പണ സമാഹരണത്തിനുള്ളൊരു വായ്പ ഉപാധിയായാണ് പൊതുവെ കെഎസ്എഫ്ഇ ചിട്ടികളെ കാണുന്നത്. വായ്പ എടുത്താൽ അടയ്ക്കേണ്ട പലിശ തുക ലാഭിക്കാം എന്നതാണ് ചിട്ടിയുടെ ഗുണമായി കാണുന്നത്. എന്നാൽ ചിട്ടിയെ നിക്ഷേപമായി ഉപയോഗിക്കാവുന്ന രീതിയുമുണ്ട്. ചിട്ടി കാലാവധിയിൽ തുക പിൻവലിക്കുന്നത് ലാഭമൊന്നും നൽകിയില്ലെങ്കിലും ചിട്ടി പിടിച്ച് സ്ഥിര നിക്ഷേപമിടുന്നത് ചിട്ടിയേക്കാൾ കൂടുതൽ തുക നേടാൻ സഹായിക്കാറുണ്ട്.
ദീർഘകാല ചിട്ടികൾ കുറഞ്ഞ ലേല കിഴിവിൽ വിളിച്ചെടുക്കാൻ സാധിച്ചാലോ ചിട്ടി നറുക്കിലൂടെ ലഭിച്ചാലോ സ്ഥിര നിക്ഷേപമിടുന്നത് ലാഭകരമാണ്. ഈ സാഹചര്യത്തിലാണ് സിഎസ്ഡിടി അഥവാ ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇൻ ട്രസ്റ്റ് അക്കൗണ്ടിന്റെ പ്രധാന്യം.
എന്താണ് സിഎസ്ഡിടി
ചിട്ടി സ്ഥിര നിക്ഷേപമിടുമ്പോൾ 2 രീതിയിലാണ് തുക നിക്ഷേപക്കുന്നത്. മേൽ ബാധ്യതയ്ക്ക് തുല്യമായ തുകയും ചിട്ടിയിൽ അടച്ച തുകയും വ്യത്യസ്ത അക്കൗണ്ടിലേക്കാണ് നിക്ഷേപിക്കുന്നത്. 2 അക്കൗണ്ടിനും വ്യത്യസ്ത പലിശയാണ് ലഭിക്കുക. ഇതിൽ മേൽ ബാധ്യതയ്ക്ക് തുല്യമായ തുക നിക്ഷേപിക്കുന്ന അക്കൗണ്ടാണ് ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇൻ ട്രസ്റ്റ്.
ഒരു ഉദാഹരണം സഹിതം വിശദാമാക്കാം. 2,500 രൂപ മാസ അടവുള്ള 40 മാസത്തെ 1 ലക്ഷം രൂപയുടെ ചിട്ടി ചേർന്നാൽ ആദ്യ മാസം 2,500 രൂപയും തുടർന്നുള്ള മാസങ്ങളിൽ 1,875 രൂപയ്ക്കും 2,500 രൂപയ്ക്കുമിടയിലാണ് മാസ അടവ് വരുന്നത്. 10 മാസം കഴിഞ്ഞ് 85,000 രൂപപയ്ക്ക് ചിട്ടി ലേലം വിളിച്ചെടുത്താൽ എങ്ങനെ സ്ഥിര നിക്ഷേപമിടുമെന്ന് നോക്കാം.
11-മാത്തെ മാസത്തിലാണ് തുക സ്ഥിര നിക്ഷേപമിടാൻ സാധിക്കുന്നത്. 40 മാസ ചിട്ടിയിൽ 29 മാസത്തെ മേൽ ബാധ്യതയായ 72,500 രൂപ (29*2500) ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇൻ ട്രസ്റ്റ് അക്കൗണ്ടിലേക്ക് മാറ്റും. ബാക്കി വരുന്ന തുകയാണ് സാധാരണ സ്ഥിര നിക്ഷേപത്തിലേക്ക് മാറ്റുക. ചിട്ടിയിലേക്ക് അടച്ച തുകയായതിനാൽ ഇത് ആവശ്യമെങ്കിൽ പിൻവലിക്കാൻ സാധിക്കും.
പ്രത്യേകതകൾ
ചിട്ടി വരിക്കാര്‍ക്ക് വേണ്ടി പ്രത്യേകമായി തയ്യാറാക്കിയ പദ്ധതിയാണ് സിഎസ്ഡിടി. ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇൻ ട്രസ്റ്റ് അക്കൗണ്ടിലെ തുകയുടെ കാലാവധി ചിട്ടി അവസാനിയ്ക്കുമ്പോഴോ ആവശ്യമായ മറ്റ് ജാമ്യം നല്‍കുന്നത് വരെയോ ആണ്. ഏറ്റവും ചുരുങ്ങിയത് 30 ദിവസത്തേക്ക് നിക്ഷേപിക്കാം. സാധാരണ സ്ഥിര നിക്ഷേപത്തേക്കാള്‍ ഉയര്‍ന്ന പലിശ നിരക്ക് സിഎസ്ഡിടിക്ക് ലഭിക്കും.
പലിശ നിരക്കുകൾ
ചിട്ടി സ്ഥിര നിക്ഷേപത്തിന് 2 പലിശ നിരക്കുകൾ ലഭിക്കും. ചിട്ടി സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇൻ ട്രസ്റ്റ് അക്കൗണ്ടിലെ നിക്ഷേപത്തിന് 8 ശതമാനം പലിശയാണ് കെഎസ്എഫ്ഇ ഇപ്പോൾ നൽകുന്നത്. ചിട്ടി പ്രൈസ് സംഖ്യ നിക്ഷേപിക്കുമ്പോൾ 7.10 ശതമാനം പലിശയും ലഭിക്കും. ഈ രണ്ട് നിക്ഷേപങ്ങളും ചിട്ടി വരിക്കാർക്ക് മാത്രമുള്ളതാണ്. ഇതുകൂടാതെ സാധാരണ നിക്ഷേപകർക്കുള്ള സ്ഥിര നിക്ഷേപങ്ങളും കെഎസ്എഫ്ഇയിലുണ്ട്.
സാധാരണ നിക്ഷേപകർക്ക് 6.60 ശതമാനമാണ് പലിശ നിരക്ക്. മുതിർന്ന പൗരന്മാർക്ക് 7.10 ശതമാനം പലിശ ലഭിക്കും. 400 ദിവസം കാലാവധിയുള്ള നേട്ടം സ്ഥിര നിക്ഷേപ പദ്ധതിക്ക് 8 ശതമാനം പലിശ പൊതുജനങ്ങൾക്ക് ലഭിക്കും. 25,000 രൂപയാണ് കുറഞ്ഞ നിക്ഷേപം.
30 ദിവസം മുതൽ 364 ദിവസം വരെ കാലാവധി വ്യത്യാസമുള്ള ഹ്രസ്വകാല നിക്ഷേപങ്ങളും കെഎസ്എഫ്ഇയിൽ നിന്ന് ലഭിക്കും. ഏറ്റവും ചുരുങ്ങിയ നിക്ഷേപ തുക 5000 രൂപയാണ്. 500രൂപയുടെ ഗുണിതങ്ങളായന നിക്ഷേപ തുക ഉയർത്താം. 3.25 ശതമാനം മുതൽ 5.50 ശതമാനം വരെ പലിശ ലഭിക്കും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
