നിക്ഷേപത്തില്‍ ഓരോരുത്തരുടെയും ലക്ഷ്യം പരമാവധി വരുമാനം തന്നെയാണ്. ലാഭമുണ്ടാക്കാനായി വിവിധ തരം നിക്ഷേപങ്ങള്‍ വിപണിയിലുണ്ട്. എന്നാല്‍ ഓരോരുത്തരുടെയും റിസ്ക് പ്രൊഫൈല്‍ അനുസരിച്ചാകണം നിക്ഷേപം തിരഞ്ഞെടുക്കേണ്ടത്. ഇക്വിറ്റികള്‍ വലിയ ആദായം നല്‍കുമെങ്കിലും വിപണിയുടെ ചാഞ്ചാട്ടത്തിന് അനുസരിച്ചുള്ള ഏറ്റകുറച്ചിലുകള്‍ വന്നേക്കാം.
റിസ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ഡെബ്റ്റ് ഇന്‍സ്ട്രുമെന്റുകള്‍ നോക്കാം. ബാങ്ക് നിക്ഷേപങ്ങള്‍ മുതല്‍ പോസ്റ്റ് ഓഫീസ് ലഘുസമ്പാദ്യ പദ്ധതികള്‍ തുടങ്ങി നിരവധി സാധ്യതകള്‍ വിപണിയിലുണ്ട്. നിക്ഷേപിച്ച തുക യാതൊരു റിസ്കുമില്ലാതെ ഇരട്ടിയാക്കാന്‍ സാഹായിക്കുന്നൊരു ലഘു സമ്പാദ്യ പദ്ധതിയെ പറ്റിയാണ് ചുവടെ വിശദമാക്കുന്നത്.
കിസാന്‍ വികാസ് പത്ര അക്കൗണ്ട്
പോസ്റ്റ് ഓഫീസ് പദ്ധതികളില്‍ നിക്ഷേപം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെയുള്ളൊരു പദ്ധതിയാണ് കിസാന്‍ വികാസ് പത്ര. രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസ് വഴിയും കിസാന്‍ വികാസ് പത്രയില്‍ അക്കൗണ്ടെടുക്കാം. അക്കൗണ്ട് എടുക്കുന്നതിന് പ്രായ പരിധിയില്ല. 10 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ക്കും മറ്റുള്ളവര്‍ക്ക് സ്വന്തം പേരിലും കിസാന്‍ വികാസ് പത്രയില്‍ അക്കൗണ്ടെടുക്കാം.
നിക്ഷേപം
ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ അക്കൗണ്ടുകളെടുത്ത് നിക്ഷേപം നടത്താം. വ്യക്തിഗത അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും ആരംഭിക്കാനാകും. 1,000 രൂപ കുറഞ്ഞത് നിക്ഷേപിക്കണം. 100 രൂപയുടെ ഗുണിതങ്ങളായി കിസാന്‍ വികാസ് പത്രയില്‍ പരിധിയില്ലാതെ നിക്ഷേപിക്കാം. ഒരാളില്‍ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് കിസാന്‍ വികാസ് പത്ര മാറ്റാന്‍ സാധിക്കും. ഈട് നല്കി വായ്പയെടുക്കാനും കിസാന്‍ വികാസ് പത്ര വഴി സാധിക്കും.
പലിശ നിരക്ക്
പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതികളില്‍ ഉള്‍പ്പെടുന്ന കിസാന്‍ വികാസ് പത്രയുടെ പലിശ നിരക്കും സാമ്പത്തിക വര്‍ഷത്തിന്റെ പാദങ്ങളില്‍ പുനഃപരിശോധിക്കാറുണ്ട്. ഒക്ടോബര്‍ 1നാണ് അവസാനമായി പലിശ നിരക്ക് പുതുക്കിയത്. 10 ബേസിക്ക് പോയിന്റ് ഉയര്‍ത്തി 7 ശതമാനമാണ് ഇന്ന് കിസാന്‍ വികാസ് പത്രയ്ക്ക് നല്കുന്ന പലിശ നിരക്ക്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്കുന്നതിനേക്കാളും ഉയര്‍ന്ന പലിശ നിരക്കാണിത്.
കാലാവധി
പലിശ നിരക്കിന് അനുസരിച്ച് നിക്ഷേപം ഇരട്ടിയാകാന്‍ എത്ര കാലം ആവശ്യമുണ്ടോ അത്രയും വര്‍ഷമാണ് നിക്ഷേപത്തിന്റെ കാലാവധി. ഒക്ടോബറില്‍ പലിശ നിരക്ക് 7 ശതമാനമായതോടെ കിസാന്‍ വികാസ് പത്രയുടെ കാലാവധി 123 മാസമായി ചുരുങ്ങി.
10 വര്‍ഷവും 3 മാസവും നിക്ഷേപിച്ചാല്‍ കിസാന്‍ വികാസ് പത്രയിലെ നിക്ഷേപം ഇരട്ടിയാകും. ഇതനുസരിച്ച് 5 ലക്ഷം രൂപ കിസാന്‍ വികാസ് പത്രയില്‍ 2022 ഡിസംബറില്‍ നിക്ഷേപിക്കുന്നൊരാള്‍ക്ക് 2032 മാര്‍ച്ചില്‍ പിന്‍വലിക്കുമ്പോള്‍ 10 ലക്ഷം രൂപയായി കയ്യില്‍ കിട്ടും.
നേരത്തെ അക്കൗണ്ട് അവസാനിപ്പിക്കാമോ
നിബന്ധനകള്‍ക്ക് അനുസരിച്ച് മാത്രമെ കിസാന്‍ വികാസ് പത്ര കാലാവധിക്ക് മുന്‍പ് അവസാനിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. അക്കൗണ്ട് ഉടമയുടെ മരണത്തെ തുടര്‍ന്ന് കിസാന്‍ വികാസ് പത്ര നിക്ഷേപം അവസാനിപ്പിക്കാം. കോടതി ഇടപെടല്‍ വഴിയോ, ഗസറ്റഡ് ഓഫീസര്‍ കണ്ടു കെട്ടിയാല്‍, നിക്ഷേപം ആരംഭിച്ച് 2 വര്‍ഷവും 6 മാസവും പൂര്‍ത്തിയായാല്‍ എന്നീ സാഹചര്യങ്ങളില്‍ മാത്രമാണ് കിസാന്‍ വികാസ് പത്ര അവസാനിപ്പിക്കാന്‍ സാധിക്കുക.
1000 രൂപ നിക്ഷേപിച്ചൊരാള്‍ 2.6 വര്‍ഷത്തിന് ശേഷം എന്നാല്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പ് അവസാനിപ്പിച്ചാല്‍ 1,157 രൂപ ലഭിക്കും. 5 വര്‍ഷം പൂര്‍ത്തിയാക്കി പിന്‍വലിച്ചാല്‍ 1338 രൂപ ലഭിക്കും.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications