ബാങ്ക് പോലെ തന്നെ ഒരുപാട് നിക്ഷേപങ്ങൾ പോസ്റ്റ് ഓഫീസിലും ലഭിക്കുന്നുണ്ട്. ബാങ്കുകളെക്കാൾ മികച്ച പലിശ നിരക്ക് ലഭിക്കുന്ന നിക്ഷേപങ്ങൾ പോസ്റ്റ് ഓഫീസിന്റേതായിട്ടുണ്ട്. എന്നാൽ പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപങ്ങൾ മാത്രമാണ് കൂടുതൽ പേരും തിരഞ്ഞെടുക്കുന്നത്. പോസ്റ്റ് ഓഫീസിൽ നിരവധിയായ നിക്ഷേപങ്ങൾ ലഭിക്കും. ദീർഘ കാലത്തേക്കും, ഹ്രസ്വകാലത്തേക്കും നികുതി ആനുകൂല്യങ്ങളുമുള്ളതുമായി വ്യത്യസ്ത നിക്ഷേപങ്ങൾ പോസ്റ്റ് ഓഫീസിലുണ്ട്. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയാണെന്ന് പരിശോധിച്ച് അനുയോജ്യമായവ കണ്ടെത്താം.
ഗുണങ്ങൾ
പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പ്രധാന ഗുണം ഇതിന്റെ സുരക്ഷിതത്വമാണ്. കേന്ദ്രസർക്കാർ സ്ഥാപനമായതിനാൽ നിക്ഷേപിക്കുന്ന തുകയ്ക്കും പലിശയ്ക്കും പൂർണ ഗ്യാരണ്ടിയുണ്ട്. നിക്ഷേപം ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ പോസ്റ്റ് ഓഫീസിൽ വളരെ എളുപ്പത്തിൽ പൂർത്തിയാക്കാം. ഇതിനാൽ ഗ്രാമീണ മേഖകളിൽ ഉള്ളവർക്ക് എളുപ്പത്തിൽ പദ്ധതിയിൽ ചേരാൻ സാധിക്കുന്നു. ദീർഘകാലത്തേക്ക് നിക്ഷേപങ്ങൾ നടത്താനുള്ള സൗകര്യങ്ങൾ പോസ്റ്റ് ഓഫീസിലുണ്ട്. 1 വർഷം മുതൽ 15 വർഷം വരെയുള്ള കാലാവധിയിലാണ് വിവിധ നിക്ഷേപങ്ങൾ.
4 ശതമാനം മുതൽ 7.6 ശതമാനം വരെ പലിശ നിരക്കാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾക്ക് ലഭിക്കുന്നത്. ഓരോ മൂന്ന് മാസത്തിലും (സാമ്പത്തിക വർഷത്തിന്റെ പാദത്തിലും) പലിശ നിരക്ക് പുനഃപരിശോധിക്കും. ഇതിനാൽ കാലാനുസൃതമായ മാറ്റം പലിശ നിരക്കിലുണ്ടാവും. ഇതോടൊപ്പം എടുത്തു പറയേണ്ടതാണ് ആദായ നികുതിയിളവ്.
നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ്, സുകന്യ സമൃദ്ധി യോജന, പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്, അഞ്ച് വർഷ ടൈം ഡെപ്പോസിറ്റ്, സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീം എന്നീ നിക്ഷേപങ്ങൾക്ക് ആദായ നികുതി നിയമം സെക്ഷൻ 80സി പ്രകാരം ആദായ നികുതിയിളവും ലഭിക്കും.
പരിമിതികൾ
പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളെ പറ്റി അറിവില്ലാത്തത് തന്നെയാണ് പ്രധാന പോരായ്മ. ആവര്‍ത്തന നിക്ഷേപത്തിനായി ഏജന്റുമാർ ക്യാൻവാസിംഗ് നടത്തുന്നുണ്ട്. ഇതിനാൽ പല വീടുകളിലും ആവർത്തന നിക്ഷേപത്തെ പറ്റി ധാരണയുണ്ട്. മിക്ക കുടുംബങ്ങളും സാമ്പാദ്യമായി ആവർത്തന നിക്ഷേപത്തെ കാണുന്നുമുണ്ട്. കുറഞ്ഞ റിസ്ക് എന്നതാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ ഗുണം. റിസ്ക് കൂടുമ്പോൾ ആദായം കുറയും. ഇത് നിക്ഷേപകരെ പിന്നോട്ടടിപ്പിക്കുന്ന കാരണങ്ങളിലൊന്നാണ്. സുരക്ഷിതത്വത്തിന് അമിത പ്രാധാന്യം നല്‍കുന്നവര്‍ക്ക് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാം.
മറ്റൊരു പോരായ്മ പ്രൊഫഷണലിസമാണ്. പോസ്റ്റ് ഓഫീസിന്റെ പ്രധാന ജോലി തപാൽ ഇടപടാകുകളാണ്. ഇതിനാൽ ബാങ്കിംഗ് സേവനങ്ങൾക്ക് പൊതുവെ സമയമെടുക്കും. ഇത് നിക്ഷേപകരെ പിന്നോട്ടടിപ്പിക്കുന്നു. മിക്ക പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളും ചേരുന്ന ബ്രാഞ്ചുമായി ബന്ധിപ്പിച്ചിരിക്കുന്നവയാണ്. ഉദാഹരണത്തിന് ഇടുക്കിയിൽ നിന്ന് ചേർന്ന ഒരു പോസ്റ്റ് ഓഫീസ് നിക്ഷേപം കാസർകോട് നിന്ന് ഉപയോഗിക്കാൻ സാധിക്കില്ല. ഇതിന് പകരം ട്രാൻസ്ഫർ സൗകര്യമാണ് പോസ്റ്റ് ഓഫീസിൽ നിലവിലുള്ളത്.
പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികൾ
പോസ്റ്റ് ഓഫീസ് അനുവദിക്കുന്ന സമ്പാദ്യ പദ്ധതികളും അവയുടെ പലിശ നിരക്ക്, കാലാവധി, എന്നി ക്രമത്തിൽ,
>> സുകന്യ സമൃദ്ധി യോജന- 7.6 ശതമാനം- നിക്ഷേപകയ്ക്ക് 21 വയസ് പൂർത്തിയാകുന്നത് വരെ
>> സീനിയര്‍ സിറ്റസണ്‍ സ്‌കീം- 7.4 ശതമാനം- 5 വർഷം
>> പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്- 7.1 ശതമാനം- 15 വർഷം
>> കിസാന്‍ വികാസ് പത്ര- 6.9 ശതമാനം-
>> നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് - 6.8 ശതമാനം- 5 വർഷം
>> മന്ത്‌ലി ഇന്‍കം അക്കൗണ്ട്- 6.6 ശതമാനം- 5 വർഷം
>> ടേം ഡെപ്പോസിറ്റ്- 6.7 ശതമാനം- 5 വര്‍ഷം
>> ആവര്‍ത്തന നിക്ഷേപം- 5.8 ശതമാനം - 5 വർഷം
>> ടേം ഡെപ്പോസിറ്റ്- 5.5 ശതമാനം- 1,2,3 വർഷം
>> സേവിഗംസ് ബാങ്ക് ഡെപ്പോസിറ്റ്- 4 ശതമാനം
More From GoodReturns

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക



Click it and Unblock the Notifications