പ്രതികൂല ആഗോള ഘടകങ്ങളുടെ സ്വാധീനത്താല്‍ ആഭ്യന്തര ഓഹരി വിപണിയില്‍ ശക്തമായ ചാഞ്ചാട്ടത്തിനും തിരുത്തലിനും സാക്ഷ്യംവഹിച്ച കാലയളവായിരുന്നു ജനുവരി- മാര്‍ച്ച് സാമ്പത്തിക പാദം. ഏതൊരു നിക്ഷേപകനും വെല്ലുവിളി നേരിടേണ്ടിവന്ന കാലഘട്ടം. സമാനമായി മള്‍ട്ടിബാഗര്‍ സെപ്ഷ്യലിസ്റ്റ് എന്നറിയപ്പെടുന്ന പ്രമുഖ പോര്‍ട്ട്ഫോളിയോ ഫണ്ട് മാനേജരും മലയാളിയുമായ പൊറിഞ്ചു വെളിയത്തിനും മാര്‍ച്ച് പാദത്തില്‍ തന്റെ പോര്‍ട്ട്ഫോളിയോ കാര്യമായ രീതിയില്‍ അഴിച്ചുപണി നടത്തേണ്ടി വന്നു. ഇതിന്റെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്. നിലവില്‍ 167 കോടിയുടെ നിക്ഷേപം പൊറിഞ്ചുവിന് ഉണ്ടെന്നാണ് ട്രെന്ഡിലൈന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.
സൊമാനി ഹോം ഇന്നൊവേഷന്‍സ്
ഹിന്ഡ്വേര് ബ്രാന്‍ഡിന്റെ ഉടമസ്ഥരായ എച്ച്എസ്ഐഎല്ലില് നിന്നും വേര്‍പെടുത്തി, പുതിയതായി രൂപീകരിച്ച കോര്‍പ്പറേറ്റ് കമ്പനിയാണ് സൊമാനി ഹോ ഇന്നൊവേഷന്‍സ് ലിമിറ്റഡ് (BSE: 542905, NSE: SHIL). ഇതിന്റെ ഓഹരികള്‍ മാര്‍ച്ച് പാദത്തിനിടെ പൊറിഞ്ചു ഒഴിവാക്കിയതായാണ് സൂചന. ഡിസംബര്‍ അവസാനത്തോടെ സൊമാനിയുടെ 11,80,000 ഓഹരികള്‍ അഥവാ 1.63 ശതമാനം വിഹിതം അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു. എന്നാല്‍ ഏപ്രിലില്‍ പുറത്തിറക്കിയ കമ്പനിയുടെ പ്രമുഖ നിക്ഷേപകരുടെ കൂട്ടത്തില്‍ അദ്ദേഹത്തിന്റെ പേര് കണ്ടെത്താനായില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഓഹരി വിലയില്‍ 40 ശതമാനം വര്‍ധന രേഖപ്പെടുത്തിയിരുന്നു.
ഷാലിമാര്‍ പെയിന്റ്സ്
മാര്‍ച്ച് പാദത്തില്‍, പൊറിഞ്ചുവിന്റെ കൈവശമുണ്ടായിരുന്ന ഷാലിമാര്‍ പെയിന്റ്സില്‍ (BSE: 509874, NSE: SHALPAINTS) ഓഹരി വിഹിതം വെട്ടിക്കുറച്ചതായി കാണാനാവും. ജനുവരി- മാര്‍ച്ച് കാലയളവിനിടെ 0.70 ശതമാനം ഓഹരികളാണ് ഒഴിവാക്കിയത്. ഡിസംബര്‍ പാദത്തില്‍ 2.20 ശതമാനം ഓഹരികളാണ് ഉണ്ടായിരുന്നത്. എന്നാല്‍ മാര്‍ച്ച് പാദത്തോടെ ഇത് 1.60 ശതമാനമായി കുറഞ്ഞു. അതായത് 80,000 ഓഹരികളാണ് അദ്ദേഹം ഒഴിവാക്കിയത്. 2017 മുതല്‍ ഷാലിമാര്‍ പെയിന്റ്സ് ഓഹരികള്‍ പൊറിഞ്ചുവിന്റെ കൈവശമുണ്ട്. അതേസമയം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഓഹരി വിലയില്‍ 75 ശതമാനം ഉയര്‍ച്ചയുണ്ടായി.
