ഓൺലൈനായി എളുപ്പത്തിൽ ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കാൻ സാധിക്കുമെന്നതിനാൽ പലർക്കും ഒന്നിൽ കൂടുതൽ ഡീമാറ്റ് അക്കൗണ്ടുകളുള്ള കാലമാണിത്. ഓഹരികൾ വാങ്ങി പിന്നീട് തിരിഞ്ഞു നോക്കാത്ത ശീലമുള്ളവരണെങ്കിൽ വലിയ നഷ്ടമാണ് കാത്തിരിക്കുന്നത്. ഒരു വർഷത്തിലേറെയായി ഒരു ഇടപാടും നടത്തിയില്ലെങ്കിൽ ഡീമാറ്റ് അക്കൗണ്ടുകൾ നിഷ്ക്രിയമാകും. ഡീമാറ്റ് അക്കൗണ്ട് നിഷ്ക്രിയമായാലുള്ള ബുദ്ധിമുട്ടും എങ്ങനെ ആക്ടീവ് ആക്കാമെന്നും പരിശോധിക്കാം.
എന്താണ് ഡീമാറ്റ് അക്കൗണ്ട്
ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് ഓഹരികള്‍ വാങ്ങനും വില്‍ക്കാനും ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്. ഓഹരികള്‍ ഇലക്ട്രിക് രൂപത്തില്‍ സൂക്ഷിച്ചു വെയക്കാനാണ് ഡീമാറ്റ് അക്കൗണ്ട് ഉപയോഗിക്കുന്നത്. ഡീമാറ്റ് അക്കൗണ്ട് സേവനം സൗജന്യമല്ല. സാധാരണയായി അക്കൗണ്ട് ആരംഭിക്കുന്നതിനുള്ള ചാർജ്, വാർഷിക മെയിന്റനൻസ് ചാർജ്, ഇടപാടുകൾക്കുള്ള ചാർജ് എന്നിവ ഡീമാറ്റ് സേവനം നൽകുന്ന സ്റ്റോക്ക് ബ്രോക്കർമാർ ഈടാക്കും. ഈ തുക ഓരോ ബ്രോക്കറിലും വ്യത്യസ്തമായിരിക്കും.
നിഷ്ക്രിയ അക്കൗണ്ട്
ഏതെങ്കിലും കാരണത്താൽ ഒരു വർഷത്തിലേറെ കാലം ഡീമാറ്റ് അക്കൗണ്ട് പ്രവർത്തിപ്പിക്കാതിരുന്നാൽ ബ്രോക്കറേജ് സ്ഥാപനങ്ങൾ ഡീമാറ്റ് അക്കൗണ്ടിനെ നിഷ്ക്രിയ അക്കൗണ്ടായി കണക്കാക്കും. ബ്രോക്കറേജ് കമ്പനി ഒരു ഡീമാറ്റ് അക്കൗണ്ട് നിഷ്ക്രിയ അക്കൗണ്ടായി ടാഗ് ചെയ്താൽ നിക്ഷേപകന് കൈവശം വച്ചിരിക്കുന്ന ഓഹരികൾ പോർട്ട്ഫോളിയോയിൽ കാണാൻ സാധിക്കും. എന്നാൽ ഈ അക്കൗണ്ട് ഉപയോഗിച്ച് ഓഹരികൾ വാങ്ങാനോ വിൽക്കാനോ സാധിക്കില്ല.

നടപടികൾ
ഒരു ഡീമാറ്റ് അക്കൗണ്ട് നിഷ്ക്രിയ അക്കൗണ്ടായി കണക്കാക്കുന്നതിന് മുൻപുള്ള നടപകടികളറിയാം. അവസാനം അക്കൗണ്ട് തുറന്ന് 335-ാം ദിവസം ബ്രോക്കറേജ് സ്ഥാപനം അക്കൗണ്ടിന്റെ അവസ്ഥ സംബന്ധിച്ച ഇമെയിൽ വഴി അക്കൗണ്ട് ഉടമയെ അറിയിക്കും, ഇമെയിലിന് ശേഷം അക്കൗണ്ട് ഉടമ ഇടപാട് നടത്തുകയാണെങ്കിൽ സജീവമായിട്ടുള്ള അക്കൗണ്ടായി പരിഗണിക്കും. ഇടപാട് നടത്താത്തവ 365-ാം ദിവസം മുതൽ നിഷ്ക്രിയ അക്കൗണ്ടായി മാറും.
