വിലയിലുണ്ടാകുന്ന നാടകീയമായ ഏറ്റക്കുറച്ചിലുകളും, വിവിധ ഗവണ്മെന്റുകളുടെ നടപടികളും, ഒപ്പം ലോകത്തെ അതി സമ്പന്നരായ പ്രശസ്ത വ്യക്തികളുട ചില പരാമര്‍ശങ്ങളും കാരണം കഴിഞ്ഞ കുറച്ചു കാലമായി ക്രിപ്റ്റോ കറന്‍സികള്‍ ഒരു ചര്‍ച്ചാ
വിലയിലുണ്ടാകുന്ന നാടകീയമായ ഏറ്റക്കുറച്ചിലുകളും, വിവിധ ഗവണ്മെന്റുകളുടെ നടപടികളും, ഒപ്പം ലോകത്തെ അതി സമ്പന്നരായ പ്രശസ്ത വ്യക്തികളുട ചില പരാമര്‍ശങ്ങളും കാരണം കഴിഞ്ഞ കുറച്ചു കാലമായി ക്രിപ്റ്റോ കറന്‍സികള്‍ ഒരു ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്. വലിയ അളവിലുള്ള ആദായമെന്ന പ്രലോഭനത്താില് വീണാണ് പൊതുവേ നമ്മുടെ നാട്ടിലുള്ളവര്‍ ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപിക്കുവാന്‍ താത്പര്യം കാണിക്കുന്നത്. ബിറ്റ് കോയിന്, എഥിരിയം, ഡോജ്കോയിന്(ഡോഗികോയിന്) തുടങ്ങിയവയാണ് ഇന്ത്യയ്ക്കാര്‍ സാധാരണയായി നിക്ഷേപം നടത്തുന്ന ക്രിപ്റ്റോ കറന്‍സികള്‍.

ക്രിപ്റ്റോ കറന്‍സികളില്‍ നിക്ഷേപം നടത്തുന്നവര്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന സമയത്ത് ശ്രദ്ധിയ്ക്കേണ്ട ചില കാര്യങ്ങളുണ്ട്. ക്രിപ്റ്റോ കറന്‍സികളുടെ വില്‍പ്പനയിലൂടെ നേടിയിട്ടുള്ള വരുമാനം ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ വെളിപ്പെടുത്തേണ്ടതുണ്ട്. ക്രിപ്റ്റോ കറന്‍സികളുടെ വിനിമയത്തിലൂടെ നേടുന്ന ആദായത്തിന്മേലുള്ള നികുതി സംബന്ധമായ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം.
1961-ലെ ആദായ നികുതി നിയമമോ, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസോ ക്രിപ്റ്റോ കറന്‍സി നിക്ഷേപത്തിലൂടെ നേടുന്ന വരുമാനത്തിന്റെ ആദായ നികുതി ഏത് രീതിയില്‍ കൈകാര്യം ചെയ്യണം എന്നത് സംബന്ധിച്ച് കൃത്യമായ വ്യവസ്ഥകളോ നിബന്ധനകളോ പറയുന്നില്ല. ആദായ നികുതി നിമയ പ്രകാരം മൂലധന നേട്ടങ്ങളിലൂടെയുള്ള വരുമാനത്തിന് കീഴിലോ, ബിസിനസില്‍ നിന്നോ പ്രഫഷനില്‍ നിന്നോ ഉള്ള ലാഭമായോ ആണ് ക്രിപ്റ്റോ കറന്‍സി വില്‍പ്പനയിലൂടെ നേടിയ വരുമാനത്തിന്മേല് നികുതി കണക്കാക്കേണ്ടത്. നിക്ഷേപമായാണോ അതോ സ്റ്റോക്ക് ഇന്‍ ട്രേഡ് ആയാണോ ഒരു വ്യക്തി ക്രിപ്റ്റോ കറന്‍സി കൈയ്യില്‍ വയ്ക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും വരുമാനം ഏത് രീതിയില്‍ തരംതിരിക്കണമെന്ന് നിശ്ചയിക്കപ്പെടുന്നത്.
മാസം 500 രൂപ മാറ്റി വയ്ക്കാന്‍ തയ്യാറുണ്ടോ? നേടാം 1 ലക്ഷം രൂപയിലേറെ!
ഇന്ത്യയില്‍ ക്രിപ്റ്റോ കറന്‍സി നിയമപരമായ നാണയം അല്ലാത്തതിനാല്‍ കൈവശം വയ്ക്കുന്ന വ്യക്തിയ്ക്ക് അവയുടെ വിനിമയത്തിന്മേലും ചിലവഴിക്കലുകളിലും പ്രത്യേകമായ അവകാശമുണ്ട്. ഒപ്പം ഒരു സാമ്പത്തീക ആസ്തിയെന്ന പോലെ അത് യോഗ്യത നേടുകയും ചെയ്യുന്നു. ക്രിപ്റ്റോ കറന്‍സികളില്‍ നിന്നും 3 വര്‍ഷം വരെ നേടുന്ന നേട്ടങ്ങള്‍ ഹ്രസ്വകാല നേട്ടങ്ങളായാണ് കണക്കാക്കുന്നത്. അവ അതാത് നികുതി സ്ലാബിനനുസരിച്ച് നികുതി ബാധ്യതയുള്ളവയുമാണ്. 3 വര്‍ഷത്തിന് മുകളിലുള്ളവ ദീര്‍ഘകാല നേട്ടങ്ങളാണ്.
50 ലക്ഷം രൂപയ്ക്ക് മുകളില്‍ വരുമാനമുള്ള നികുതി ദായകര്‍ കോസ്റ്റ് ഓഫ് അക്വിസിഷന്‍ ഉള്‍പ്പെടെ ആസ്തികളും ബാധ്യതകളും റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. ക്രിപ്റ്റോ കറന്‍സികള്‍ ആസ്തികളായി കണക്കാക്കുന്നതിനാല്‍ അവയും നിര്‍ബന്ധമായും അതില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.
ഒരു നികുതിദായകന് ട്രേഡര്‍ ആയി യോഗ്യത നേടിയാല്‍ ക്രിപ്റ്റോ കറന്‍സികളുടെ വില്‍പ്പനയിലൂടെ നേടുന്ന എല്ലാ വരുമാനത്തിന്മേലും ബിസിനസില്‍ നിന്നുള്ള വരുമാനം എന്ന നിലയില്‍ നികുതി നല്‍കേണ്ടതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
