് ലഭിക്കുന്ന എസ്ബിഐ ഡെബിറ്റ് കാര്‍ഡ് വേരിയന്റ് ഉപയോഗിച്ച് പർച്ചേസ് നടത്തണം. ഇത്തരം നഷ്ടങ്ങളിൽ കൊട്ടക് മഹീന്ദ്ര ബാങ്ക് നൽകുന്ന പരിരക്ഷ 5 ലക്ഷം രൂപയാണ്.
കൊട്ടക് മഹീന്ദ്ര ബാങ്ക് ഡെബിറ്റ് കാർഡുകൾക്ക് ലോസ്റ്റ് കാര്‍ഡ് ലയബിലിറ്റി കവറേജും ലഭിക്കും. അതായത്, നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ കൊട്ടക് മഹീന്ദ്ര ഡെബിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്ന ഇടപാടുകൾക്ക് 6 ലക്ഷം രൂപ വരെ ഇൻഷൂറൻസ് ലഭിക്കും.
റൂപ്പോ കാർഡ്
ക്ലാസിക് റുപേ കാര്‍ഡ് ഒഴികെയുള്ള എല്ലാ റുപേ കാര്‍ഡ് ഉടമകള്‍ക്കും 1 ലക്ഷം രൂപ വരെയുള്ള സൗജന്യ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ടാറ്റ എഐജിയും ന്യൂ ഇന്ത്യ അഷ്വറന്‍സും ഇന്‍ഷുറന്‍സും ചേർന്നാണ് പരിരക്ഷ നല്‍കുന്നത്. അപകടം നടന്ന് 90 ദിവസത്തിനകം ക്ലെയിം ചെയ്യണം. എച്ച്ഡിഎഫ്സി ബാങ്കിന്റെ അപകട ഇന്‍ഷുറന്‍സ് കവറേജ് 5 ലക്ഷം രൂപയാണ്. വിമാന അപകട ഇൻഷൂറൻസ് 1 കോടി രൂപ വരെ ലഭിക്കും.


Click it and Unblock the Notifications