സ്ഥിര നിക്ഷേപം ഇന്ത്യന്‍ നിക്ഷേപകരില്‍ വലിയ വിഭാഗത്തിന് താല്‍പര്യമുള്ള നിക്ഷേപമാണ്. അധികമായ ലഭിക്കുന്ന തുകകൾ, ഉദാഹരണമായി ബോണസ്, ഇന്‍ക്രിമെന്റ് എന്നിവ സ്ഥിര നിക്ഷേപത്തിലേക്ക് മാറ്റുന്നതാണ് പഴയ തലമുറയുടെ രീതി. മുതലിന്‍റെ സുരക്ഷയ്ക്ക് ഏറ്റവും മികച്ച മാര്‍ഗമായി കണ്ടിരുന്നത് സ്ഥിര നിക്ഷേപത്തേയാണ്. പുതിയ നിക്ഷേപകർ ഈ രീതി മാറ്റി പിടിക്കുന്നുണ്ട്. പലരും തിരഞ്ഞെടുക്കുന്നത് ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകകളെയാണ്. ഇതിന്റെ കാരണങ്ങള്‍ നോക്കാം.
ഡെബ്റ്റ് ഫണ്ടിന്റെ മുന്നേറ്റം
മ്യൂച്വൽ ഫണ്ടിലേക്ക് എത്തുന്ന നിക്ഷേപകരുടെ എണ്ണത്തിൽ പൊതുവിൽ വലിയ വർധനവ് മാസന്തോറും ഉണ്ടാകുന്നുണ്ട്. സ്ഥിര നിക്ഷേപത്തെ അപേക്ഷിച്ച് ഡെബ്റ്റ് മ്യൂച്വൽ ഫണ്ടിലേക്കുള്ള മാറ്റത്തിന് കാരണം ആദായം തന്നെയാണ്. 2016 ൽ നോട്ട് നിരോധിക്കൽ കാലത്ത് സ്ഥിര നിക്ഷേപത്തിന്റെ കുറഞ്ഞ പലിശ നിരക്കുകള്‍ കാരണം പലരും നിക്ഷേപത്തിനായി മ്യൂച്വല്‍ ഫണ്ടുകള്‍ ഉപയോഗിക്കാൻ തുടങ്ങി.
സ്ഥിര നിക്ഷേപത്തേക്കാൾ ഉയർന്ന നികുതി ആനുകൂല്യം, ലിക്വിഡിറ്റിയോടെ എന്നിവയ്ക്കൊപ്പം റിസ്‌ക് കുറഞ്ഞ നിക്ഷേപമെന്നതും ഡെബ്റ്റ് ഫണ്ടുകൾക്ക് നിക്ഷേപകരെ ലഭിച്ചു.
ഡെബ്റ്റ് ഫണ്ട്
ഡെബ്റ്റ് ഫണ്ടുകൾ സർക്കാർ, കമ്പനി കടപത്രങ്ങളിലും മറ്റുമാണ് നിക്ഷേപിക്കുന്നത്. നിക്ഷേപത്തിലെ റിസ്‌കിന്റെ കാര്യത്തില്‍ ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ സ്ഥിര നിക്ഷേപത്തിന് സമാനമാണ്. ഡെബ്റ്റ് ഫണ്ടുകൾ വ്യത്യസ്ത തരത്തിലുള്ളവയുണ്ട്. നിക്ഷേപ ദൈർഘ്യം അനുസരിച്ച് ഫണ്ടുകൾ തിരഞ്ഞെടുക്കണം. 1-3 വർഷമാണ് നിക്ഷേപത്തിന് അനുയോജ്യം. ഒരാഴ്ച നിക്ഷേപിക്കാവുന്ന ലിക്വഡ് ഫണ്ടുകൾ തൊട്ട് ദീർഘകാല നിക്ഷേപം വരെ ഡെബ്റ്റ് ഫണ്ടുകളിൽ നടത്താം.
ആദായവും നികുതിയും കണക്കാക്കുമ്പോൾ 1-3 വർഷമാണ് അനുയോജ്യമായ കാലയളവ്. വിവിധ ഡെറ്റ് ഫണ്ടുകളെക്കുറിച്ചും അവയുടെ കാലാവധിയെക്കുറിച്ചും ഫണ്ട് ഹൗസുകളുടെ വെബ്സൈറ്റിൽ വിവരങ്ങലുണ്ടാകും.
ഡെബ്റ്റ് ഫണ്ട് vs സ്ഥിര നിക്ഷേപം
നിക്ഷേപത്തിലെ റിസ്‌കിന്റെ കാര്യത്തില്‍ ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ സ്ഥിര നിക്ഷേപത്തിന് സമാനമാണ്. ആദായത്തിൽ ഡെബ്റ്റ് ഫണ്ടുകൾ മുന്നിൽ നിൽക്കും. 7-9 ശതമാനം ആദായം ഡെബ്റ്റ് ഫണ്ടുകള്‍ നല്‍കും. സ്ഥിര നിക്ഷേപത്തിലിത് 6-8 ശതമാനം വരെയാണ്. ഡെബ്റ്റ് ഫണ്ടില്‍ ഡിവിഡന്റ് സാധ്യതയുണ്ട്.
ഡെബ്റ്റ് ഫണ്ടിൽ ഉയർന്ന ലിക്വിഡിറ്റിയുണ്ട്. മാസതവണകളായി എസ്‌ഐപി വഴിയോ ഒറ്റ തവണായായോ നിക്ഷേപിക്കാൻ സാധിക്കും. ഈ സാധ്യതകൾ സ്ഥിര നിക്ഷേപത്തിലില്ല. നേരത്തെ പിൻവലിക്കുന്നതിന് രണ്ട് നിക്ഷേപത്തിലും ചാർജുണ്ട്. ഡെബ്റ്റ് ഫണ്ടുകൾ എക്സിറ്റ് ലോഡ് ഈടാക്കുമ്പോൾ ബാങ്കുകൾ പിഴ ഈടാക്കും. ഡെബ്റ്റ് ഫണ്ടുകളിൽ ഫണ്ട് കൈകാര്യം ചെയ്യാൻനായി എക്‌സപെന്‍സ് റേഷ്യോ ഉണ്ടാകും. ബാങ്കുകളിൽ ഈ ചാർജുകളില്ല.
നികുതി
ഡെബ്റ്റ് ഫണ്ടിൽ നിന്നും മൂന്ന് വര്‍ഷത്തിന് മുൻപ് ലാഭമെടുത്താൽ ഹ്രസ്വകാല മൂലധന നേട്ടത്തിന് നികുതി ചുമത്തും. നിക്ഷേപകന്റെ നികുതി സ്ലാബ് അനുസരിച്ചാകുമിത്. മൂന്ന് വര്‍ഷത്തിന് ശേഷം പിന്‍വലിച്ചാല്‍ ഇന്‍ഡക്‌സേഷന്‍ ആനുകൂല്യത്തോടെ 20 ശതമാനം നികുതി ചുമത്തും. സ്ഥിര നിക്ഷേപത്തിലാണെങ്കിൽ നികുതി സ്ലാബ് അനുസരിച്ച് പലിശ നൽകേണ്ടി വരും.
കാൽക്കുലേറ്റർ
ഡെബ്റ്റ് ഫണ്ടിലും സ്ഥിര നിക്ഷേപത്തിലും 2 ലക്ഷം വീതം നിക്ഷേപിച്ചാല്‍ രണ്ടിലും 7 ശതമാനം ആദായം ലഭിച്ചാല്‍ മൂന്ന് വര്‍ഷത്തിന് ശേഷം 2,45,000 രൂപ ലഭിക്കും. ഡെബ്റ്റ് ഫണ്ടിൽ ഇന്‍ഡക്‌സേഷന് ശേഷം 2,20,472 രൂപയ്ക്കാണ് നികുതി ചുമത്തുക. 30 ശതമാനം ടാക്സ് സ്ലാബില്‍ വരുന്നൊരാൾക്ക് 4,906 രൂപ നികുതി നൽകണം.
സ്ഥിര നിക്ഷേപത്തിൽ പലിശയായി ലഭിച്ച 45,000 രൂപയ്ക്കും നികുതി കണക്കാക്കും. 13,000 രൂപ നികുതിയായി അടയ്ക്കണം. ഡെബ്റ്റ് ഫണ്ടിൽ നികുതി കിഴിച്ച് 40,094 രൂപ ലഭിക്കുമ്പോൾ സ്ഥിര നിക്ഷേപത്തിൽ 31,500 രൂപയാണ് ലഭിക്കുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
