റിസർവ് ബാങ്ക് (ആർബിഐ) പ്രഖ്യാപിച്ച പ്രതിമാസ ഗഡുക്കളുടെ (ഇഎംഐ) മൊറട്ടോറിയം നീട്ടുന്നത് സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർക്ക് ആശ്വാസം നൽകുമെങ്കിലും മൊത്തത്തിലുള്ള പലിശ ചെലവ് വർദ്ധിപ്പിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. എല്ലാ വായ്പകളുടെയും ഇഎംഐ മൊറട്ടോറിയം അടുത്ത മൂന്ന് മാസത്തേക്ക് നീട്ടുന്നതായി സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ചിരുന്നു, അതായത് 2020 ഓഗസ്റ്റ് വരെ. നേരത്തെ, 2020 മാർച്ച് 1 മുതൽ മെയ് 31 വരെ കുടിശ്ശികയുള്ള എല്ലാ ലോണുകളിലും മൂന്ന് മാസത്തെ മൊറട്ടോറിയം സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ചിരുന്നു.
പിഴ ഇല്ല
മൊറട്ടോറിയം ഉള്ളതിനാൽ ഇക്കാലയളവിൽ വായ്പ തിരിച്ചടച്ചില്ലെങ്കിൽ പിഴ ഈടാക്കുകയോ വായ്പക്കാരുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കുകയോ ചെയ്യില്ല. എന്നാൽ ഭവനവായ്പ, വൻകിട വായ്‌പകൾ, ദീർഘകാല കാലാവധിയുള്ളതും വലിയ തുക കുടിശ്ശികയുള്ളതുമായ വായ്പകൾ തുടങ്ങിയവയുടെ കാര്യത്തിൽ വായ്പ മൊറട്ടോറിയം നിങ്ങൾ തിരഞ്ഞെടുക്കുന്നത് വഴി വളരെ ഉയർന്ന പലിശ നൽകേണ്ടി വരും. മൊറട്ടോറിയം തിരഞ്ഞെടുക്കുന്നവർക്ക് തുക തിരിച്ചടയ്ക്കുന്നതിന് മൂന്ന് ഓപ്ഷനുകൾ ഉണ്ട്.
മൂന്ന് മാർഗങ്ങൾ
മൊറട്ടോറിയം തിരഞ്ഞെടുക്കുന്നയാൾക്ക് ഒന്നുകിൽ ഇഎംഐ നീട്ടിവച്ച കാലയളവിലെ പലിശയടക്കമുള്ള തുക ഒറ്റത്തവണയായി അടയ്ക്കാം. അല്ലെങ്കിൽ പലിശ കുടിശ്ശികയുള്ള വായ്പയിലേക്ക് ചേർക്കാനും ശേഷിക്കുന്ന മാസത്തേക്ക് ഇഎംഐ വർദ്ധിപ്പിക്കാനും കഴിയും. എന്നാൽ വായ്പ എടുത്തവർക്ക് ഇഎംഐ മാറ്റമില്ലാതെ നിലനിർത്താനും കഴിയും. ഈ ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ വായ്പയുടെ കാലാവധി നീണ്ടു പോകും.
ഉദാഹരണം
അധിക ഇഎംഐകളുടെയോ കാലാവധിയുടെയോ എണ്ണം വായ്പയുടെ കാലാവധിയെയും പലിശ നിരക്കിനെയും ആശ്രയിച്ചിരിക്കും. ഉദാഹരണത്തിന്, ഒരു വായ്പക്കാരൻ 20 വർഷത്തേക്ക് 30 ലക്ഷം രൂപ 9.5 ശതമാനം പലിശയ്ക്ക് വായ്പയെടുത്തുവെന്ന് കരുതുക. ഇഎംഐ 28,000 രൂപയോളം വരും. മൊറട്ടോറിയത്തിന്റെ ആനുകൂല്യം അദ്ദേഹം എടുക്കുന്നതിനാൽ ആറുമാസത്തേക്ക് പണം നൽകേണ്ടതില്ല. അതുവഴി അദ്ദേഹത്തിന് 1,68,000 രൂപ ലാഭിക്കാം. അതേസമയം, കാലാവധി 4 വർഷത്തേക്ക് ഉയരും (കാലാവധി വർദ്ധിപ്പിക്കാനുള്ള ഓപ്ഷൻ അദ്ദേഹം പ്രയോജനപ്പെടുത്തുന്നുവെങ്കിൽ) കൂടാതെ അധിക പലിശ ചേർന്ന് 11.4 ലക്ഷം രൂപ തിരികെ നൽകേണ്ടി വരും.
ഭവന വായ്പ
വായ്പയെടുക്കുന്നയാൾ 20 വർഷത്തേക്ക് 50 ലക്ഷം രൂപ ഭവനവായ്പ എടുത്തിട്ടുണ്ടെങ്കിൽ 8.50% പലിശ നിരക്കിൽ ഇഎംഐ തുക പ്രതിമാസം 43,391 രൂപയും മൊത്തം പലിശ 5,413,879 രൂപയുമായിരിക്കും. സാധാരണ നിലയിൽ 240 ഇഎംഐകൾ നൽകേണ്ടി വരും. ഇദ്ദേഹം ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ മൊറട്ടോറിയം പ്രയോജനപ്പെടുത്തുകയാണെങ്കിൽ അഞ്ച് ഇഎംഐകൾ അടയ്ക്കാതിരിക്കുമ്പോൾ ഒന്നുകിൽ കാലാവധി 30 മാസം കൂടി വർദ്ധിച്ച് 270 ഇഎംഐ ആയി മാറും. പുതിയ മൊത്തം പലിശ 6,482,470 രൂപയും അധിക പലിശ 1,068,491 രൂപയുമാണ്. ഇഎംഐകൾ വർദ്ധിപ്പിക്കാനും കാലാവധി അതേപടി നിലനിർത്താനും അദ്ദേഹം തീരുമാനിക്കുകയാണെങ്കിൽ, അദ്ദേഹത്തിന് നൽകേണ്ട പുതിയ ഇഎംഐ പ്രതിമാസം 45,316 രൂപയായിരിക്കും. ഇത് പ്രതിമാസം 1,925 രൂപയുടെ വർധനവാണുണ്ടാക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