തനേജ എയ്റോസ്പേസ്
പൂനെയിലെ ഇന്ത്യന്‍ സീംലെസ് ഗ്രൂപ്പിന്റെ ഭാഗമായതും വ്യോമയാന മേഖലയിലേക്ക് വേണ്ട വിവിധ ഘടക ഉപകരണങ്ങളുടെ നിര്‍മാണവും വ്യാപാരവും നടത്തുന്ന സ്മോള്‍ കാപ് കമ്പനിയാണ് തനേജ എയ്റോസ്പേസ് (BSE: 522229). മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ 32,000 ഓഹരികളാണ് പൊറിഞ്ചു അധികമായി വാങ്ങിയത്. ഇതോടെ ആകെ 3 ലക്ഷം ഓഹരികള്‍ അഥവാ 1.2 ശതമാനം വിഹിതം അദ്ദേഹത്തിന്റെ കൈവശമായി. നിലവില്‍ ഇതിന്റെ മൂല്യം 4.4 കോടിയാണ്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഓഹരി വിലയില്‍ 400 ശതമാനത്തോളം കുതിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
കായ
ത്വക്ക്, കേശ സംരംക്ഷണ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് കായ ലിമിറ്റഡ് (BSE: 539276, NSE: KAYA). ജനുവരി- മാര്‍ച്ച് മാസക്കാലയളവില്‍ 25,000 ഓഹരികളാണ് പൊറിഞ്ചു അധികമായി വാങ്ങിക്കൂട്ടിയത്. ഇതോടെ കമ്പനിയിലെ ഓഹരി വിഹിതം 1.53 ശതമാനത്തിലേക്ക് വര്‍ധിച്ചു. ഇതോടെ 2 ലക്ഷം ഓഹരികളാണ് കൈവശമെത്തിയത്. നിലവില്‍ ഇതിന്റെ വിപണി മൂല്യം 7.6 കോടിയാണ്. അതേസമയം കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഓഹരി 32 ശതമാനം നേട്ടം കൈവരിച്ചു.
തേജോ എന്‍ജിനീയറിംഗ്
ഖനനം, ഊര്‍ജം, സ്റ്റീല്‍, സിമന്റ്, തുറമുഖം, വളം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളുടെ തുരുമ്പ് പിടിക്കലും തേയ്മാനവും ഒഴിവാക്കുന്നതിനുള്ള എന്‍ജിനീയറിംഗ് സേവനങ്ങള്‍ നല്കുന്ന കമ്പനിയാണ് തേജോ എന്‍ജിനീയറിംഗ് (NSE- SM: THEJO). മാര്‍ച്ച് പാദത്തില്‍ ഈ കമ്പനിയുടെ 1,47,600 ഓഹരികള്‍ അഥവാ 1.38 ശതമാനം വിഹിതമാണ് പൊറിഞ്ചു വാങ്ങിക്കൂട്ടിയത്. ഇതിന്റെ നിലവിലെ മൂല്യം 17.7 കോടിയാണ്.
അടുത്തിടെ മറ്റൊരു പ്രമുഖ നിക്ഷേപകനായ മുകുല്‍ അഗര്‍വാളും തേജോ എന്‍ജിനീയറിംഗിന്റെ 1.7 ശതമാനം വിഹിതം ഏറ്റെടുത്തിരുന്നു. അതേസമയം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഓഹരിയില്‍ 100 ശതമാനം മുന്നേറ്റമാണ് നേടിയത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
