പോര്‍ട്ട്‌ഫോളിയോ 'ഹാങ്' ആകാതിരിക്കാന്‍ '5-ജി'യും ഉള്‍പ്പെടുത്താം; ലാഭമേകുന്ന 7 സ്റ്റോക്കുകളിതാ

വാര്‍ത്താ വിനിമയ രംഗത്ത് അഞ്ചാം തലമുറ സെല്ലുലാര്‍ നെറ്റ്വര്‍ക്കിനെയാണ് 5-ജി എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. 10 ജിബി/ സെക്കന്റ് നിരക്കില്‍ ഡൗണ്‍ലോഡ് സ്പീഡും ഉയര്‍ന്ന ബാന്‍ഡ്വിത്തും 5-ജിയുടെ പ്രധാന മേന്മകളായി കരുതപ്പെടുന്നു. ഇതോടെ, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (IoT), ഓഗ്മെന്റഡ്, വിആര്‍ കാസ്റ്റുകള്‍, മെഷീന്‍ ടു മെഷീന്‍, ഓട്ടോണമസ് ഡ്രൈവിംഗ്, സ്മാര്‍ട്ട് ഹോം സംവിധാനങ്ങള്‍ എന്നിവയൊക്കെ കൂടുതല്‍ മികവോടെ ഡിജിറ്റൽ ശൃംഖലയിൽ ഉള്‍ച്ചേര്‍ക്കാനാകും. കോവിഡ് മഹാമാരിയോടെ ഡിജിറ്റല്‍ സാങ്കേതികവിദ്യ ഓരോ സമ്പദ്ഘടനയുടേയും നട്ടെല്ലായി മാറിയിരിക്കുകയാണ്. ഇത്തരത്തില്‍ 5-ജി മേഖലയുമായി നേരിട്ട് ബന്ധപ്പെട്ട 7 ഓഹരികളെയാണ് ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എന്തുകൊണ്ട് 5-ജി ?

എന്തുകൊണ്ട് 5-ജി ?

ഇത്തവണത്തെ കേന്ദ്ര ബജറ്റിലും രാജ്യത്ത് ഡിജിറ്റല്‍ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ സമ്പദ്ഘടന കെട്ടിപ്പടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി നിരവധി പദ്ധതികളും ധനമന്ത്രി പ്രഖ്യാപിച്ചു. കൂടാതെ, 5-ജി സ്‌പെക്ട്രം ലേലം ഈ വര്‍ഷം തന്നെയുണ്ടാകുമെന്നും വ്യക്തമാക്കി. അതേസമയം, ഓരോ കാലഘട്ടത്തിലും ചില വ്യവസായ മേഖലകള്‍ മറ്റുള്ളവയേക്കാള്‍ കൂടുതല്‍ നേട്ടവും ഉണര്‍വും കൈവരിക്കുന്നതായി ചരിത്രം പരിശോധിച്ചാലും മനസിലാക്കാം. അത്തരത്തില്‍ ഭാവിയില്‍ വികസിക്കാവുന്ന മേഖല മുന്‍കൂട്ടി കണ്ടെത്തി അതിലെ മികച്ച കമ്പനികളില്‍ നിക്ഷേപം നടത്തിയാല്‍ നിരാശരാകേണ്ടിയും വരില്ല. ഇത്തരത്തില്‍ സമീപ ഭാവിയില്‍ തന്നെ വാര്‍ത്താവിനിമയ ലോകത്ത് ചലനം സൃഷ്ടിക്കുമെന്ന് കരുതപ്പെടുന്ന സാങ്കേതിക വിദ്യയാണ് 5-ജി.

1) ഭാരതി എയര്‍ടെല്‍

1) ഭാരതി എയര്‍ടെല്‍

രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം സേവന ദാതാവാണ് ഭാരതി എയര്‍ടെല്‍ (BSE: 532454, NSE : BHARTIARTL). 1995-ലാണ് തുടക്കം. ഇന്ന് ഏഷ്യയിലും ആഫ്രിക്കയിലുമായി 18 രാജ്യങ്ങളില്‍ ടെലികോം സേവനങ്ങള്‍ നല്‍കുന്ന വമ്പന്‍ കമ്പനിയാണ്. ഏറ്റവും പുതിയ ടെലികോം സാങ്കേതിക വിദ്യയായ 5-ജി, ഇന്ത്യയില്‍ ആദ്യമായി പരീക്ഷണം നടത്തിയതും എയര്‍ടെല്ലാണ്. 5-ജി ശൃംഖല നടപ്പാക്കുന്നതിനായി 5 വര്‍ഷത്തിനുള്ളില്‍ 1.17 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ മാനേജ്‌മെന്റ് പ്രഖ്യാപിച്ചു കഴിഞ്ഞു.

