എക്കാലത്തും നിക്ഷേപകരുടെ ചിന്ത കൂടുതൽ സുരക്ഷിതത്വത്തോടെ പരമാവധി ആദായം എന്നതാണ്. ഇതിനായുള്ള നിക്ഷേപങ്ങൾ തിരഞ്ഞു നടക്കുന്ന തിരക്കിലായിരിക്കും നിക്ഷേപകർ. സുരക്ഷിതത്വത്തിന് കൂടുതൽ പരിഗണന നൽകുന്ന പരമ്പരാഗത നിക്ഷേപകർ ബാങ്കുകളിൽ അക്കൗണ്ടെടുത്താണ് നിക്ഷേപിക്കുന്നത്. ഇതിനേക്കാൾ സുരക്ഷിതമായി റിസർവ് ബാങ്കിൽ ഒരു അക്കൗണ്ട് എടുക്കുന്നതിനെ പറ്റിയാണ് ഇവിടെ വിശദമാക്കുന്നത്. അക്കൗണ്ടും ഈ അക്കൗണ്ട് ഉപയോഗിച്ച് ഏതൊക്ക നിക്ഷേപങ്ങൾ നടത്താൻ സാധിക്കുമെന്നും നോക്കാം.
ആർബിഐ റിട്ടെയിൽ ഡയറക്ട് ഗിൽട്ട് അക്കൗണ്ട്
2021 നവംബറിലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിട്ടെയില്‍ ഡയറക്ട് സ്കീം ആരഭിച്ചത്. പൊതുജനങ്ങള്‍ക്ക് ഇതുവഴി റീട്ടെയില്‍ ഡയറക്ട് ഗില്‍ട്ട് (RGD) അക്കൗണ്ട് എടുക്കാം. സര്‍ക്കാറുകള്‍ക്ക് വേണ്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ബോണ്ടിലും മറ്റ് സെക്യൂരിറ്റികളിലും നിക്ഷേപിക്കുക എന്നതാണ് റീട്ടെയില്‍ ഡയറക്ട് ഗില്‍ട്ട് അക്കൗണ്ട് വഴിയുള്ള സൗകര്യം. നിക്ഷേപകര്‍ക്ക് വ്യക്തിഗതമായോ കൂട്ടമായോ റീട്ടെയില്‍ ഡയറക്ട് ഗില്‍ട്ട് അക്കൗണ്ട് ആരംഭിക്കാം.
എങ്ങനെ അക്കൗണ്ടെടുക്കാം
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ റീട്ടെയില്‍ ഡയറക്ട് ഗില്‍ട്ട് അക്കൗണ്ട് ആരംഭിക്കാന്‍ പ്രധാനമായും വേണ്ട രേഖകള്‍ പരിശോധിക്കാം. വ്യക്തിഗത പാന്‍ കാര്‍ഡ്, അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ്സി കോഡ് അടക്കമുള്ള ബാങ്ക് വിവരങ്ങള്‍, ഉപയോഗത്തിലുള്ള ഇ-മെയില്‍, മൊബൈല്‍ നമ്പര്‍, കെവൈസി നടപടികള്‍ക്കായി ആധാര്‍/ ഡ്രൈവിംഗ് ലൈസന്‍സ്, പാസ്പോര്‍ട്ട് എന്നിവയും ആവശ്യമാണ്. rbiretaildirect.org.in വഴിയാണ് ആര്‍ബിഐ റീട്ടെയില്‍ ഡയറക്ട് ഗില്‍ട്ട് അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കുക.
വെബ്സൈറ്റിലുള്ള Open RBI Retail Direct Account എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത ശേഷം അക്കൗണ്ട് ടൈപ്പ്, പേര്, പാന്‍, ജനന തീയതി വിവരങ്ങള്‍ നല്‍കണം. ഇ-മെയില്‍ അഡ്രസും മൊബൈല്‍ നമ്പറും വെരിഫൈ ചെയ്യണം. നല്കിയ വിവരങ്ങള്‍ പരിശോധിച്ച് സ്ബിമിറ്റ് ചെയ്യണം. അടുത്തത് കെവൈസി നടപടികൾ പൂർത്തിയാക്കുകയാണ് വേണ്ടത്.
അടുത്തത് സേവിംഗ്സ് അക്കൗണ്ട് ഗിൽട്ട് അക്കൗണ്ടുമായി ബന്ധിപ്പിക്കലാണ്. ഇതിനായി ബാങ്ക് തിരഞ്ഞെടത്ത് ബ്ലാങ്ക് ചെക്ക് അപ്ലോഡ് ചെയ്യുകയോ ചെക്കിന്റെ വിവരങ്ങള്‍ പൂരിപ്പിക്കുകയോ ചെയ്യണം. സഹായത്തിനായി 1800 267 7955 എന്ന ടോള്‍ ഫ്രീ നമ്പറിലോ support@rbiretaildirect.org.in എന്ന ഇ-മെയിലോ ബന്ധപ്പെടാം.
നിക്ഷേപം എങ്ങനെ
റീട്ടെയില്‍ ഡയറക്ട് ഗില്‍ട്ട് അക്കൗണ്ട് ഉപയോഗിച്ച് തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്കു ശേഷം 3.30 വരെയാണ് ഇടപാടുകള്‍ നടത്താനാവുക. റീട്ടെയില്‍ ഡയറക്ട് ഗില്‍ട്ട് അക്കൗണ്ട് ആരംഭിക്കാനോ ഇടപാടിനോ റിസര്‍വ് ബാങ്ക് ഫീസ് ഈടാക്കുന്നില്ല. അക്കൗണ്ട് നോമിനികളായി രണ്ടു പേരെ നിര്‍ദേശിക്കാം. നോമിനി നിർബന്ധമാണ്.
10,000 രൂപയ്ക്കും 2 കോടിക്കും ഇടയിലുള്ള തുകയ്ക്കാണ് റീട്ടെയില്‍ നിക്ഷേപകര്‍ക്ക് നിക്ഷേപം നടത്താന്‍ സാധിക്കുക. സര്‍ക്കാര്‍ ബോണ്ട്, ട്രഷറി ബില്‍, സോവറിന്‍ ഗോള്‍ഡ് ബോണ്ട്, സംസ്ഥാന വികസന വായ്പ എന്നിവയില്‍ നിക്ഷേപിക്കാന്‍ സാധിക്കും. സൗജന്യമായി അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കും. സോവറിൻ ഗോൾഡ് ബോണ്ടിൽ നിക്ഷേപിക്കാൻ കുറഞ്ഞത് 1 ഗ്രാമാണ്.
രണ്ട് തരത്തിൽ നിക്ഷേപം
റീട്ടെയില്‍ ഡയറക്ട് ഗില്‍ട്ട് അക്കൗണ്ട് വഴി 2 തരത്തില്‍ നിക്ഷേപം നടത്താൻ വാങ്ങാന്‍ സാധിക്കും. പ്രൈമറി മാര്‍ക്കറ്റില്‍ നിന്ന് സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ വ്യക്തികള്‍ക്ക് നേരിട്ട് വാങ്ങാം. ലേലത്തില്‍ ആവശ്യമായ സെക്യൂരിറ്റികളുടെ എണ്ണമാണ് നിക്ഷേപകന് നല്‍കേണ്ടത്. ഇതോടൊപ്പം സെക്കന്‍ഡറി മാര്‍ക്കറ്റില്‍ വിപണനം നടത്തുന്ന സെക്യൂരിറ്റികള്‍ വാങ്ങാനും വിൽക്കാനും സാധിക്കും. നേരത്തെ, മ്യൂച്വല്‍ ഫണ്ടുകളിലൂടെയാണ് (GILT FUND) ചെറുകിട നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കാന്‍ അവസരം ഉണ്ടായിരുന്നത്.
നികുതി
രണ്ട് തരത്തിൽ വാങ്ങലും വില്പനയും നടത്തുന്നത് പോലെ രണ്ട് തരത്തിൽ നികുതിയും ഈടാക്കും. സര്‍ക്കാര്‍ ബോണ്ടുകളില്‍ നിന്നുള്ള ലാഭത്തിന് മുകളില്‍ നികുതി ചുമത്തുന്നത്. കാലാവധിക്ക് മുന്‍പ് ബോണ്ടുകള്‍ വില്പന നടത്തുമ്പോഴുള്ള ലാഭത്തിനും ബോണ്ടുകളില്‍ നിന്നുള്ള പലിശയ്ക്കും നികുതി ചുമത്തും.
കാലാവധിക്ക് മുന്‍പ് 1 വര്‍ഷത്തിനുള്ളില്‍ ബോണ്ടുകള്‍ വില്പന നടത്തിയാല്‍ ആദായ നികുതി സ്ലാബിന് അനുസരിച്ചാണ് നികുതി നല്‍കണം. 1 വര്‍ഷത്തിന് ശേഷം വില്പന നടത്തി ലഭിക്കുന്ന ലാഭത്തിന് 10 ശതമാനം നികുതി നൽകണം.
More From GoodReturns

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications