സമ്പാദ്യവും നിക്ഷേപവും ചേർന്ന സാമ്പത്തിക മാർഗമാണ് ചിട്ടികൾ. പണത്തിന് ആവശ്യം വരുന്ന സമയത്ത് വിളിച്ചെടുത്ത് വായ്പയായി ഉപയോഗിക്കാമെന്ന സൗകര്യം നൽകുന്നതിനൊപ്പം മാസ അടവ് നടത്തി കാലാവധിക്ക് ശേഷം തുക പിൻവലിച്ച് ലാഭം നേടാമെന്നതിനാൽ നിക്ഷേപമായും കണക്കാക്കാം. വായ്പ രീതി ഉപയോഗിക്കുന്നവർക്ക് പലിശ അടയ്ക്കാതെ ആവശ്യത്തിന് പണം ഉപയോഗിക്കാൻ സാധിക്കുന്നു എന്ന ഗുണം കൂടിയുണ്ട്.
ചിട്ടികളിൽ റെഗുലർ ചിട്ടി, നറുക്ക് ലേല ചിട്ടി (മൾട്ടി ഡിവിഷൻ ചിട്ടി) എന്നിങ്ങനെ രണ്ട് തരം ചിട്ടികളാണ് സാധാരണയായി കെഎസ്എഫ്ഇ നടത്തുന്നത്. ദീർഘകാല നറുക്ക് ലേല ചിട്ടികൾ ചിട്ടി ചേരുന്നവരുടെ ഇഷ്ട ചോയ്സാണ്. മാസത്തിൽ ഓരോരുത്തർക്ക് മുഴുവൻ ചിട്ടി തുകയും ലഭിക്കുമെന്ന ഗുണം നറുക്ക് ലേല ചിട്ടിക്കുണ്ട്. ഇതോടൊപ്പം 3 പേർക്ക് ലേലത്തിലൂടെയും വിളിച്ചെടുക്കാം. ഇത്തരത്തിലുള്ള 2 നറുക്കു ലേല ചിട്ടികൾ പരിചയപ്പെടാം.
നറുക്ക് ലേല ചിട്ടി
മൾട്ടി ഡിവിഷൻ ചിട്ടികളുടെ മറ്റൊരു പേരാണ് നറുക്ക് ലേല ചിട്ടി. നാല് ഡിവിഷനുകളാണ് നറുക്ക് ലേല ചിട്ടികളിലുണ്ടാവുക. ഓരോ ഡിവിഷനിലെ അംഗങ്ങൾക്കും മറ്റു ഡിവിഷനുകളിൽ നടക്കുന്ന ലേലത്തിൽ പങ്കെടുക്കാം. ഇങ്ങനെ ഒരു ചിട്ടിയിൽ 4 അവസരം ഓരോരുത്തർക്കും ലഭിക്കും. ഇതിൽ 1 നറുക്കും 3 ലേലവുമാണുണ്ടാവുക.
കൃത്യമായി മാസ തവണ അട്ട അംഗങ്ങളെ ഉൾപ്പെടുത്തി നറുക്കെടുക്കും. നറുക്ക് ലഭിക്കുന്ന അംഗത്തിന് കെഎസ്എഫ്ഇയുടെ 5 ശതമാനം ഫോർമാൻസ് കമ്മീഷൻ കിഴിച്ചുള്ള തുക നൽകും.
നറുക്ക് ലേല ചിട്ടിയിൽ ലേലം വിളിക്കുന്നതിനുള്ള പരമാവധി കിഴിവ് കാലാവധിയെ അടിസ്ഥാാനമാക്കിയാണ്. 100 മാസത്തിൽ കൂടുതൽ കാലാവധിയുള്ള നറുക്ക് ലേല ചിട്ടി 40 ശതമാനം വരെ കുറച്ച് ലേലം വിളിച്ചെടുക്കാവുന്നതാണ്. 60 മാസം മുതൽ 100 മാസം വരെ ദൈർഘ്യമുള്ള നറുക്ക് ലേല ചിട്ടികളിൽ 35 ശതാനവും 60 മാസത്തിൽ താഴെയുളള നറുക്ക് ലേല ചിട്ടികളിൽ 30 ശതമാനം വരെയുമാണ് ലേല കിഴിവ്.
8.50 ലക്ഷം കിട്ടുന്ന ചിട്ടി
15,000 രൂപ മാസ അടവള്ള 60 മാസ കാലാവധിയുള്ള 9 ലക്ഷത്തിന്റെ നറുക്ക് ലേല ചിട്ടിയിൽ നിന്ന് ലേലത്തിലൂടെ 8.50 ലക്ഷം നേടാം. മാസത്തിൽ പരമാവധി 15,000 രൂപയും 35 ശതമാനം കിഴിവിൽ പോകുന്ന മാസങ്ങളിൽ 11,625 രൂപയുമാണ് അടയ്ക്കേണ്ടത്. സാധാരണ ഗതിയിൽ ഈ നറുക്ക് ലേല ചിട്ടിയിൽ 15-17 മാസം വരെ 35 ശതമാനത്തിൽ കുറഞ്ഞു പോകാൻ സാധ്യതയുണ്ട്.
മാസത്തിൽ നറുക്ക് ലഭിക്കുന്നൊരാൾക്ക് ഫോർമാൻസ് കമ്മീഷൻ കിഴിച്ച് 8.55 രൂപയാണ് ലഭിക്കുക. 35 ശതമാനം കിഴിവിൽ ചിട്ടി ലഭിക്കുന്നൊരാൾക്ക് 5.85 ലക്ഷം രൂപ ലഭിക്കും. ഒന്നിൽ കൂടുതല്‍ പേർ 35 ശതമാനത്തിന് വിളിക്കാനുണ്ടെങ്കിൽ നറുക്കിലൂടെ 3 പേർക്ക് ചിട്ടി നൽകും.
7.60 ലക്ഷം നേടാവുന്ന ചിട്ടി
100 മാസ കാലാവധിയുള്ള 8 ലക്ഷത്തിന്റെ ചിട്ടിയിൽ മാസത്തിൽ 8,000 രൂപ മുതൽ 6,200 രൂപ വരെ മാസത്തിൽ അടയ്ക്കണം. 35-40 മാസ പരമാവധി ലേല കിഴവിൽ താഴ്ന്ന് പോകാന്‍ സാധ്യതയുള്ളതാണ് 100 മാസത്തിന്റെ നറുക്ക് ലേല ചിട്ടികൾ. ഇതിനാൽ തന്നെ നല്ല ലേല കിഴിവ് കിട്ടും. മാസത്തിൽ ലഭിക്കുന്ന പരമാവധി ലേല കിഴിവ് 1,800 രൂപയാണ്.
ചിട്ടി നറുക്ക് ലഭിക്കുന്നൊരാൾക്ക് 7.60,000 രൂപ സ്വന്തമാക്കാം. ബാക്കി 3 പേര്‍ക്ക് വിളിച്ചെടുക്കാം. 35 ശതമാനം ലേല കിഴിവിൽ ചിട്ടി വിളിക്കുന്നൊരാൾക്ക് 5.20 ലക്ഷ രൂപ ലഭിക്കും.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ



Click it and Unblock the Notifications