ഇന്‍ഡസ് ടവേഴ്‌സ്

എന്‍ക്‌സ്ട്രാ (Nxtra), ഇന്‍ഡസ് ടവേഴ്‌സ്, ഭാരതി ഹെക്‌സാകോം എന്നീ ഉപകമ്പനികള്‍ മുഖേനയാവും ഇത് പ്രധാനമായും നടപ്പാക്കുക. എയര്‍ടെല്‍ കഴിഞ്ഞ വര്‍ഷമായി ശരാശരി പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിന്‍ 34.72 ശതമാനമായി നിലനിര്‍ത്തുന്നു. അടുത്തിടെ നിരക്കുകള്‍ വര്‍ധിപ്പിച്ചതോടെ ഉപഭോക്തവില്‍ നിന്നുള്ള ശരാശരി വരുമാനത്തിലും വര്‍ധന കൈവരിക്കാനായി. ചൊവ്വാഴ്ച രാവിലെ 708 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്.

2 ) എച്ച്എഫ്‌സിഎല്‍

2 ) എച്ച്എഫ്‌സിഎല്‍

രാജ്യത്തെ പ്രമുഖ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍, ബ്രോഡ്ബാന്‍ഡ് ഘടക ഉപകരണങ്ങള്‍, പവര്‍ ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മാതാക്കളാണ് എച്ച്എഫ്‌സിഎല്‍. ടെലികോം മേഖലയുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ഈ കമ്പനി 1987-ലാണ് ആരംഭിച്ചത്. എച്ച്എഫ്‌സിഎല്ലിന്റെ സാമ്പത്തികാടിത്തറ ശക്തമാണ്. വരുമാനത്തിലും ലാഭത്തിലും വളര്‍ച്ച പ്രകടമാണ്. 2021 സാമ്പത്തിക വര്‍ഷം 4,420 കോടി രൂപയാണ് വാര്‍ഷിക വരുമാനം. മുഖ്യപ്രമോട്ടര്‍, നേരത്തെ ഈട് നല്‍കിയിരുന്ന ഓഹരികള്‍ തിരിച്ചെടുത്തു. അടുത്തിടെയായി വിദേശ നിക്ഷേപകരും ആഭ്യന്തര വന്‍കിട നിക്ഷേപകരും ഓഹരി പങ്കാളിത്തം വര്‍ധിപ്പിക്കുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ 80.60 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.

3) വൊഡാഫോണ്‍- ഐഡിയ

3) വൊഡാഫോണ്‍- ഐഡിയ

ഇന്ത്യ മുഴുവന്‍ ടെലികോ സേവനം നല്‍കുന്ന മൂന്ന് സ്വകാര്യ കമ്പനികളിലൊന്നാണ് വൊഡാഫോണ്‍- ഐഡിയ ലിമിറ്റഡ് (BSE : 532822, NSE : IDEA). ബ്രിട്ടനിലെ വൊഡാഫോണിന് കീഴിലെ വൊഡാഫോണ്‍ ഇന്ത്യയും രാജ്യത്തെ പ്രമുഖ സംരംഭകരായ ആദിത്യ ബിര്‍ള ഗ്രൂപ്പിന് കീഴിലെ ഐഡിയ സെല്ലുലാറും ലയിച്ചാണ് വൊഡാഫോണ്‍- ഐഡിയയ്ക്ക് (വിഐ) 2018-ല്‍ രൂപം നല്‍കിയത്. നിലവില്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഇന്ത്യയില്‍ മൂന്നാം സ്ഥാനത്തും ലോകത്ത് പത്താം സ്ഥാനത്തുമാണ് വിഐ നില്‍ക്കുന്നത്.

കടബാധ്യത

കടബാധ്യതയില്‍ മുങ്ങിനില്‍ക്കുകയാണെങ്കിലും അടുത്തിടെയായി ഓഹരിയില്‍ നേരിയ മുന്നേറ്റം ദൃശ്യമാണ്. കടബാധ്യതകള്‍ പരിഹരിക്കുന്നതിനുള്ള ശ്രമം നടക്കുന്നു. അടുത്തിടെ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് വിഐ ഓഹരികള്‍ 12 രൂപ ലക്ഷ്യവിലയായി നിര്‍ദേശിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ 10.80 രൂപയിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.

4) ഐടിഐ

4) ഐടിഐ

രാജ്യത്ത് ടെലികോം മേഖലയിലേക്ക് കടന്നുവന്ന ആദ്യ പൊതുമേഖല സ്ഥാപനമാണ് ഐടിഐ ലിമിറ്റഡ് (BSE: 523610, NSE : ITI). നേരത്തെ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. 1948-ലാണ് ആരംഭം. പാലക്കാട് ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 6 നിര്‍മാണ യൂണിറ്റുകളുണ്ട്. ടെലികോം മേഖലയുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങള്‍ നിര്‍മിക്കുന്ന കമ്പനി ടെലികോം ശൃംഖലയ്ക്കു വേണ്ട 50 ശതമാനം ഉപകരണങ്ങളും വിതരണം ചെയ്യുന്നു. കേന്ദ്രസര്‍ക്കാരിന്റെ കൈവശം 90 ശതമാനം ഓഹരികളുണ്ടെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ 3 വര്‍ഷമായി വരുമാനത്തില്‍ 17 ശതമാനം വളര്‍ച്ച നിലനിര്‍ത്തുന്നുണ്ട്. നിലവില്‍ 115 രൂപ നിലവാരത്തിലാണ് ഐടിഐ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.

5) തേജസ് നെറ്റ്വര്‍ക്‌സ്

5) തേജസ് നെറ്റ്വര്‍ക്‌സ്

5-ജി ടെക്‌നോളജി നടപ്പാക്കുന്ന പദ്ധതികളില്‍ സജീവ സാന്നിധ്യമുളള സ്‌മോള്‍ കാപ് കമ്പനിയാണ് തേജസ് നെറ്റ്വര്‍ക്‌സ് (BSE: 540595, NSE : TEJASNET). ഒപ്റ്റിക്കല്‍, ബ്രോഡ്ബാന്‍ഡ്, ഡാറ്റ നെറ്റ്വര്‍ക്ക് എന്നിവയുമായി ബന്ധപ്പെട്ട ഘടക ഉപകരണങ്ങളാണ് ഇവര്‍ വിപണിയിലെത്തിക്കുന്നത്. 75 രാജ്യങ്ങളിലേക്കും ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. കമ്പനിക്ക് പണമാക്കി മാറ്റാന്‍ സാധിക്കുന്ന മികച്ച കരുതല്‍ ആസ്തികളുണ്ട്. അതിനാല്‍ പറയത്തക്ക കടബാധ്യതകളുമില്ല. എങ്കിലും ഓഹരി വിലയുടെ വാല്യൂവേഷന്‍ ഇപ്പോള്‍ കൂടുതലാണ്. നിലവില്‍ 438 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.

6) സ്‌റ്റെര്‍ലൈറ്റ് ടെക്‌നോളജീസ്

6) സ്‌റ്റെര്‍ലൈറ്റ് ടെക്‌നോളജീസ്

ഒപ്റ്റിക്കല്‍ ഫൈബര്‍, കേബിള്‍, ഹൈപ്പര്‍-സ്‌കെയില്‍ നെറ്റ്വര്‍ക്ക് ശൃംഖലയുടെ രൂപകല്‍പ്പന, നടപ്പാക്കല്‍ എന്നിവയില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന ഇന്ത്യന്‍ ബഹുരാഷ്ട്ര ടെക്‌നോളജി കമ്പനിയാണ് സ്റ്റെര്‍ലൈറ്റ് ടെക്‌നോളജീസ്. 150-ഓളം രാജ്യങ്ങളില്‍ ബിസിനസ് പ്രാതിനിധ്യമുണ്ട്. ടെലികോം സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട 650-ഓളം പേറ്റന്റുകളും കമ്പനിയുടെ കൈവശമുണ്ട്. 5-ജിയുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ 100 ശതമാനവും തദ്ദേശീയമായി നിര്‍മിക്കുന്നു. പ്രമോട്ടര്‍ക്ക് 50 ശതമാനത്തിലധികം പങ്കാളിത്തമുള്ള കമ്പനിയുടെ മൂലധന നിക്ഷേപത്തിനുള്ള ആദായവും മികച്ച നിരക്കിലാണെന്നതും ശ്രദ്ധേയം. ചൊവ്വാഴ്ച രാവിലെ 208 രൂപ നിരക്കിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.

7) ഇന്‍ഡസ് ടവേഴ്‌സ്

7) ഇന്‍ഡസ് ടവേഴ്‌സ്

ടെലികോം മേഖലയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് ഇന്‍ഡസ് ടവേഴ്‌സ് (BSE: 534816, NSE : INDUSTOWER). ഭാരതി ഗ്രൂപ്പും (എയര്‍ടെല്‍) വോഡാഫോണ്‍ ഐഡിയയും സംയുക്തമായി ആരംഭിച്ച സംരംഭമാണിത്. നിലവില്‍ രാജ്യത്തെ 22 ടെലികോം സര്‍ക്കിളിലുമായി 1.72 ലക്ഷം ടെലികോം ടവറുകളും 3.14 ലക്ഷം ഇടങ്ങൡ കോ-ലോക്കേഷന്‍ സേവനങ്ങളും നല്‍കുന്നു. 5-ജി ടെക്‌നോളജി രംഗപ്രവേശം ചെയ്യുന്നതോടെ കമ്പനിയുടെ സാധ്യതകള്‍ വര്‍ധിക്കുമെന്നാണ് നിഗമനം. കഴിഞ്ഞ മൂന്ന് വര്‍ഷമായി മികച്ച തോതിലുളള വരുമാന വളര്‍ച്ചയും മൂലധന ചെലവിലുളള ആദായവും നല്‍കുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ 251 രൂപ നിരക്കിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X