നിക്ഷേപകനുള്ള നഷ്ടം
നിഷ്ക്രീയമായ ഡീമാറ്റ് അക്കൗണ്ടുകൾക്കും വിവിധ ഫീകൾ ബാധകമാണ്. അക്കൗണ്ട് ഉപയോഗിക്കാത്തതിനാൽ ഈ ചാർജുകളെ പറ്റി ധാരണയില്ലാത്തതിനാൽ അക്കൗണ്ട് ഓവർഡ്രോൺ ആകാനുള്ള സാധ്യതയുണ്ട്. കുടിശ്ശിക തിരിച്ചടയ്ക്കാൻ കഴിയാത്തതിനാൽ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിലേക്ക് ഇത് നയിക്കും. അതോടൊപ്പം നിഷ്ക്രിയമായ ഡീമാറ്റ് അക്കൗണ്ടിലെ ഓഹരികൾക്കുണ്ടാകുന്ന നഷ്ടം നിക്ഷേപകന് നികത്താൻ സാധിക്കില്ല. നഷ്ടത്തിലാണെങ്കിലും ഓഹരികൾ വില്പന നടത്താൻ സാധിക്കാത്തതിനാൽ ഓഹരികളുടെ മൂല്യം കൂടുതൽ ഇടിഞ്ഞ് ഓഹരി ഉടമയ്ക്ക് സാമ്പത്തിക നഷ്ടം വരുത്തും.
എങ്ങനെ അക്കൗണ്ട് ആക്ടീവ് ആക്കാം
അക്കൗണ്ട് നിഷ്ക്രിയാവസ്ഥയിലേക്ക് കടന്നാൽ 12 മാസത്തിനുള്ളിലാണെങ്കിൽ വേഗത്തിൽ അക്കൗണ്ട് തിരികെയുടക്കാം. അക്കൗണ്ട് തുറക്കുന്ന സമയത്ത് സമർപ്പിച്ച വ്യക്തിഗത വിശദാംശങ്ങൾ പരിശോധിച്ച് ബ്രോക്കറേജ് അക്കൗണ്ട് ആക്ടീവ് ചെയ്യും. എന്നാൽ ഡീമാറ്റ് അക്കൗണ്ട് നിഷ്ക്രിയാവസ്ഥയിലേക്ക് മാറി 24 മാസമോ അതിൽ കൂടുതലോ സമയത്തിന് ശേഷമാണെങ്കിൽ റീ-കെവൈസി നടപടികൾ പൂർത്തിയാക്കിയ ശേഷം മാത്രമെ അക്കൗണ്ട് തിരികെ ലഭിക്കുക.
എങ്ങനെ സജീവമായി നിലനിർത്താം
ഡീമാറ്റ് അക്കൗണ്ട് സ്ഥിരമായി പരിശോധിക്കുന്നത് അക്കൗണ്ട് നിഷ്ക്രിയമാകുന്നത് തടയില്ല. ഡീമാറ്റ് അക്കൗണ്ട് വഴി സെക്യൂരിറ്റികൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യുക എന്നതാണ് നിങ്ങളുടെ അക്കൗണ്ട് സജീവമായി നിലനിർത്തുന്നതിനുള്ള പ്രധാന നടപടി. ഇടപാടുകൾ നടത്തുന്നത് ഡീമാറ്റ് അക്കൗണ്ട് സജീവമാക്കി നിലനിർത്താനും സാമ്പത്തിക താൽപ്പര്യങ്ങൾ സുരക്ഷിതമാക്കാനും സഹായിക്കും.
ഉപയോഗിക്കാത്ത പണം അക്കൗണ്ടിലെത്തും
നിലവിലെ സെബിയുടെ ചട്ടങ്ങൾ അനുസരിച്ച് എല്ലാ ബ്രോക്കറേജ് സ്ഥാപനങ്ങളും ഉപയോഗിക്കാത്ത ഉപയോഗിക്കാത്ത കെയിന്റ് ഫണ്ടുകൾ അക്കൗണ്ട് ഉടമകളുടെ രജിസ്റ്റർ ചെയ്ത ബാങ്ക് അക്കൗണ്ടിലേക്ക് തിരികെ നൽകണം. ഇത് ബ്രോക്കറേജ് സ്ഥാപനം അനുസരിച്ച് മാസത്തിലോ ത്രൈമാസത്തിലോ തിരികെ ലഭിക്കും. ഈ നടപടികൾ പ്രവർത്തിക്കുന്ന അക്കൗണ്ടിലാണ് ബാധകമാകുന്നത്. രജിസ്റ്റർ ചെയ്ത ബാങ്ക് അക്കൗണ്ടിലേക്ക് പ്രതിമാസം അല്ലെങ്കിൽ ത്രൈമാസ അടിസ്ഥാനത്തിൽ തിരികെ നൽകണമെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications