കൊറോണ പ്രതിസന്ധിയെ തുടർന്ന് ആശ്വാസമെന്ന നിലയിൽ, റിസർവ് ബാങ്ക് ടേം-ലോൺ, ക്രെഡിറ്റ് കാർഡ് പേയ്മെന്റുകൾ എന്നിവയ്ക്ക് മൊറട്ടോറിയം അനുവദിച്ചു. ഓഗസ്റ്റ് 31 ന് അവസാനിക്കുന്ന മൊറട്ടോറിയം തിരഞ്ഞെടുത്തവർക്ക് അവരുടെ ഇഎംഐ മാറ്റിവയ്ക്കാൻ അനുവാദമുണ്ട്. മഹാമാരിയെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നിരവധി വായ്പക്കാർക്ക് ഇത് പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്.
പലിശ നിരക്ക്
റിസർവ് ബാങ്ക് (ആർബിഐ) നൽകിയ മറ്റൊരു ആശ്വാസം, മാർച്ചിൽ മഹാമാരി ആരംഭിച്ചതു മുതൽ റിപ്പോ നിരക്ക് 115 ബേസിസ് പോയിൻറ് കുറച്ചിരുന്നു. പൊതു, സ്വകാര്യമേഖലയിലെ വാണിജ്യ ബാങ്കുകൾ ഇത് ഉപഭോക്താക്കളിലേക്ക് കൈമാറി വായ്പ വായ്പകളുടെ പലിശനിരക്ക് കുറയ്ക്കും. പലിശ നിരക്ക് കുറഞ്ഞതിനുശേഷം, ചില വായ്പക്കാർ കുറഞ്ഞ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്ന ബാങ്കിലേക്ക് വായ്പ മാറ്റാനും ശ്രമിക്കുന്നുണ്ട്. എന്നാൽ മൊറട്ടോറിയം തിരഞ്ഞെടുത്തവർക്ക് ഈ സേവനം സാധ്യമാകില്ലെന്ന് വിദഗ്ദ്ധർ പറയുന്നു.
മൊറട്ടോറിയം തിരഞ്ഞെടുത്തവർക്ക് വായ്പ ലഭിക്കാത്തത് എന്തുകൊണ്ട്?
മൊറട്ടോറിയം തിരഞ്ഞെടുത്തവർക്ക് വായ്പ മറ്റ് ബാങ്കിലേയ്ക്ക് മാറ്റാൻ സാധിക്കില്ലെന്ന് പ്രതീക്ഷിക്കാമെന്ന് വിദഗ്ദ്ധർ പറയുന്നു. കാരണം മൊറട്ടോറിയം തിരഞ്ഞെടുക്കുന്നതിലൂടെ വായ്പക്കാരന്, വായ്പ തിരിച്ചടയ്ക്കാനുള്ള ശേഷി കുറവാണെന്ന് ബാങ്കുകൾക്ക് വ്യക്തമാകും. ബാങ്ക് ഇക്കാര്യത്തെക്കുറിച്ച് വിശദീകരണം തേടുമ്പോൾ കടം വാങ്ങുന്നയാൾ അവരുടെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിച്ചതായി ബാങ്കിന് വിശദീകരണം നൽകേണ്ടതുണ്ട്.
തിരിച്ചടവ് ശേഷി
വായ്പ മറ്റൊരു ബാങ്കിലേയ്ക്ക് മാറ്റാൻ അപേക്ഷിക്കുന്നതിന് മുമ്പ് അപേക്ഷകന്റെ മൊറട്ടോറിയം കാലാവധി അവസാനിക്കുന്നതുവരെ കാത്തിരിക്കുന്നതാണ് നല്ലത്. ഇതുവഴി ബാങ്കുകൾ അപേക്ഷകന് മതിയായ തിരിച്ചടവ് ശേഷിയുണ്ടോയെന്ന് വിലയിരുത്തകയും ചെയ്യും.
വായ്‌പാ അപേക്ഷകൾ നിരസിക്കുമോ?
കോവിഡ് കാലത്തെ വായ്‌പ മൊറട്ടോറിയം സ്വീകരിച്ചവരുടെ പുതിയ വായ്‌പാ അപേക്ഷകൾ നിരസിക്കാൻ സാധ്യതയെന്ന് ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. കോവിഡ് കാലത്ത് ജോലി നഷ്‌ടപ്പെട്ടവരും വേതനം വെട്ടിക്കുറയ്‌ക്കപ്പെട്ടവരും ലോക്ക്‌ഡൗൺ കഴിയാതെ ബിസിനസ് തുടങ്ങാൻ സാധിക്കാത്തവരുമുൾപ്പെടെ നിരവധിപ്പേർ വായ്‌പാ മൊറട്ടോറിയം സ്വീകരിച്ചിട്ടുണ്ട്. മൊറട്ടോറിയം നേടുന്നത് വായ്‌പക്കാരുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കില്ലെന്ന് ബാങ്കുകൾ തന്നെ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഭാവിയിൽ അത്തരം ഉപഭോക്താക്കളെ നിരസിക്കാൻ ബാങ്കുകൾക്ക് 'മൊറട്ടോറിയം സ്വീകരിച്ച വായ്പക്കാർ' എന്ന റെക്കോർഡ് മതിയാകുമെന്നാമ് പുറത്തു വന്ന റിപ്പോർട്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
