ലോട്ടറി അടിക്കാൻ തന്നെയാണ് എല്ലാവരും ഭാഗ്യ പരീക്ഷണം നടത്തുന്നത്. എന്നാൽ ലോട്ടറിയെടുത്ത് ഭാഗ്യ പരീക്ഷണം നടത്തുന്നവരിൽ ഭൂരിഭാഗത്തിനും ലോട്ടറിയടിച്ചാൽ എങ്ങനെ സമ്മാനം നേടിയെടുക്കാം എന്നറിയാൻ സാധ്യതയില്ല. കാരണം വലിയ തുകയുടെ ഭാഗ്യം തേടിയെത്തിയിട്ടില്ലാ എന്നത് തന്നെയാണ്. ചെറിയ തുകകളുടെ സമ്മാനങ്ങളടിച്ചാൽ ലോട്ടറി വാങ്ങിയിടത്ത് തന്നെ ടിക്കറ്റ് നൽകിയാണ് എല്ലാവരും സമ്മാനം വാങ്ങുക. എന്നാൽ വലിയ തുക സമ്മാനം അടിച്ചാൽ എവിടെ പോകും. ഇതിനുള്ള ഉത്തരമാണ് ചുവടെ ചേർക്കുന്നത്.
എവിടെ നിന്ന് സമ്മാനം വാങ്ങാം
ലോട്ടറിയിൽ നിന്നുള്ള 5,000 രൂപയുടെ സമ്മാനങ്ങൾ സംസ്ഥാനത്തുള്ള ഏത് ലോട്ടറി സ്റ്റാളിൽ നിന്നും മാറ്റി പണം വാങ്ങാവുന്നതാണ്. ഇതിന് മുകളിലുള്ള സമ്മാനങ്ങളാണെങ്കിൽ ലോട്ടറി ഓഫീസുകളിലോ ലോട്ടറി ഡയറക്ടറേറ്റിലോ, ബാങ്കുകളിലോ നൽകി മാറ്റിയെടുക്കണം. 5,000 രൂപയ്ക്ക് മുകളിൽ സമ്മാനമുള്ള ലോട്ടറികളും 1 ലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകളും ജില്ലാ ലോട്ടറി ഓഫീസുകളിൽ നിന്ന് മാറിയെടുക്കാം.
1 ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നാണ് മാറിയെടുക്കേണ്ടത്. സമ്മാനാർഹമായ ടിക്കറ്റുകൾ ദേശസാൽകൃത ബാങ്കുകൾ , ഷെഡ്യൂൾഡ് ബാങ്ക്, സംസ്ഥാന, ജില്ലാ സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ സ്വീകരിക്കും. സമ്മാനാർഹമായ ടിക്കറ്റുകൾ 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ഇതിന് സാധിക്കുന്നില്ലെങ്കിൽ വൈകിയ കാരണം ലോട്ടറി വകുപ്പിനെ ബോധിപ്പിക്കേണ്ടതുണ്ട്.
ടിക്കറ്റ് ഹാജരാക്കുമ്പോൾ സമർപ്പിക്കേണ്ടത്
ഒരു ലക്ഷം രൂപക്ക് മുകളിൽ സമ്മാനാർഹമായ ടിക്കറ്റ് ലോട്ടറി ഡയറക്ടറേറ്റിൽ സമർപ്പിക്കുന്നതിന് മുമ്പായി വിവിധ രേഖകൾ സമർപ്പിക്കണം. ബാങ്ക് വഴിയാണ് സമർപ്പിക്കുന്നതെങ്കിൽ ബാങ്ക് ഹാജരാക്കേണ്ട രേഖകളുമുണ്ട്. പ്രായപൂർത്തിയാവാത്ത കുട്ടിക്കാണ് സമ്മാനം ലഭിച്ചതെങ്കിൽ രക്ഷിതാക്കളുടെ ഗാർഡിയൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
ഒന്നിൽ കൂടുതൽ പേർ പിരിവിട്ട് എടുത്ത ടിക്കറ്റിനാണ് സമ്മാനമെങ്കിൽ ഒരാളെ സമ്മാനം വാങ്ങാനായി ചുമതലപ്പെടുത്തണം. ഇക്കാര്യം 50 രൂപയുടെ മുദ്രപത്രത്തിൽ എഴുതി സാക്ഷ്യപ്പെടുത്തിയത് ഹാജരാക്കണം. ഇതിനൊപ്പം ടിക്കറ്റ് ഹാജരാക്കുമ്പോൾ സമർപ്പിക്കേണ്ട രേഖകൾ വിശദമാക്കാം.
* ടിക്കറ്റിന് പുറകിൽ സമ്മാനാർഹന്റെ പേരും മേൽവിലാസവും പിൻകോഡും, ഒപ്പും രേഖപ്പെടുത്തണം. ലോട്ടറി ടിക്കറ്റിന്റെ ഇരുവശവും ഫോട്ടോ കോപ്പി എടുത്ത് സ്വയം സാക്ഷ്യപ്പെടുത്തി വേണം സമർപ്പിക്കാൻ.
* സമ്മാനാർഹക്കുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് സമ്മാനാർഹൻ രണ്ട് ഫോട്ടോകള്‍ ഒട്ടിക്കണം. ഈ ഫോട്ടോയില്‍ ഗസറ്റഡ് ഓഫീസറെ കൊണ്ട് സാക്ഷ്യപ്പെടുത്തണം. പൂരിപ്പിക്കേണ്ട അപേക്ഷ ലോട്ടറി ഓഫീസുകളിലും ലോട്ടറി വകുപ്പിന്റെ വെബ്സൈറ്റിലും ലഭിക്കും.
* സമ്മാനതുക കൈപ്പറ്റിയ രസീത് പൂരിപ്പിച്ച് സമ്മാനാർഹന്റെ ഒപ്പ്, സമ്മാനാർഹന്റെ പൂര്‍ണ മേല്‍വിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തണം. രസീതിൽ റവന്യൂ സ്റ്റാമ്പില്‍ പതിപ്പിക്കണം. കൈപറ്റിയ രസീതും വെബ്സൈറ്റിൽ നിന്ന് ഡൗണലോഡ് ചെയ്യുകയോ ഓഫീസിൽ നിന്ന് വാങ്ങുകയോ ചെയ്യാം.
* സമ്മാനാർഹന്റെ പാന്‍ കാർഡ്, ആധാർ കാർഡ്, പാൻ കാർഡ് എന്നി രേഖകളുടെ ഇരുഭാഗത്തിന്റെയും പകർപ്പ് എടുത്ത് സ്വയം സാക്ഷ്യപ്പെടുത്തണം.
* സമ്മാനാർഹന്റെ ബാങ്ക് പാസ് ബുക്കിൽ അക്കണ്ട് നമ്പർ രേഖപ്പെടുത്തിയിയ പേജിന്റെ പകർപ്പെടുത്ത് സ്വയം സാക്ഷ്യപ്പെടുത്തണം.
* മുകളിൽ പറഞ്ഞ രേഖകളാണ് ലോട്ടറി അടിച്ച സാഹചര്യത്തിൽ സമ്മാനാർഹന് ആവശ്യമായി വരുന്നത്. സമ്മാന ടിക്കറ്റ് ബാങ്കിൽ ഏൽപ്പിക്കുകയാണെങ്കിൽ സമ്മാനാർഹൻ ബാങ്കിനെ അധികാരപ്പെടുത്തുന്ന ലറ്റര്‍ ഓഫ് ഓതറൈസേഷന്‍, റിസീവിംഗ് ബാങ്ക് സര്‍ട്ടിഫിക്കറ്റ്, കളക്റ്റിംഗ് ബാങ്ക് സര്‍ട്ടിഫിക്കറ്റ് എന്നിവ ബാങ്ക് ലോട്ടറി ഡയറക്ടറേറ്റിൽ സമർപ്പിക്കണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
