ജോലി വിട്ട ഉടനെ പിഎഫ് തുക പിന്‍വലിക്കേണ്ടതുണ്ടോ? തുടർന്നും പലിശ ലഭിക്കുമോ; അറിയേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോലിയിൽ നിന്ന് പിരിച്ചു വിടലിന്റെ വാർത്തകളാണ് ഇന്ന് ലോകം മുഴുവൻ കേട്ടുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. പെട്ടന്നുള്ള ജോലി നഷ്ടത്തിൽ ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയാണ് പലരെയും അലട്ടുന്നത്. എന്നാൽ പലരും ശ്രദ്ധിക്കാത്തൊരു നിക്ഷേപം ജോലിക്കൊപ്പം വളരുന്നുണ്ട്.

മാസത്തിൽ ശമ്പളത്തിൽ നിന്നൊരു വിഹിതം ഇപിഎഫിലേക്ക് പോകുന്നതിനാൽ തന്നെ നല്ലൊരു സമ്പാദ്യം ഇതുവഴി ഉണ്ടാകുന്നുണ്ട്. ജോലി നഷ്ടപ്പെടുന്ന സമയത്ത് പിഎഫ് പിൻവലിക്കാൻ സാധിക്കുമോ? പിഎഫിനെ പറ്റിയോ ഇതിന്റെ നിയമങ്ങളെ പറ്റിയോ പലർക്കും ധാരണയില്ലെന്നതാണ് വസ്തുത. പിഎഫ് തുക പിൻവലിക്കുന്നതിന്റെയും ക്ലെയിം ഫോമുകളെ പറ്റിയും അറിയാം.

ജോലി വിട്ട ഉടനെ പിഎഫ് തുക പിന്‍വലിക്കേണ്ടതുണ്ടോ? തുടർന്നും പലിശ ലഭിക്കുമോ; അറിയേണ്ടതെല്ലാം

എന്താണ് ഇപിഎഫ്

തൊഴിലാളികള്‍ക്ക് വിരമിക്കല്‍ ജീവിതം സുഖകരമാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച പദ്ധതിയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അഥവാ ഇപിഎഫ്. അടിസ്ഥാന ശമ്പളവും ക്ഷാമ ബത്തയും ചേര്‍ത്ത തുകയുടെ 12 ശതമാനാണ് തൊഴിലാളി ഇപിഎഫിലേക്ക് മാറ്റേണ്ടത്. ഇതിന് തുല്യമായ തുക തൊഴിലുടമയും ഇപിഎഫിലേക്ക് അടക്കണം. തൊഴിലുടമയുടെ വിഹിതത്തില്‍ നിന്ന് 8.33 ശതമാനം ഇംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമിലേക്ക് പോകും. ബാക്കി തുകയാണ് ഇപിഎഫ് അക്കൗണ്ടിലേക്ക് മാറ്റുക.

നിലവില്‍ 8.1 ശതമാനമാണ് പലിശ നിരക്ക്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനാണ് പദ്ധതി നിയന്ത്രിക്കുന്നത്. തൊഴിലാളികളുടെ നിക്ഷേപം സര്‍ക്കാര്‍ സെക്യൂരിറ്റികളിലും ഇക്വിറ്റിയിലും നിക്ഷേപിച്ചാണ് പലിശ നല്‍കുന്നത്. നിക്ഷേപത്തിന്റെ 85 ശതമാനവും സര്‍ക്കാര്‍ സെക്യൂരിറ്റികളിലും ബാക്കി വരുന്ന 15 ശതമാനം ഇക്വിറ്റിയിലുമാണ് നിക്ഷേപിക്കുന്നത്. 

Also Read: ക്രെ‍ഡിറ്റ് കാർഡ് മോഹം ഉള്ളിലുണ്ടോ? ഉപയോ​ഗിക്കും മുൻപ് നിരക്കുകളും പിഴകളും അറിയാംAlso Read: ക്രെ‍ഡിറ്റ് കാർഡ് മോഹം ഉള്ളിലുണ്ടോ? ഉപയോ​ഗിക്കും മുൻപ് നിരക്കുകളും പിഴകളും അറിയാം

എപ്പോൾ പണം പിൻവലിക്കണം

ജോലി ഉപേക്ഷിച്ചെന്ന് കരുതി ഉടന്‍ തന്നെ ഇപിഎഫില്‍ നിന്ന് പണം പിന്‍വലിക്കേണ്ടതില്ല. ഇപിഎഫ് നിയമപ്രകാരം ജോലി ഉപേക്ഷിച്ച് കഴിഞ്ഞാലും ഇപിഎഫ് അക്കൗണ്ടിലുള്ള തുകയ്ക്ക് അടുത്ത 3 വര്‍ഷത്തേക്ക് പലിശ ലഭിക്കും. മറ്റൊരിടത്ത് ജോലിയില്‍ പ്രവേശിച്ചില്ലെങ്കിലും പലിശ ലഭിക്കും. ജോലി നഷ്ടപ്പെട്ടലും ഉപേക്ഷിച്ചാലും ഇപിഎഫ് അക്കൗണ്ടിലെ പണം പിന്‍വലിക്കുന്നതിന് പകരം പുതിയ ജോലി ലഭിക്കുന്നതിന് കാത്തിരിക്കുന്നതാണ് നല്ലതെന്നാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ വെബ്‌സൈറ്റ് പറയുന്നത്.

ഇത്തരത്തിൽ കാത്തിരിക്കുന്നവർക്ക് പുതിയ പിഫ് അക്കൗണ്ടിലേക്ക് പണം മാറ്റാന്‍ സാധിക്കും. 3 വര്‍ഷത്തിന് ശേഷവും പുതിയ ജോലി ലഭിക്കാത്ത സാഹചര്യത്തില്‍ 36 മാസ കാലാവധിക്കുള്ളില്‍ പണം പിന്‍വലിക്കാനായി അപേക്ഷ നല്‍കാം. ജോലിയില്‍ നിന്ന് വിടുതല്‍ വാങ്ങി 36 മാസത്തിന് ശേഷം ഇപിഎഫ് അക്കൗണ്ടിലെ പണത്തിന് പലിശ ലഭിക്കില്ല. ഇതോടൊപ്പം അക്കൗണ്ട് പ്രവര്‍ത്തന രഹിതമാവുകയും ചെയ്യും.

Also Read: ഇനി മുടങ്ങാതെ പെൻഷൻ; 5,000 രൂപ മാസ പെൻഷൻ നേടാൻ ഈ കേന്ദ്ര സർക്കാർ പദ്ധതി; എങ്ങനെ ചേരാംAlso Read: ഇനി മുടങ്ങാതെ പെൻഷൻ; 5,000 രൂപ മാസ പെൻഷൻ നേടാൻ ഈ കേന്ദ്ര സർക്കാർ പദ്ധതി; എങ്ങനെ ചേരാം

പിൻവലിക്കുന്നത് എങ്ങനെ

പണം പിൻവലിക്കേണ്ടവരാണെങ്കിൽ ഓരോ പ്രായക്കാർക്കുമുള്ള വ്യത്യസ്ത നിബന്ധനകൾ എന്തെല്ലാമെന്ന് നോക്കാം. 50 വയസിന് താഴെ പ്രായമുള്ളവർ 10 വർഷ സേവനം പൂർത്തിയാക്കിയതാണെങ്കിൽ പിഎഫിന്റെയും സ്‌കീം സർട്ടിഫിക്കറ്റിന്റെയും അന്തിമ സെറ്റിൽമെന്റിനായി അപേക്ഷിക്കാവുന്നതാണ്.

10 വർഷത്തെ സേവനകാലം ഇല്ലാത്തവർക്ക് കോമ്പോസിറ്റ് ക്ലെയിം വഴി പെൻഷൻ ഫണ്ടിൽ നിന്നുള്ള പിഎഫ്, പിൻവലിക്കൽ ആനുകൂല്യം/ സ്‌കീം സർട്ടിഫിക്കറ്റ് എന്നിവ നേടാം. 10 വർഷത്തിൽ താഴെ സേവനമുള്ളവർക്ക് അംഗത്വം നിലനിർത്തുക വഴി ഫണ്ടിന് കീഴിൽ ഭാവിയിൽ അം​ഗത്വം ചേർക്കുന്നതിനും പെൻഷൻ ലഭിക്കുന്നതിനുള്ള 10 വർഷത്തെ യോ​ഗ്യത നേടുകയും ചെയ്യാം.

Also Read: ഉറപ്പായ വരുമാനവും മരണാനന്തര ആനുകൂല്യങ്ങളും; അറിയണം എല്‍ഐസി ധന്‍ സഞ്ചയ് പോളിസിയെ കുറിച്ച്Also Read: ഉറപ്പായ വരുമാനവും മരണാനന്തര ആനുകൂല്യങ്ങളും; അറിയണം എല്‍ഐസി ധന്‍ സഞ്ചയ് പോളിസിയെ കുറിച്ച്

50 നും 58 നും ഇടയിൽ പ്രായമുള്ളവരാണെങ്കിൽ 10 വർഷ സേവനമുള്ള വ്യക്തിക്ക് പിഎഫിന്റെ അന്തിമ സെറ്റിൽമെന്റിനായി അപേക്ഷിക്കാം. 58 വയസിന് മുകളിൽ പ്രായമുള്ളവർ 10 വർഷത്തെ സേവനം പൂർത്തിയാക്കിയെങ്കിൽ, കോമ്പോസിറ്റ് ക്ലെയിം ഫോർ (ആധാർ), കോമ്പോസിറ്റ് ക്ലെയിം ഫോം (നോൺ ആധാർ) എന്നിവയിലൂടെ പിഎഫിന്റെ അന്തിമ സെറ്റിൽമെന്റിനായി അപേക്ഷിക്കാം. ഫോം 10 ഡി വഴി പെൻഷനും അപേക്ഷിക്കാവുന്നതാണ്.

Read more about: epf
English summary

Did You Know Provident Fund Balance Withdrawal Details After Leaving Job; Know In Details

Did You Know Provident Fund Balance Withdrawal Details After Leaving Job; Know In Details, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X