സാധരണ ഗതിയിൽ ചിട്ടികളിൽ ഒരു മാസത്തിൽ ഒരാൾക്കാണ് ചിട്ടി പണം ലഭിക്കുന്നത്. റെഗുലർ തിട്ടി എന്ന പേരിലാണ് ഈ ചിട്ടി അറിയപ്പെടുന്നത്. പണത്തിന് ആവശ്യക്കാർ കൂടുതലുള്ളതിനാൽ മാസത്തിൽ നാല് പേർക്ക് ചിട്ടി തുക ലഭിക്കുന്ന മൾട്ടി ഡിവിഷൻ ചിട്ടിയും
കെഎസ്എഫ്ഇ ശാഖകളിൽ ഇപ്പോൾ സാധാരണയാണ്.
ഇതിനുമപ്പുറം മാസത്തിൽ 8 പേർക്ക് ചിട്ടി തുക ലഭിക്കുന്ന ഡബിൾ മൾട്ടി ഡിവിഷൻ ചിട്ടിയും കെഎസ്എഫ്ഇ അവതരിപ്പിച്ചിട്ടുണ്ട്. മൂന്ന് തരം ചിട്ടികളുടെ പ്രത്യേകതകളും 8 പേർക്ക് ചിട്ടിതുക ലഭിക്കുന്ന ഡബിൾ മൾട്ടി ഡിവിഷൻ ചിട്ടിയുടെ വിശദാംശങ്ങളും എവിടെ ലഭിക്കുമെന്നതും പരിശോധിക്കാം.
റെഗുലർ ചിട്ടി
റെഗുലർ ചിട്ടിയിൽ ഒരു മാസത്തിൽ ഒരാള്‍ക്കാണ് ലേലത്തില്‍ പങ്കെടുക്കാന്‍ സാധിക്കുക. ഇതിനാൽ ചിട്ടി അംഗങ്ങളും ചിട്ടിയുടെ കാലാവധിയും തുല്യമായിരിക്കും. 60 മാസ ചിട്ടിയാണെങ്കിൽ 60 പേരാണ് റെഗുലർ ചിട്ടിയിൽ ഉണ്ടാവുക. 30 മാസം മുതല്‍ 120 മാസം വരെയുള്ള റെഗുലർ ചിട്ടികള്‍ കെഎസ്എഫ്ഇയിൽ ലഭ്യമാണ്. മാസത്തില്‍ പരമാവധി 30 ശതമാനം വരെ കിഴിവിലാണ് റെഗുലർ ചിട്ടികൾ ലേലത്തിൽ വിളിക്കാൻ സാധിക്കുക.
മൾട്ടി ഡിവിഷൻ ചിട്ടി
നാല് ഡിവിഷനുകളാണ് മള്‍ട്ടി ഡിവിഷന്‍ ചിട്ടിയില്‍ ഉണ്ടാവുക. കാലാവധിയുടെ നാലിരട്ടി അംഗങ്ങൾ ചിട്ടിയിലുണ്ടാകും. മാസത്തിൽ 4 പേർക്കാണ് ചിട്ടി ലഭിക്കുക. ഒരാള്‍ക്ക് 5 ശതമാനം ഫോർമാൻസ് കമ്മീഷൻ കഴിച്ചുള്ള തുക ലഭിക്കും. മറ്റ് 3 പേര്‍ക്ക് ലേലത്തിലൂടെയും ചിട്ടി സ്വന്തമാക്കാൻ അവസരം ലഭിക്കും.
120 മാസ മൾട്ടി ഡിവിഷൻ ചിട്ടിയിൽ പരമാവധി 40 ശതമാനം വരെ കിഴിവിലാണ് ചിട്ടി ലേലം വിളിച്ചെക്കാൻ സാധിക്കുക. 100 മാസ ചിട്ടിയിൽ 35 ശതമാനം കിഴിവിലും ചിട്ടി വിളിക്കാനാകും.
ഡബിൾ മൾട്ടി ഡിവിഷൻ ചിട്ടി
ഡബിള്‍ മള്‍ട്ടി ഡിവിഷൻ ചിട്ടിയിൽ 6 പേര്‍ക്ക് ലേലത്തിലും രണ്ട് പേർക്ക് നറുക്കിലൂടെയും ചിട്ടി തുക ലഭിക്കുന്നു. രണ്ട് മൾട്ടി ഡിവിഷൻ ചിട്ടികളുടെ പ്രവർത്തനമാണ് ഡബിള്‍ മള്‍ട്ടി ഡിവിഷൻ ചിട്ടിയിൽ ലഭിക്കുന്നത്. ചിട്ടിയിൽ ചേരുന്നവരിൽ ഫോർമാൻസ് കമ്മീഷൻ കിഴിച്ചുള്ള മുഴുവൻ തുകയും ലഭിക്കുമെന്നതാണ് ഇവിടുത്തെ പ്രധാന ആകർഷണീയത. ഇത്തരത്തിലുള്ള ഒരു ഡബിൾ മൾട്ടി ഡിവിഷൻ ചിട്ടി പരിചയപ്പെടാം.
12 ലക്ഷത്തിന്റെ ചിട്ടി
20,000 രൂപ വരെ മാസ അടവും 60 മാസ കാലാവധിയുമുള്ള 12 ലക്ഷം രൂപയുടെ ഡബിൾ മൾട്ടി ഡിവിഷൻ ചിട്ടിയിൽ 2 നറുക്കും 6 ലേലവും ഉൾപ്പെടെ ചിട്ടി ലഭിക്കാൻ 8 അവസരങ്ങൾ ലഭിക്കും. ചിട്ടി പരമാവധി ലേല കിഴിവിൽ പോകുന്ന മാസങ്ങളിൽ മാസ അടവ് 15,500 രൂപയാണ്. രണ്ടാം മാസം മുതൽ 15,500 അടച്ചാൽ മതിയാകും.
എല്ലാ മാസവും 2 പേർക്ക് ഫോർമാൻസ് കമ്മീഷൻ കുറച്ചുള്ള 11,40,000 രൂപ നറുക്കെടുപ്പിലൂടെ ലഭിക്കും. ഇതോടൊപ്പം 6 പേർക്ക് ലേലത്തിൽ ഓരോ മാസവും പങ്കെടുത്തു ചിട്ടി പിടിക്കാൻ അവസരം ലഭിക്കും. 35 ശതമാനം താഴ്ത്തി വിളിക്കുമ്പോൾ 7.80 ലക്ഷം രൂപയാണ് ചിറ്റാളന് ലഭിക്കുന്നത്. ഈ തുകയിൽ നിന്ന് ഫോർമാൻ കമ്മീഷന്റെ 18 ശതമാനം ജിഎസ്ടിയും ഈടാക്കും. തിരുവനന്തപുരം പേരൂർക്കട ബ്രാഞ്ചിൽ ഉടൻ ആരംഭിക്കുന്ന ചിട്ടിയാണിത്.
ഭദ്രത സ്മാർട്ട് ചിട്ടിയുടെ നേട്ടങ്ങളും
ഇപ്പോൾ ചിട്ടിയിൽ ചേരുന്നവർക്ക് കെഎസ്എഫ്ഇ സ്മാർട്ട് ഭദ്രത ചിട്ടിയുടെ ഭാഗമായുള്ള സമ്മാനങ്ങളും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ബമ്പർ സമ്മാനമായി 1 കോടി രൂപ വിലയുള്ള ഫ്ലാറ്റ് നേടാൻ അവസരമുണ്ട്. ഇലക്ട്രിക് കാർ, ഇലക്ട്രിക് സ്കൂട്ടർ എന്നിവയും സമ്മാനമായി ലഭിക്കും. ഇതോടൊപ്പം ചിട്ടിയുടെ ആദ്യ ലേലത്തിന് ശേഷം ചിട്ടി തുകയുടെ 50 ശതമാനം വായ്പയായി നേടാനുമുള്ള അവസരമുണ്ട്. 2023 ജനുവരി 31നുള്ളിൽ ചിട്ടിയിൽ ചേരുന്നവർക്കാണ് അവസരം.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ



Click it and Unblock the Notifications
