റിസ്കെടുക്കാതെ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ സ്ഥിര നിക്ഷേപങ്ങളെയാണ് പൊതുവെ തിരഞ്ഞെടുക്കുന്നത്. ഡെബ്റ്റ് നിക്ഷേപങ്ങളിൽ ഒരു മാർഗം മാത്രമാണ് സ്ഥിര നിക്ഷേപം. കയ്യിലുള്ള പണം റിസ്കില്ലാതെ നിക്ഷേപിക്കാൻ നിരവധി ഡെബ്റ്റ് നിക്ഷേപ ഓപ്ഷനുകൾ ഉണ്ട്. 5-7 വർഷം എന്ന ദീർഘകാല കാലയളവിലേക്ക് 10 ലക്ഷം രൂപ നിക്ഷേപിക്കാൻ ഏതൊക്കെ നിക്ഷേപങ്ങൾ ഉപയോഗിക്കാമെന്ന് നോക്കാം.
ഡെബ്റ്റ് നിക്ഷേപത്തിൽ ശ്രദ്ധിക്കാൻ
പലിശ നിരക്കിലെ ചാഞ്ചാട്ടമാണ് ഡെബ്റ്റ് നിക്ഷേപങ്ങളിൽ ശ്രദ്ധിക്കാനുള്ളത്. ദീർഘകാലടിസ്ഥാനത്തിൽ പലിശ നിരക്ക് സാഹചര്യം കണക്കാക്കാൻ സാധിക്കാത്തതിനാൽ ഡെബ്റ്റ് നിക്ഷേപത്തിൽ പലിശ നിരക്ക് വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കണം. ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്കിൽ ഈയടുത്ത കാലത്തുണ്ടായ മാറ്റങ്ങൾ ഡെബ്റ്റ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് ചലനങ്ങളുടെ സൂചനയാണ്. 2022 മെയ് മുതൽ ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്.
പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്കും മറ്റ് പ്രധാന നയ നിരക്കുകളും ഉയർത്തിയതിന് ശേഷമാണ് നിക്ഷേപ പലിശ ഉയർന്നത്. പണപ്പെരുപ്പം ആർബിഐയുടെ പ്രതീക്ഷയ്ക്ക് ഉള്ളിൽ നിന്നാൽ റിപ്പോ നിരക്ക് കുറയ്ക്കാൻ തുടങ്ങും. അതോടെ പലിശ നിരക്കും ഇടിയും. ഹ്രസ്വകാല പലിശനിരക്കിന്റെ ചലനം മനസ്സിലാക്കാൻ കഴിയുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ പലിശ നിരക്കുകളുടെ ചലനം പ്രവചിക്കാൻ പ്രയാസമാണ്. നിക്ഷേപിക്കുന്നതിന് മുൻപ് ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.

എവിടെയൊക്കെ നിക്ഷേപിക്കാം
റിസ്കെടുക്കാതെ നിക്ഷേപിക്കുന്നൊരാൾക്ക് 5-7 വർഷത്തേക്ക് ഉയർന്ന വരുമാനം നേടുന്നതിന് ഡെബ്റ്റ് നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാം. ഇപിഎഫ് വരിക്കാനാണെങ്കിൽ വളണ്ടറി പ്രൊവിഡന്റ് ഫണ്ട് വഴി 2.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ സാധിക്കും. ഇത് നികുതി രഹിത പലിശ നൽകുന്ന പദ്ധതിയാണ്.
8.15 ശതമാനം പലിശ വിപിഎഫ് നിക്ഷേപത്തിന് ലഭിക്കും. മറ്റൊരു നിക്ഷേപം പിപിഎഫ് അക്കൗണ്ടാണ്. വർഷത്തിൽ 1.50 ലക്ഷം രൂപ പിപിഎഫിലും നിക്ഷേപിക്കാം. 7.15 ശതമാനം പലിശ ലഭിക്കും. 5-7 വർഷത്തിനുള്ളിൽ പലിശ ആവശ്യമുള്ളവരാണെങ്കിൽ പിപിഎഫ് കാലാവധി 15 വർഷമാണെന്ന് ഓർക്കണം.
എൻപിഎസ്
5-7 വർഷത്തിനുള്ളിൽ 60 വയസ് തികയുന്നവരാണെങ്കിൽ നാഷണൽ പെൻഷൻ സിസ്റ്റത്തിലെ ഡെറ്റ് പോർട്ട്ഫോളിയോ ഉപയോഗിക്കാം. 60 വയസിന് ശേഷം സ്ഥിര വരുമാനവും സമ്പാദ്യവും ഉണ്ടാക്കാൻ സാധിക്കും. 5-7 വർഷത്തെ കാലാവധിയുള്ള ഫിക്സഡ് കൂപ്പൺ സെക്യൂരിറ്റികളിൽ നിക്ഷേപിക്കാം. ഇവ മെച്യൂരിറ്റി വരെ കൈവശം വെച്ചാൽ അസ്ഥിരമല്ലാത്ത ആനുകൂല്യങ്ങൾ ലഭിക്കും.
സ്വർണത്തിൽ നിക്ഷേപിക്കാം
സോവറിൻ ഗോൾഡ് ബോണ്ടുകളിൽ പണം നിക്ഷേപിക്കാം. 8 വർഷ കാലാവധിയുള്ള നിക്ഷേപം മെച്യൂരിറ്റി വരെ തുടർന്നാൽ നികുതി രഹിതമായി പിൻവലിക്കാം. 8 വർഷത്തെ കാലയളവിൽ ലഭിക്കുന്ന പലിശയ്ക്ക് നികുതി നൽകണം. 5-ാം വർഷത്തിൽ സോവറിൻ ഗോൾഡ് ബോണ്ട് പിൻവലിക്കാനും സാധിക്കും. നിലവിൽ സോവറിൻ ഗോൾഡ് ബോണ്ട് രണ്ടാം സീരിസ് വാങ്ങാൻ സാധിക്കും.
മാസ വരുമാനത്തിന്
പ്രതിമാസ വരുമാനം ആവശ്യമുള്ളവരാണെങ്കിൽ പോസ്റ്റ് ഓഫീസിലെ പ്രതിമാസ വരുമാന പദ്ധതി ഉപയോഗിക്കാം. 5 വർഷ കാലാവധിയുള്ള പദ്ധതിയാണിത്. ലിക്വിഡിറ്റി പരിഗണിക്കുമ്പോൾ ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകളും ബാങ്ക് സ്ഥിര നിക്ഷേപങ്ങളും പരിഗണിക്കാം. സ്ഥിര വരുമാനം നേടി തരുന്നൊരു നിക്ഷേപമാണ് ആർബിഐ ഫ്ലോട്ടിംഗ് റേറ്റ് ബോണ്ടുകൾ.
ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകൾ
ഇൻഫ്ലേഷൻ ഇൻഡെക്സ്ഡ് ബോണ്ടുകൾ, സ്റ്റേറ്റ് ഡെവലപ്‌മെന്റ് ബോണ്ടുകൾ എന്നിവയും ഡെബ്റ്റ് നിക്ഷേപങ്ങളിൽ വരുന്ന നിക്ഷേപങ്ങലാണ്. ആവശ്യകത അനുസരിച്ച് ഹ്രസ്വകാല, ഇടത്തരം കാലാവധിയുള്ള ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകളും ടാർഗെറ്റ് മെച്യുരിറ്റി ഫണ്ടുകളും മറ്റൊരു നല്ല ഓപ്ഷനാണ്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
