കൃത്യമായ ആസൂത്രണത്തോടെ ചിട്ടി ഉപയോഗിക്കുന്നവരാണെങ്കിൽ ലാഭമുണ്ടാക്കാൻ പല വഴികളുണ്ട്. ചിട്ടിയിൽ ചേർന്ന് ലേലം വിളിച്ചെടുത്ത് സ്ഥിര നിക്ഷേപമിടുന്നത് ഒരു രീതിയാണ്. അതേസമയം, കയ്യിൽ നിന്ന് പണം ചെലവാക്കാതെ മാസ അടവ് നടക്കുന്ന തരത്തിൽ ചിട്ടി ചേരാനുള്ളൊരു വഴിയാണ് കെഎസ്എഫ്ഇയിൽ സ്ഥിര നിക്ഷേപം ആരംഭിക്കുക എന്നത്. ഇത്തരത്തിൽ 5 ലക്ഷം രൂപ നിക്ഷേപിക്കാനുള്ളൊരാളാണെങ്കിൽ ഏതൊക്കെ ചിട്ടി ചേരാം എന്ന് പരിശോധിക്കാം.
ചിട്ടി സ്ഥിര നിക്ഷേപം പലിശ നിരക്ക്
1 വർഷം മുതൽ 3 വർഷത്തിൽ താഴെയുള്ള കാലാവധിയിലാണ് കെഎസ്എഫ്ഇ സ്ഥിര നിക്ഷേപം സ്വീകരിക്കുന്നത്. പൊതുജനങ്ങൾക്ക് 6.60 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.10 ശതമാനം പലിശയും ലഭിക്കും. 400 ദിവസ കാലാവധിയുള്ള നേട്ടം നിക്ഷേപ പദ്ധതിക്ക് 8 ശതമാനം പലിശ ലഭിക്കും. 25,000 രൂപ മുതൽ നിക്ഷേപം ആരംഭിക്കാം. ഈ പലിശ നിരക്കിൽ സ്ഥിര നിക്ഷേപമിട്ട് പ്രതിമാസ പലിശ ഉപയോഗപ്പെടുത്തി ചിട്ടി ചേരാൻ സാധിക്കും.

5 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപം
400 ദിവസത്തെ നേട്ടം സ്ഥിര നിക്ഷേപത്തിൽ 8 ശതമാനം പലിശ ലഭിക്കും. 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ മാസത്തിൽ 3,333 രൂപ പലിശയായി ലഭിക്കും. കാലാവധിയെത്തുമ്പോൾ സ്ഥിര നിക്ഷേപം പുതുക്കി മുന്നോട്ട് പോയാൽ ഈ പലിശ വരുമാനം ഉപയോഗപ്പെടുത്തി വിവിധ ചിട്ടി ചേരാം. 1 വർഷം മുതൽ 3 വർഷത്തിൽ താഴെ 6.60 ശതമാനം പലിശയിൽ നിക്ഷേപിച്ചാൽ മാസത്തിൽ 2,750 രൂപ ലഭിക്കും. ഈ തുക ഉപയോഗിച്ചും ചിട്ടി ചേരാം.
ഏതൊക്കെ ചിട്ടി ചേരാം
മാസത്തിൽ 3,333 രൂപ പലിശ ലഭിക്കുന്ന ഘട്ടത്തിൽ 3,000 രൂപ മാസ അടവ് വരുന്ന 3 ലക്ഷത്തിന്റെ 100 മാസ കാലാവധിയുള്ള ചിട്ടിയിൽ ചേരാം. തിരുവനന്തപുരം നെയ്യാറ്റിൻകര ശാഖയിൽ ഈ ചിട്ടി ഉടനെ ആരംഭിക്കുന്നുണ്ട്. 3,000 രൂപ മാസ അടവും 50 മാസ കാലാവധിയുമുള്ള 1.50 ലക്ഷത്തിന്റെ ചിട്ടിയും ചേരാൻ സാധിക്കും. ഇത് കണ്ണൂർ തലശ്ശേരി ശാഖയിൽ ഉടൻ ആരംഭിക്കും.
3000 രൂപ മാസ അടവുള്ള 1.20 ലക്ഷം രൂപയുടെ 40 മാസം കാലയളവുള്ള കുഞ്ഞൻ ചിട്ടി വയനാട് സുൽത്താൻ ബത്തേരി ശാഖയിൽ ആരംഭിക്കുന്നുണ്ട്.
2,000 രൂപ അടവുള്ള ചിട്ടി ചേരാം
മറ്റൊരു ചിട്ടി 2,000 രൂപ മാസ അടവുള്ളവയാണ്. 100 മാസ കാലയളവിൽ ഇടുക്കി നെടുങ്കണ്ടം ശാഖയിൽ 2 ലക്ഷത്തിന്റെ ചിട്ടി ആരംഭിക്കുന്നുണ്ട്. 50 മാസം കാലയളവുള്ള 1 ലക്ഷത്തിന്റെ ചിട്ടി തിരുവനന്തപുരം മടത്തറ ശാഖയിൽ ലഭിക്കും.
2,500 രൂപ മാസ അടവുള്ള 40 മാസ കാലാവധിയുള്ള 1 ലക്ഷത്തിന്റെ ചിട്ടിയിലുെ ചേരാൻ സാധിക്കും. മാസത്തിൽ പലിശ വരുമാനത്തിനൊപ്പം 1,700 രൂപ അധികമായി മാറ്റിവെയ്ക്കാൻ സാധിച്ചാൽ 5,000 രൂപ മാസ അടവുള്ള വിവിധ കാലയളവിലെ ചിട്ടികളിൽ ചേരാം.
ജാമ്യത്തിന് ഏളുപ്പം
പണം ആവശ്യമുള്ള ഘട്ടത്തിൽ വിളിച്ചെടുക്കാനും ജാമ്യത്തെ പേടിക്കാതെ പണം ഉപയോഗിക്കാൻ സാധിക്കും എന്നതാണ് ഈ രീതിയിൽ ചിട്ടിയിൽ ചേർന്നാലുള്ള ഗുണം. 5 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപമുള്ളതിനാൽ 5 ലക്ഷം രൂപ വരെയുള്ള ചിട്ടി പിടിച്ചാൽ എളുപ്പത്തിൽ പണം പിൻവലിക്കാൻ സാധിക്കും.
ഉദാഹരണത്തിന് പലിശ ഉപയോഗിച്ച് 2 ലക്ഷത്തിന്റെ ചിട്ടി ചേർന്ന വ്യക്തി 1.40 ലക്ഷത്തിന് ചിട്ടി വിളിച്ചെടുത്താൽ സ്ഥിര നിക്ഷേപത്തിന്റെ ഈടിൽ പണം പിൻവലിക്കാൻ സാധിക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications