ലോട്ടറിയിൽ ഭാഗ്യ പരീക്ഷണം നടത്തുന്നവർ സംസ്ഥാനത്ത് ഒരുപാട് പേരുണ്ട്. ചെറുതും വലുതുമായ സമ്മാനങ്ങൾ ഭാഗ്യകുറിയിൽ നിന്ന് ലഭിച്ചവരുണ്ടാകും. ലോട്ടറി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമാണ്. ലോട്ടറി സ്റ്റാളിൽ നിന്ന് വില നൽകി വാങ്ങുന്ന ലോട്ടറി അടിച്ചാൽ എന്ത് ചെയ്യും. 100, 500 രൂപയൊക്കെ സമ്മാനം ലഭിച്ചവരാണെങ്കിൽ ലോട്ടറിയെടുത്ത കടയിൽ നിന്ന് തന്നെ പണമാക്കി ലോട്ടറി വാങ്ങിയാകും ശീലം.
അൽപം വലിയ തുക ലോട്ടറിയടിച്ചാൽ പിന്നെ ആശങ്കയായി. എങ്ങനെ സമ്മാനം വാങ്ങണം, എവിടെ പോകണം എന്നീ കാര്യങ്ങൾ പലർക്കും അറിയാത്ത കാര്യമാണ്. ഇതിനോടൊപ്പം എത്ര ശതമാനം നികുതി അടയ്ക്കണം, വർഷത്തിൽ നികുതി അടയ്ക്കേണ്ടതുണ്ടോ എന്നിങ്ങനെയുള്ള ചിന്തകളുണ്ട്. ലോട്ടറി അടിച്ചാൽ എത്ര തുക നികുതി നൽകണം എന്ന കാര്യം നോക്കാം.
ലോട്ടറി നികുതി
1961 ലെ ആദായ നികുതി നിയമം സെക്ഷന്‍ 194ബി പ്രകാരം ലോട്ടറിയിൽ നിന്നുള്ള സമ്മാനങ്ങൾക്ക് നികുതി ഈടാക്കിയ ശേഷം മാത്രമെ പണം വിതരണം ചെയ്യാൻ സാധിക്കുകയുള്ളൂ. 10,000 രൂപയ്ക്ക് മുകളിൽ സമ്മാനം വാങ്ങുമ്പോള്‍ ലോട്ടറി വകുപ്പ് 30 ശതമാനം സ്രോതസിൽ നിന്നുള്ള നികുതി (ടിഡിഎസ്) ഈടാക്കി മാത്രമെ പണം അനുവദിക്കുകയുള്ളൂ.
സമ്മാനര്‍ഹരുടെ വരുമാനം നികുതി പരിധിയില്‍ വരില്ലെങ്കിലും ടിഡിഎസ് ഈടാക്കും. ലോട്ടറി സമ്മാനതുകയിൽ നിന്ന് നികുതി കിഴിച്ചാണ് സമ്മാനർഹന് ലഭിക്കുക. കയ്യിൽ നിന്ന് പണമെടുത്ത് നികുതി അടയ്ക്കേണ്ടതില്ല.
ലോട്ടറിക്ക് മാത്രമല്ല ഈ നികുതി ബാധകമാകുന്നത്. ക്രോസ്വേഡ് പസില്‍, കാര്‍ഡ് ഗെയിം, മറ്റ് ഗെയിമുകള്‍ എന്നിവയില്‍ നിന്നുള്ള സമ്മാനങ്ങൾക്കും ഇതേ നികുതി ബാധകമാണ്. ടെലിവിഷനുകളിലെ പരിപാടികളിൽ നിന്ന് ലഭിക്കുന്ന സമ്മാനത്തിനും ഇതേരീതിയിൽ നികുതി ഈടാക്കും.
സമ്മാനം 10,000 രൂപ കടന്നാല്‍ സമ്മാനം നൽകുന്നവരാണ് 30 ശതമാനം ടിഡിഎസ് ഈടാക്കേണ്ടത്. സമ്മാനം പണമല്ലാതെ ലഭിച്ചാൽ സമ്മാനത്തിന്റെ മൂല്യം കണക്കാക്കി നികുതി അടയ്ക്കേണ്ടി വരും. ഇത്തരത്തില്‍ ഈടാക്കുന്ന തുക ആദായ നികുതി വകുപ്പിലേക്ക് അടയ്ക്കും.
സർചാർജ്
സമ്മാനത്തുക 10,000 രൂപ കടന്നാൽ 30 ശതമാനം നികുതിയാണ് ലോട്ടറി വകുപ്പ് സമ്മാനർഹരിൽ നിന്ന് ഈടാക്കുന്നത്. എന്നാൽ സമ്മാനത്തുക 50 ലക്ഷത്തില്‍ മുകളിൽ ലഭിച്ച പാന്‍കാര്‍ഡ് ഉടമകളായ സമ്മാനാര്‍ഹര്‍ സര്‍ചാര്‍ജും സെസും നല്‍കേണ്ടതുണ്ട്. ഇത് ആദായ നികുതി വകുപ്പിനാണ് നൽകേണ്ടത്.
ഭാഗ്യകുറി മാത്രമല്ല, 50 ലക്ഷത്തില്‍ കൂടുതൽ തുക സമ്മാനമായി ലഭിക്കുമ്പോൾ ഏതൊരാളും സർചാർജും സെസും അടയ്ക്കേണ്ടതാണെന്ന് ആദായ നികുതി ചട്ടങ്ങളിലുണ്ട്. നികുതി സ്ലാബ് അനുസരിച്ച് സെസ്സ ഈടാക്കും. സമ്മാനര്‍ഹരുടെ വരുമാനം 20 ശതമാനം സ്ലാബ് റേറ്റില്‍ വരികയാണെങ്കില്‍ 1.2 ശതമാനം സെസ്സ് നല്‍കേണ്ടി വരും.
നികുതിയില്ലാതെ എങ്ങനെ സമ്മാനത്തുക വാങ്ങാം
5,000 രൂപയുടെ സമ്മാനം അടിച്ചവരാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറി സ്റ്റാളുകളിൽ നിന്നും ടിക്കറ്റ് നൽകി പണം മാറ്റാവുന്നതാണ്. 5,000 രൂപയ്ക്ക് മുകളിൽ 1 ലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകൾ ജില്ലാ ലോട്ടറി ഓഫീസുകളിൽ നിന്ന് മാറിയെടുക്കാം. 1 ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നാണ് മാറിയെടുക്കേണ്ടത്.
സമ്മാനാർഹമായ ടിക്കറ്റുകൾ ദേശസാൽകൃത ബാങ്കുകളിലോ ഷെഡ്യൂൾഡ് ബാങ്കിലോ, സംസ്ഥാന, ജില്ലാ സഹകരണ ബാങ്കുകളിലോ സമർപ്പിക്കാവുന്നതാണ്. സമ്മാന തുക ലഭിക്കുന്നതിനായി നറുക്കെടുപ്പ് ദിവസം മുതൽ 30 ദിവസത്തിനുള്ളിൽ ഒറിജിനൽ ടിക്കറ്റ് ബന്ധപ്പെട്ട് രേഖകൾ സഹിതം ഹാജരാക്കണം. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കുവാൻ സാധിച്ചില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം ലോട്ടറി വകുപ്പിൽ സമർപ്പിക്കേണ്ടി വരും.
ഭാഗ്യകുറി വകുപ്പിന്റെ ക്ലാസ്
ഭാഗ്യക്കുറി സമ്മാനാർഹർക്ക് ക്ലാസുകൾ സംഘടിപ്പിക്കാൻ ലോട്ടറി വകുപ്പ് ഒരുങ്ങുകയാണ്. നികുതിയെ സംബന്ധിച്ചും പരിശീലന പരിപാടിയിൽ അവബോധമുണ്ടാക്കും. ധന മാനേജ്മെന്റിന് കൂടി സഹായകമാവുന്ന പരിശീലന ക്ലാസ് ഓണം ബമ്പർ നറുക്കെടുപ്പിന് ശേഷം നടത്തും.
ചിത്രം കടപ്പാട്- DIRECTORATE OF STATE LOTTERIES
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
