ദുബായിൽ നിന്ന് സ്വർണം കൊണ്ടു വരുന്നത് മലയാളികൾക്ക് സുപരിചിതമായ കാര്യമാണ്. ഡ്യൂട്ടി അടയ്ക്കാതെ കൊണ്ടു വരുന്ന സ്വർണം വിമാനത്താവളങ്ങളിൽ പിടികൂടുന്നത് സംബന്ധിച്ച വാർത്തകൾക്ക് ഇന്നാട്ടിൽ പഞ്ചവുമില്ല. ഏറ്റവും മികച്ച വില തന്നെയാണ് സ്വർണത്തിന്റെ ആകർഷണീയത. നിയമപരമായിഡ ഡ്യൂട്ടി ഇളവോടെ ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് കൊണ്ടു വരാവുന്ന സ്വർണത്തിന് പരിധിയുണ്ട്. ഇത് ഓരോ വിഭാഗത്തിനും വ്യത്യസ്തമാണ്. ഈ പരിധി കവിഞ്ഞ് കൊണ്ടു വരുമ്പോൾ നികുതികൾ അടയ്ക്കണം. ഇവ ഒഴിവാക്കി രഹസ്യമായി കടത്തുന്നവയാണ് പിടിക്കപ്പെടുന്നത്.
സ്വർണത്തിന്റെ ഇറക്കുമതി കുറയ്ക്കാൻ കേന്ദ്ര സർക്കാർ നികുതി വർധിപ്പിച്ചതിനാൽ നികുതി അടച്ച് ഇന്ത്യയിലേക്ക് സ്വർണം കൊണ്ടു വരുന്നത് ലാഭകരമാല്ലാത്ത അവസ്ഥയിലാണ്. ഇന്ത്യയിലേക്കുള്ള ഇറക്കുമതി നികുതിയും പണിക്കൂലി, കറൻസി എക്സ്ചേഞ്ച് ചെലവ്, ജിഎസ്ടി തുടങ്ങിയ ചെലവ് കാരണം ദുബായിൽ നിന്ന് വലിയ അളവിൽ ആഭരണങ്ങൾ ഇറക്കുമതി ചെയ്യുന്നത് ലാഭകരമല്ല. നിയമപരമായി എത്ര അളവിൽ സ്വർണം കൊണ്ടു വരാനാകുെമെന്നും സ്വർണം വാങ്ങുമ്പോൾ ലാഭകരമായി വാങ്ങാനുള്ള വഴികളുമാണ് ഈ ലേഖനത്തിൽ.
എത്ര അളവിൽ കൊണ്ടു വരാം
ഇന്ത്യയിലെ സ്വര്‍ണത്തിന്റെ വിലയുമായി താരമ്യം ചെയ്യുമ്പോള്‍ ദുബായില്‍ 10 ശതമാനത്തോളം വില വ്യത്യാസം വരുന്നുണ്ട്. ബാഗേജ് റൂള്‍ പ്രകാരം നിശ്ചിത അളവ് സ്വര്‍ണാഭരണങ്ങള്‍ കൊണ്ടു വരുന്നത് ഡ്യൂട്ടി ഫ്രീയാണ്. മടങ്ങിയെത്തുന്ന പുരുഷ യാത്രക്കാര്‍ക്ക് 50,000 രൂപയില്‍ കൂടാത്ത 20 ഗ്രാം വരെ സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുവരാം.
യാത്രക്കാർ സ്ത്രീകളാണെങ്കിൽ ഇരട്ടി അളവിൽ കൊണ്ടുവരാം. 1 ലക്ഷം രൂപയുടെ ആഭരണങ്ങളോ 40 ഗ്രാം വരെയോ കൊണ്ടുവരാം. ദമ്പതികള്‍ക്ക് മൊത്തത്തില്‍ 60 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരാം.
വാങ്ങിയ ആഭരണങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരണമെങ്കില്‍ ഒരു വര്‍ഷമെങ്കിലും ദുബായില്‍ താമസിച്ചിരിക്കണം. ഒരു വര്‍ഷത്തിന് മുകളിൽ ദുബായിൽ താമാസിച്ചവരാണെങ്കിഷ 1 കിലോ വരെ സ്വര്‍ണം കൊണ്ടുപോകാൻ സാധിക്കും. സ്വർണത്തോടൊപ്പം സാധുവായ എല്ലാ രസീതുകളും ബില്ലുകളും കരുതേണ്ടതുണ്ട്. കൃത്യമായ രേഖകളില്ലാത്തപക്ഷം വിമാനത്താവളത്തില്‍ പരിശോധനയിൽ സ്വർണം കണ്ടെത്തിയാൽ പിഴ ഈടാക്കും.
അവധി ആഘോഷങ്ങൾ പോയാൽ
അവധി ആഘോഷങ്ങൾക്കായി ദിവസങ്ങളോ മാസങ്ങളോ ദുബായിൽ സന്ദർശനത്തിന് പോകുന്നവരാണെങ്കിൽ ആഭരണങ്ങൾ വാങ്ങാൻ സാധിക്കില്ല. ഇത്തരത്തിൽ കൊണ്ടു വരുന്ന സ്വർണം വിമാനത്താവളത്തിൽ വെച്ച് പിടിക്കപ്പെടുകയാണെങ്കിൽ കസ്റ്റംസ് തീരുവയായി സ്വർണത്തിന്റെ മൂല്യത്തിന്റെ 36.05 ശതമാനവും ഇറക്കുമതി തീരുവയായി 15 ശതമാനവും അടയ്‌ക്കേണ്ടി വരും.
സ്വർണം വാങ്ങുമ്പോൾ സൂക്ഷിക്കാം
ദുബായില്‍ നിന്ന് ആഭരണ രൂപത്തില്‍ സ്വര്‍ണം വാങ്ങുന്നതിന് 10-20 ശതമാനം പണിക്കൂലി നല്‍കേണ്ടതുണ്ട്. ഇത് ഇന്ത്യയിലെ പണിക്കൂലിയുമായി തട്ടിച്ച് നോക്കുമ്പോൾ അധികമാണ്. ആഭരണങ്ങൾ വാങ്ങുമ്പോൾ സ്വർണ വിലയിലെ ലാഭം പണിക്കൂലിയിൽ നികത്തപ്പെടും.
ഇതിന് പകരമായി സ്വര്‍ണ കടകളും സ്വർണ ചെയിനുകളാക്കി കുറഞ്ഞ പണിക്കൂലിയില്‍ വില്പന നടത്തുന്നുണ്ട്. ഗ്രാമിന് 1 ദിര്‍ഹം പണിക്കൂലിയാണ് പൊതുവെ ഈതിന് ഈടാക്കുന്നത്. 20-30 ഗ്രാമിന് 500-700 രൂപ മാത്രമാണ് നല്‍കേണ്ടത്.
കറൻസി ഉപയോഗിച്ച് മാത്രം സ്വര്‍ണം വാങ്ങുക എന്നതാണ് അധിക ചെലവ് ഒഴിവാക്കാനുള്ള മാർഗം. കാര്‍ഡ് ഉപയോഗിച്ച് പേയ്മെന്റ് നടത്തുമ്പോൾ സ്വര്‍ണം വാങ്ങലുകള്‍ക്ക് 2.50 ശതമാനത്തിലധികം തുക പിഒഎസ് ചാര്‍ജായി ഈടാക്കും. ദുബായിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ 5 ശതമാനം വാറ്റ് ഈടാക്കുന്നുണ്ട്.
എയർപ്പോർട്ടിൽ നിന്ന് ഈ തുക തിരികെ ലഭിക്കും. എയര്‍പോര്‍ട്ടില്‍ നിന്ന് വാറ്റ് റീഫണ്ട് എടുക്കുമ്പോള്‍ ദിര്‍ഹത്തില്‍ പണം വാങ്ങുക. എയര്‍പോര്‍ട്ടില്‍ മോശം എക്‌സചേഞ്ച് നിരക്കിയതിനാൽ പിന്നീട് രൂപയിലേക്ക് മാറ്റിയെടുക്കുന്നതാണ് ലാഭകരം.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications