മൾട്ടി ഡിവിഷൻ ചിട്ടി, സാധാരണ ചിട്ടികൾ എന്നിങ്ങനെയാണ് പൊതുവെ ചിട്ടികൾ ലഭിക്കുന്നത്. എന്നാൽ ചിട്ടി ചേര്‍ന്നവര്‍ക്കും ചേരാനിരിക്കുന്നവര്ക്കും ഒരു പോലെ അവസരമാണ് മുടക്കചിട്ടികള്. ചിട്ടി ചേർന്നൊരാൾക്ക് ചിട്ടിയിൽ നിന്ന് ഒഴിയാനും പകുതിയിൽ വെച്ച് ചിട്ടി ചേരാനും സാധിക്കാനുള്ള അവസരമാണ് മുടക്ക ചിട്ടികൾ. മുടക്ക ചിട്ടികളിൽ എങ്ങനെ ചേരാം എന്നും ലാഭമുണ്ടാക്കാമെന്നും നോക്കാം.
എന്താണ് മുടക്ക ചിട്ടികൾ
കെഎസ്എഫ്ഇ ചിട്ടി തുടങ്ങിയ നേരത്തെ സാമ്പത്തിക സ്ഥിതിയാകില്ല അതിന് ശേഷമുള്ള കാലത്ത്. ചിട്ടി പിടിക്കാത്തൊരാള്ക്ക് ചിട്ടി അടയ്ക്കാന്‍ സാധിക്കാത്ത സാഹചര്യമാണെങ്കില്‍ ചിട്ടി ഒഴിവാക്കാം. ഇതിനായി കെഎസ്എഫ്സി ബ്രാഞ്ചില്‍ ചിട്ടി ഒഴിവാക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ നൽകാത്തവരാണെങ്കിൽ നിശ്ചിത മാസം തുടർച്ചയായി മാസ അടവ് മുടങ്ങിയാൽ കെഎസ്എഫ്ഇ കുടിശ്ശിക വരുത്തുന്നവരെ മാറ്റിനിര്‍ത്തും. ഈ 2 സാഹചര്യങ്ങളിലായി ഒഴിവു വരുന്ന ചിട്ടികളെയാണ് മുടക്കചിട്ടികള് എന്നു പറയുന്നത്.
മുടക്ക ചിട്ടി ഉദാഹരണം
40 മാസ കാലാവധിയുള്ള 2,500 രൂപ മാസ അടവുള്ള 1 ലക്ഷത്തിന്റെ ചിട്ടിയിൽ ചേർന്ന വിജയൻ ചിട്ടി 15 മാസം വരെ കൃത്യമായി ചിട്ടി അടച്ച ശേഷമാണ് ജോലി നഷ്ടപ്പെടുന്നത്. ഇതോടെ വിജയൻ ചിട്ടിയിൽ നിന്ന് ഒഴിവാക്കി തരാൻ അപേക്ഷ നൽകുന്നു. ഇവിടെ മുടക്ക ചിട്ടി ലഭ്യമായി കഴിഞ്ഞാൽ പുതിയ ചിറ്റാളനെ കെഎസ്എഫ്ഇയ്ക്ക് ഉൾപ്പെടുത്താം.
5 മാസത്തിന് ശേഷം മുടക്ക ചിട്ടി അന്വേഷിച്ചെത്തിയ കിഷോറിന് ചിട്ടി നൽകാൻ കെഎസ്എഫ്ഇ തീരുമാനിക്കുന്നു. 21 മാസം വരെയുള്ള ചിട്ടി അടവ് അടച്ചാല്‍ 21ാംമാസത്തെ ലേലത്തില്‍ പങ്കെടുക്കാൻ സാധിക്കും. അത്രയും നാളത്തെ ചിട്ടിvതുകയില്‍ നിന്ന് വീതോഹരി കുറച്ച് ബാക്കി തുക അടച്ച് ചിട്ടി സ്വന്തമാക്കാം. ലേലത്തിന്റെ തലേദിവസം പണം അടച്ചാല്‍ മതിയാകും.
എപ്പോൾ മുടക്ക ചിട്ടി ലാഭകരമാകും
വാഹനം വാങ്ങൽ പോലുള്ള ചെലവുകൾക്ക് വായ്പയിലേക്ക് പോകുന്നതിനേക്കാൾ നല്ലത് മുടക്ക ചിട്ടിയില്‍ ചേരുന്നതാണ്. നിശ്ചിത തുക അടച്ച് ബാക്കി വായ്പയാക്കി മാറ്റുന്നവർക്ക് വായ്പ ഇഎംഐ അടച്ചു തീര്‍ക്കുന്നതിനെക്കാള്‍ ലാഭം മുടക്ക ചിട്ടിയില്‍ ചേര്‍ന്ന് ചിട്ടി പിടിക്കുന്നതാണ്. ആകെ മാസത്തിന്റെ 60 ശതമാനം വരെ മുടക്കചിട്ടിയില് ചേരാം. 100 മാസത്തിന്റെ ചിട്ടിയില്‍ 60 മാസം വരെ മുടക്കചിട്ടിയില് ചേരാം. മുടക്കചിട്ടിയുണ്ടോ എന്നറിയാന്‍ കെഎസ്എഫ്ഇ ബ്രാഞ്ചുകളില്‍ ചെന്ന് തിരക്കണം.
മുടക്ക ചിട്ടിയും സാധാരണ ചിട്ടിയും
മുടക്ക ചിട്ടിയില്‍ ചേരുന്നതും ചിട്ടിയിൽ തുടക്കം മുതൽ ഭാഗമാകുന്നതും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോയെന്ന് പരിസോധിക്കാം കയ്യില്‍ 2 ലക്ഷം രൂപയുമായി 4 ലക്ഷത്തിന്റെ കാര്‍ വാങ്ങാന്‍ ഇറങ്ങുന്നൊരാള് 2 ലക്ഷം രൂപ വായ്പ എടുക്കുന്നതാണ് സാധാരണ രീതി.
എന്നാല്‍ കെഎസ്എഫ്ഇ ബ്രാഞ്ചില്‍ ചെന്ന് മുടക്ക ചിട്ടിയില്‍ ചേര്‍ന്നാലുള്ള നേട്ടം എന്താണെന്ന് നോക്കാം. 50 മാസ കാലാവധിയുള്ള 10,000 രൂപ മാസ അടവുള്ള 5 ലക്ഷം രൂപയുടെ ചിട്ടി ഉദാഹരണമായി എടുക്കാം.
25 മാസത്തില്‍ അടവ് കുടിശ്ശിക വരുത്തിയ ചിട്ടിയില്‍ 26ാം മാസത്തില്‍ ചേരുമ്പോള്‍ 2,03,950 രൂപയാണ് അടയ്ക്കേണ്ടി വരിക. 48,550 രൂപയാണ് ഇത്രയും കാലത്തിനിടെ ലഭിച്ച ലാഭ വിഹിതം. തൊട്ടടുത്ത മാസം 4,46,900 രൂപയ്ക്ക് ചിട്ടി പിടിച്ചാല്‍ ചാര്‍ജും കിഴിച്ച് 4,43,900 രൂപ കിട്ടും. 25 മാസം കൊണ്ട് 2,39,248 രൂപ അടച്ചു തീര്‍ത്താല്‍ മതി.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications
